രാഷ്ട്രത്തിന് അനുയോജ്യമായ വിധത്തില്‍ ദാരിദ്ര്യ രേഖയെ മാറ്റി വരയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തിന് ചേരുന്ന വിധത്തില്‍ പുതിയ മാനദണ്ഡങ്ങളോടെ ദാരിദ്ര്യം നിര്‍വചിക്കണമെന്നാവശ്യപ്പെടുന്ന കര്‍മസമിതി റിപ്പോര്‍ട്ടിന്റെ ചുവടു പിടിച്ചാണ് ഇതിനായി വിദഗ്ധ സമിതിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഷ്ട്രത്തിന് അനുയോജ്യമായ വിധത്തില്‍ ദാരിദ്ര്യ രേഖയെ മാറ്റി വരയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തിന് ചേരുന്ന വിധത്തില്‍ പുതിയ മാനദണ്ഡങ്ങളോടെ ദാരിദ്ര്യം നിര്‍വചിക്കണമെന്നാവശ്യപ്പെടുന്ന കര്‍മസമിതി റിപ്പോര്‍ട്ടിന്റെ ചുവടു പിടിച്ചാണ് ഇതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താനൊരുങ്ങുന്നത്. നീതി ആയോഗ് ഉപാധ്യക്ഷനായിരുന്ന അരവിന്ദ് പനഗിരിയയുടെ നേതൃത്വത്തിലാണ് 2015 ല്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി കര്‍മ സമിതി രൂപീകരിച്ചത്. എന്നാല്‍ ദാരിദ്ര്യ രേഖയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന തെണ്ടുല്‍ക്കര്‍ സമിതി റിപ്പോര്‍ട്ടും മറ്റു പരിഗണനാ മാനദണ്ഡങ്ങളും തമ്മില്‍ ഒത്തു പോകുന്നില്ലെന്നാണ് കര്‍മസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട സമര്‍പ്പിച്ചത്.

പുതിയ വിദഗ്ധ സമിതി

ADVERTISEMENT

ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിക്കുന്ന ആളുകളെ നിര്‍വചിക്കുന്നതിനായി 2009 ല്‍ നിലവില്‍ വന്നതാണ് തെണ്ടുല്‍ക്കര്‍ സമിതി. ഒരാളുടെ ആളോഹരി ഉപഭോക്തൃ മാസ–ദിവസ ചെലവ് അടിസ്ഥാനമാക്കിയായിരുന്നു ഈ സമിതി ദാരിദ്ര്യം നിര്‍വചിച്ചത്. ഇതനുസരിച്ച് ഗ്രാമങ്ങളില്‍ മാസം 816 രൂപയും ദിവസം 27 രൂപയുമായിരുന്നു ദാരിദ്ര്യത്തിനുള്ള മാനദണ്ഡം. മറ്റ് റിപ്പോര്‍ട്ടുകളും പരിഗണിക്കേണ്ടതുണ്ടായിരുന്നതുകൊണ്ട് പനഗിരയയുടെ നേതൃത്വത്തിലുള്ള കര്‍മ സമിതി മറ്റൊരു വിദഗ്ധ സംഘത്തെ ഈ ചുമതല ഏല്‍പ്പിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2015 ല്‍ നല്‍കിയ ഈ റിപ്പോര്‍ട്ടിന്റെ പിന്തുടര്‍ച്ചയായിട്ടാണ് പുതിയ വിദഗ്ധ സമിതിയെ വയ്ക്കുന്നത്.  ദാരിദ്ര്യത്തിന്റെ അളവുകോലും ദാരിദ്ര്യ നിര്‍മാര്‍ജന തന്ത്രങ്ങളും കണ്ടെത്തുകയായിരുന്ന പനഗരിയ സമിതിയുടെ ചുമതല.പനഗരിയ പിന്നീട് രാജിവച്ചൊഴിയുകയും ചെയ്തു.