പാന്‍ നമ്പരിന് (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) ഏജന്‍സികളില്‍ അപേക്ഷ നല്‍കി കാത്തിരിക്കേണ്ട സാഹചര്യം ഇനിയുണ്ടാകില്ല. അപേക്ഷിച്ചുടനെ തന്നെ പാന്‍നമ്പര്‍ നല്‍കുന്ന സംവിധാനം ആദായ നികുതി വകുപ്പ് നടപ്പാക്കുന്നു. ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷയിലാണ് ഉടന്‍ പാന്‍ നമ്പര്‍ അനുവദിക്കാനുള്ള സംവിധാനം ഒരുങ്ങുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) എടുക്കുന്നതിന് ഏജന്‍സികളില്‍ അപേക്ഷ നല്‍കി കാത്തിരിക്കേണ്ട സാഹചര്യം ഇനിയുണ്ടാകില്ല. അപേക്ഷിച്ചാലുടനെ തന്നെ പാന്‍ നല്‍കുന്ന സംവിധാനം ആദായ നികുതി വകുപ്പ് നടപ്പാക്കുന്നു. ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷയിലാണ് ഉടന്‍ പാന്‍ അനുവദിക്കാനുള്ള സംവിധാനം ഒരുങ്ങുന്നത്. അടുത്ത രണ്ടാഴ്ചയ്്ക്കകം രാജ്യ വ്യാപകമായി സംവിധാനം നിലവില്‍ വരും. അപേക്ഷകന്റെ ആധാര്‍ നമ്പറില്‍ ലഭ്യമായ വിവരങ്ങള്‍ പരിശോധിച്ചാണ് ഓണ്‍ലൈന്‍ പാന്‍ നമ്പര്‍ അനുവദിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന കാര്‍ഡിന് ഡ്യൂപ്ലിക്കേറ്റ് എടുക്കാനും ഇനി ഓഫീസുകള്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല. അതിനും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാം. സാധാരണ പാന്‍ നമ്പര്‍ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം ഫീസും ബന്ധപ്പെട്ട ഏജന്‍സികള്‍ ചുമത്താറുണ്ട്. എന്നാല്‍ ഇ പാന്‍ പൂര്‍ണമായും സൗജന്യമാണ്. ഇ പാനിന് അപേക്ഷിക്കുന്നവര്‍ നല്‍കുന്ന ആധാര്‍ നമ്പറിലെ വിവരങ്ങള്‍ ഒടിപി പാസ് വേഡ് നല്‍കി ക്രോസ് ചെക്ക്് ചെയ്യും. മേല്‍വിലാസം,പിതാവിന്റെ പേര്, ജനനതീയതി തുടങ്ങിയവയിലെ കൃത്യതയാണ് പരിശോധിക്കുക. മറ്റ് രേഖകള്‍ ഒന്നും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതില്ല.
അപേക്ഷകന് പാന്‍ ജനറേറ്റ് ചെയ്ത് കഴിഞ്ഞാല്‍ ഡിജിറ്റല്‍ സിഗ്നേച്ചറോട് കൂടിയ ഇ പാന്‍ ലഭിക്കും. ക്യു ആര്‍ കോഡില്‍ ഫോട്ടോയും മറ്റ് വിവരങ്ങളും ഉണ്ടാകും. രണ്ടാഴ്ചക്കകം രാജ്യമാകമാനം നടപ്പാക്കുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ടില്‍ 60,000 പേര്‍ക്ക് എട്ട് ദിവസം കൊണ്ടാണ് പാന്‍ കാര്‍ഡ് നല്‍കിയത്. പാന്‍ നമ്പര്‍ എടുക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കി പരമാവധി ആളുകളെ ഇതിലേക്ക് അടുപ്പിച്ച് ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയിലേക്ക് മാറ്റുകയാണ് ലക്ഷ്യം.