ഒരായുസിന്റെ അധ്വാനത്തില്‍ നിന്ന് മിച്ചം പിടിച്ച പണത്തിന് അര്‍ഹമായ നേട്ടം വയസാം കാലത്ത് ലഭിക്കണം. മുതിര്‍ന്ന പൗരനമാരുടെ ഏറ്റവും വലിയ ആവശ്യമാണ്. അത് ഇപ്പോള്‍ അത്തരം സമ്പാദ്യത്തിന് കാര്യമായ പലിശ ലഭിക്കുന്നില്ല എന്നുമാത്രമല്ല ലഭിക്കുന്ന പലിശ വരുമാനത്തില്‍ നിന്ന് ആദായ നികുതി ഈടാക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരായുസിന്റെ അധ്വാനത്തില്‍ നിന്ന് മിച്ചം പിടിച്ച പണത്തിന് അര്‍ഹമായ നേട്ടം വയസാം കാലത്ത് ലഭിക്കണം. മുതിര്‍ന്ന പൗരനമാരുടെ ഏറ്റവും വലിയ ആവശ്യമാണ്.ഇപ്പോള്‍ അത്തരം സമ്പാദ്യത്തിന് കാര്യമായ പലിശ ലഭിക്കുന്നില്ല എന്നുമാത്രമല്ല ലഭിക്കുന്ന പലിശ വരുമാനത്തില്‍ നിന്ന് ആദായ നികുതി ഈടാക്കുകയും ചെയ്യുന്നു. ഈ ഒരവസ്ഥയ്ക്ക് ഈ ബജറ്റിലെങ്കിലും പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് അവര്‍. ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍ സ്‌കീം പ്രകാരം ബാങ്ക് നിക്ഷേപത്തിന് ആകെ കിട്ടുന്നത് ഒരു ലക്ഷം രൂപയുടെ ഗാരന്റിയാണ്. അതായത് ബാങ്ക് തകര്‍ന്നാല്‍ ഒരു ലക്ഷം രൂപയ്ക്കു വരെയുള്ള നിക്ഷേപം മാത്രമേ തിരികെ കിട്ടൂ എന്നുറപ്പുള്ളൂ. ഈ പരിധി ദശാബ്ദങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ചതാണ്. ഇതേവരെ മാറ്റിയില്ല. ബാങ്കുകളുടെ നിലനില്‍പ്പ് മുമ്പെന്നെത്തേക്കാളും വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തില്‍ ഈ പരിധി വര്‍ധിപ്പിക്കേണ്ട സമയമാണ്. ഈ ബജറ്റിലെങ്കിലും അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് മുതിര്‍ന്ന പൗരന്മാര്‍. സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിന് പൂര്‍ണമായും ആദായ നികുതി ഇളവ് നല്‍കണമെന്ന ആവശ്യവും പലകോണുകളിലും നിന്നുയര്‍ന്നിട്ടുണ്ട്. 15 ലക്ഷം രൂപവരെയാണ് ഈ സ്‌കീമില്‍ ഒരാള്‍ക്ക് നിക്ഷേപിക്കാവുന്നത്. ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി ഇളവ് നല്‍കണം.