കൃത്യമായി പ്ലാൻ ചെയ്ത് ജീവിക്കുന്നവരുടെ കയ്യിൽ മോശമല്ലാത്ത ഒരു തുക, മൂന്നു മുതൽ ആറു മാസം വരെ ജീവിക്കാനുള്ളത് എമർജൻസി ഫണ്ടായി കാണും. പക്ഷേ, നാളുകളായി നിലനിൽക്കുന്ന പ്രതിസന്ധികൾ മൂലം അത് എടുത്തുപയോഗിക്കേണ്ടി വന്നിട്ടുണ്ടാകും. അതേസമയം അടിച്ചുപൊളിച്ചു പോകുന്നവർക്കും കിട്ടുന്നതുകൊണ്ട് അരിഷ്ടിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃത്യമായി പ്ലാൻ ചെയ്ത് ജീവിക്കുന്നവരുടെ കയ്യിൽ മോശമല്ലാത്ത ഒരു തുക, മൂന്നു മുതൽ ആറു മാസം വരെ ജീവിക്കാനുള്ളത് അടിയന്തര ഫണ്ടായി കാണും. പക്ഷേ, നാളുകളായി നിലനിൽക്കുന്ന പ്രതിസന്ധികൾ മൂലം അത് എടുത്തുപയോഗിക്കേണ്ടി വന്നിട്ടുണ്ടാകും. അതേസമയം അടിച്ചുപൊളിച്ചു പോകുന്നവർക്കും കിട്ടുന്നതുകൊണ്ട് അരിഷ്ടിച്ചു ജീവിക്കുന്നവർക്കും ഇത്തരമൊരു അടിയന്തര ഫണ്ടേ ഉണ്ടാകില്ല. പക്ഷേ, ഇന്നത്തെ സാഹചര്യത്തിൽ അത്തരമൊരു ഫണ്ട് കൂടിയേ കഴിയൂ. അതെങ്ങനെ സമാഹരിക്കാനാകുമെന്നു നോക്കുക.

1. വിട്ടുപോയതോ മറന്നതോ ആയ നിക്ഷേപങ്ങൾ

അവകാശികളില്ലാതെ പതിനായിരക്കണക്കിനു കോടി രൂപയാണ് ബാങ്ക്, പോസ്റ്റ് ഓഫിസ്, പിഎഫ് നിക്ഷേപങ്ങളിൽ കിടക്കുന്നത്. ഓഹരി, മ്യൂച്വൽ ഫണ്ട് കണക്കുകളെടുത്താൽ തുക പല മടങ്ങാകും. മാതാപിതാക്കളുടെ പേരിലോ സ്വന്തം പേരിലോ ഉള്ള നിക്ഷേപം പലവിധ കാരണങ്ങളാൽ ക്ലെയിം ചെയ്യാതെ കിടക്കുന്നുണ്ടോയെന്നു കണ്ടെത്തുക. ഉണ്ടെങ്കിൽ അവ തിരിച്ചു പിടിക്കാനുള്ള അവസരമാണിത്.
രേഖകൾക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കാനും അൽപം ബുദ്ധിമുട്ടേണ്ടി വരാം. പക്ഷേ, അതിനു തയാറായാൽ മോശമല്ലാത്ത തുക പലർക്കും ഉറപ്പാക്കാനാകും.

2. മുടങ്ങിക്കിടക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസികൾ

വാങ്ങിയ ശേഷം കാര്യമായ നേട്ടമില്ലെന്നതു കൊണ്ടോ അടയ്ക്കാൻ പണമില്ലാത്തതുകൊണ്ടോ മുടങ്ങിയ ലൈഫ് ഇൻഷുറൻസ് പോളിസികൾ ഒട്ടേറെ പേർക്ക് ഉണ്ടെന്നതാണ് യാഥാർഥ്യം. ലക്ഷങ്ങൾ വരെ ഇത്തരം പോളിസികളിൽ കെട്ടിക്കിടക്കുന്നുണ്ട്. പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞാൽ അടച്ച തുകയോ അൽപം അധികമോ ആകും തിരിച്ചുകിട്ടുക.അത്തരം പോളിസി പിൻവലിച്ച് പ്രയോജനപ്പെടുത്താനുള്ള നല്ല അവസരം ആണിത്. മൂന്നു വർഷമെങ്കിലും പ്രീമിയം അടച്ചിട്ടില്ലാത്തവർക്ക് വലിയ നഷ്ടം
ഉണ്ടാകും. പക്ഷേ, പോളിസി പുനരുജ്ജീവിപ്പിക്കാൻ അടയ്ക്കേണ്ട തുകയും തിരിച്ചുകിട്ടുന്ന തുകയും പരിഗണിക്കുമ്പോൾ പിൻവലിക്കുന്നതു തന്നെയാണ് ലാഭം. മാത്രമല്ല ഈ അവസരത്തിൽ അതു കിട്ടിയാൽ വലിയ ആശ്വാസമാണല്ലോ.

3. സേവിങ്സ് അക്കൗണ്ടുകൾ

നിങ്ങൾക്ക് പല ബാങ്കിലും സേവിങ്സ് അക്കൗണ്ടുകളുണ്ടാകും.അത്യാവശ്യമുള്ള ഒന്നോ രണ്ടോ മാത്രം നിലനിർത്തി ബാക്കിയെല്ലാം അവസാനിപ്പിക്കുക. ഓരോന്നിലും മിനിമം ബാലൻസായി കിടക്കുന്ന തുക തിരിച്ചുകിട്ടുന്നത് ആശ്വാസമാകും. മാത്രമല്ല ഇന്നത്തെ സാഹചര്യത്തിൽ ഓരോഅക്കൗണ്ടിലും മിനിമം ബാലൻസ് നിലനിർത്താനാകാതെയും വരാം. അതിന്റെ ചാർജുകളും പിഴയും ഒഴിവാക്കാനുമാകും.

4. സ്വർണം ഉപയോഗപ്പെടുത്താം

നിലവിലെ സാഹചര്യത്തിൽ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണിത്. പ്രത്യേകിച്ച് വില ഉയർന്നുനിൽക്കുന്നതിനാൽ. സ്വർണം വിൽക്കാൻ പലർക്കും മനസ്സുണ്ടാകില്ല. ഇനിയും വില വർധിക്കുമെന്ന വിശ്വാസവും തടസ്സമാകാം. പക്ഷേ, ഇപ്പോൾ കാര്യങ്ങൾ നടക്കാൻ അതേയുള്ളൂ വഴിയെന്നു മനസ്സിലാക്കുക. നാളെ വില കുറയുമ്പോൾ വീണ്ടും വാങ്ങാം എന്നു ചിന്തിക്കുക. അനിശ്ചിതത്വത്തിന്റെ നാളുകളിലാണ് സ്വർണം പോലുള്ള ആസ്തികൾ പ്രയോജനപ്പെടുത്തേണ്ടത്. ഇനി വിൽക്കാൻ മടിയാണെങ്കിൽ പണയം വച്ചും അത്യാവശ്യത്തിനു പണം നേടാം.

5. നേട്ടം കുറഞ്ഞ നിക്ഷേപങ്ങൾ

അത്യാവശ്യം വന്നാൽ ഭാവിക്കായി കരുതി വച്ചിരിക്കുന്ന നിക്ഷേപങ്ങൾ പോലും എടുത്തുപയോഗിക്കണം. ബാങ്ക്, പോസ്റ്റ് ഓഫിസ് സ്ഥിരനിക്ഷേപങ്ങളും ആർഡികളും എൻഡോവ്മെന്റ് പോളിസികളും ഓഹരികളും മ്യൂച്വൽ ഫണ്ടുകളും അടക്കമുള്ള നിക്ഷേപ പോർട്ഫോളിയോ വിലയിരുത്തി ഏതു വിറ്റു മാറണം, ഏതു സൂക്ഷിക്കണം എന്നു നിശ്ചയിക്കാം. നിലവിൽ സ്ഥിരനിക്ഷേപങ്ങൾക്കു പലിശ കുറവായതിനാൽ അവയ്ക്ക് പ്രഥമ പരിഗണന നൽകാം..

വായ്പകൾ

കയ്യിൽ പണം ഇല്ലാതെ വന്നാൽ ഏവരും ആദ്യം പരിഗണിക്കുന്നത് വായ്പയാണ്. പക്ഷേ, ഇന്നത്തെ സാഹചര്യത്തിൽ, വരുമാനം കുറഞ്ഞിരിക്കുന്ന അവസ്ഥയിൽ വായ്പ കിട്ടാൻ പ്രയാസമാണ്. അതുകൊണ്ട് ഭൂമിയോ സ്ഥിരനിക്ഷേപം, ഓഹരി, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് പോളിസി എന്നിവയടക്കമുള്ള ധനകാര്യ ആസ്തികളോ ഈടു വച്ച് വായ്പ എടുക്കാം.