വീട്ടിലിരുന്ന് വാട്സാപ്പിലൂടെ കുത്തിക്കളിക്കുമ്പോൾ ബാങ്കിങു കൂടി ചെയ്യാനായാലോ? ഉപഭോക്താക്കളുടെ ബാങ്കിങ് എളുപ്പമാക്കുന്നതിനായി വാട്സാപ് ബാങ്കിങും അവതരപ്പിക്കുന്നത് ഐസിഐസിഐ ബാങ്കാണ്. ഇതിലൂടെ ഐസിഐസിഐ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് വിവിധ ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലിരുന്ന് വാട്സാപ്പിലൂടെ കുത്തിക്കളിക്കുമ്പോൾ ബാങ്കിങു കൂടി ചെയ്യാനായാലോ? ഉപഭോക്താക്കളുടെ ബാങ്കിങ് എളുപ്പമാക്കുന്നതിനായി വാട്സാപ് ബാങ്കിങും അവതരപ്പിക്കുന്നത് ഐസിഐസിഐ ബാങ്കാണ്. ഇതിലൂടെ ഐസിഐസിഐ  ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് വിവിധ ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും .

വാട്സാപ്പില്‍ ലഭ്യമാകുന്ന ബാങ്കിങ് സേവനങ്ങള്‍

∙സേവിങ്‌സ് അക്കൗണ്ട് ബാലന്‍സ്, അവസാനത്തെ മൂന്ന് ഇടപാടുകള്‍ അറിയുക, ക്രഡിറ്റ് കാര്‍ഡ് പരിധി എന്നിവ പരിശോധിക്കുക. ഇതിനു പുറമെ മുന്‍കൂറായി അനുവദിച്ചിട്ടുള്ള ഇന്‍സ്റ്റന്റ് വായ്പയുടെ വിവരങ്ങള്‍ ലഭ്യമാക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക് ചെയ്യാനും ബ്ലോക് മാറ്റാനും കഴിയും.നിലവില്‍ കാര്‍ഡ് ഉള്ളവര്‍ക്കാണ് ഈ സേവനങ്ങള്‍ ലഭ്യമാവുക.  കൂടാതെ സമീപത്തുള്ള മൂന്ന് ഐസിഐസിഐ ബാങ്ക് എടിഎം സംബന്ധിച്ചുള്ള വിവരങ്ങളും വാട്‌സ്ആപ്പിലൂടെ ലഭ്യമാകും.വാട്സാപ് ഉള്ള ബാങ്കിന്റെ എല്ലാ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും സേവനം ഉപയോഗപ്പെടുത്താം. ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്ക് സമീപത്തുള്ള  ബാങ്കിന്റെ ശാഖകളെ കുറിച്ചും  എടിഎമ്മുകളെ കുറിച്ചും  അറിയാനാകും.

ഉപയോഗിക്കുന്നത് എങ്ങനെ

∙ഐസിഐസിഐ ബാങ്കിന്റെ വെരിഫൈ ചെയ്തിട്ടുള്ള വാട്സാപ് പ്രൊഫൈല്‍ നമ്പര്‍ ആയ 9324953001 ഉപഭോക്താക്കള്‍ അവരുടെ ഫോണില്‍  സേവ് ചെയ്യുക. അതിന് ശേഷം ബാങ്കില്‍ റജിസ്ടര്‍ ചെയ്തിട്ടുള്ള നിങ്ങളുടെ ഫോണ്‍ നമ്പറില്‍ നിന്നും ഈ നമ്പറിലേക്ക്  Hi എന്ന്  മെസ്സേജ് അയക്കുക. വാട്സാപ്പിൽ  ലഭ്യമാക്കുന്ന സേവനങ്ങളുടെ പട്ടികയോടു കൂടി ബാങ്കിന്റെ പ്രതികരണം ലഭിക്കും.
∙ ഈ പട്ടികയില്‍ നിന്നും ഏത് സേവനമാണോ ആവശ്യം അതിന്റെ കീവേഡ് ടൈപ്പ് ചെയ്ത് അയക്കുക.
ഉദാഹരണത്തിന് അക്കൗണ്ട് ബാലന്‍സ് അറിയണമെങ്കില്‍  <balance>, <bal>, <ac bal> ഇതില്‍ ഏതെങ്കിലും കീവേഡ് ടൈപ്പ് ചെയ്യുക
വാട്സാപ് വഴിയുള്ള ബാങ്കിങ് സുരക്ഷിതമാണന്നും അക്കൗണ്ട് വിവരങ്ങള്‍ മറ്റാരുമായും പങ്ക് വയ്ക്കില്ലെന്നും ബാങ്ക് അറിയിച്ചു. ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാകുന്നതിന് നിങ്ങളുടെ പിന്‍ നമ്പര്‍, പാസ്സ്‌വേഡ് പോലുള്ള അതീവ രഹസ്യമായ വിവരങ്ങള്‍ വാട്സാപ് വഴി നല്‍കേണ്ടതില്ല.