സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാരാണ് ക‍ൃഷ്ണകുമാറും സിന്ധുവും. 12ഉം 9ഉം വയസായ രണ്ടു പെണ്‍കുട്ടികളുമുണ്ട്. ബുദ്ധിമുട്ടിയാണെങ്കിലും ജീവിതം കുഴപ്പമില്ലാതെ മുന്നോട്ടു പോകുമ്പോഴാണ് കൊറോണയും ലോക്ഡൗണും എല്ലാം ചേർന്ന് കാര്യങ്ങളെല്ലാം അവതാളത്തിലാക്കിയത്. ഭവന വായ്പയുെട തിരിച്ചടവ് ഉൾപ്പടെയുണ്ട്. ഇനി ആഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കൾക്ക് രണ്ടാൾക്കും 20 രൂപയുടെ രണ്ട് പായ്ക്കറ്റ് ഉരുളക്കിഴങ്ങ് ചിപ്സ് വാങ്ങി നൽകുന്നത് കൃഷ്ണകുമാറിന്റെ പതിവായിരുന്നു. ലോക്ഡൗണിന്റെ തുടക്കത്തിലും തൊട്ടടുത്തുള്ള കടയിൽ നിന്ന് ഇതു വാങ്ങിയിരുന്നു, എന്നാൽ ഇപ്പോൾ ആ ശീലം നിർത്തി. ഇതോടെ കൃഷ്ണകുമാറിന് ലാഭിക്കാനായത് മാസം 1200 രൂപയാണ്. ഒപ്പം മക്കളുടെ ആരോഗ്യം കാത്തു സൂക്ഷിക്കാനുമാകും.

സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാരാണ് ക‍ൃഷ്ണകുമാറും സിന്ധുവും. 12ഉം ഒമ്പതും വയസായ രണ്ടുകുട്ടികളുമുണ്ട്. ബുദ്ധിമുട്ടിയാണെങ്കിലും ജീവിതം കുഴപ്പമില്ലാതെ മുന്നോട്ടു പോകുമ്പോഴാണ് കൊറോണയും ലോക്ഡൗണും ചേർന്ന് കാര്യങ്ങളെല്ലാം അവതാളത്തിലാക്കിയത്. ഭവന വായ്പയുടെ തിരിച്ചടവ് ഉൾപ്പടെയുണ്ട്. ഇനി ആഞ്ഞു പിടിച്ചാലേ പറ്റൂവെന്ന ആലോചനയിൽ ഇരിക്കുമ്പോഴാണ് വരവും ചെലവുമൊക്കെ ക‍ൃത്യമായി ആസൂത്രണം ചെയ്തു മുന്നോട്ടു പോകാൻ കുടുംബ ബജറ്റ് തയാറാക്കണമെന്ന് വായിച്ചത്. ആ ചുമതല മൂത്ത മകളെ തന്നെ ഏൽപിച്ചു.

തിരിച്ചറിവ്

ADVERTISEMENT

കഴിഞ്ഞ രണ്ടു മാസങ്ങളായി അവളത് കൃത്യമായി എഴുതി തയാറാക്കുന്നുമുണ്ട്. കൈയിൽ വരുന്നതും ചെലവാക്കപ്പെടുന്നതുമായ ഓരോ തുകയും കണക്കാക്കിയപ്പോഴാണ് ഓരോന്നിനും ഇത്രയും പണം കളയുന്നുണ്ടെന്ന് അവൾക്ക് വ്യക്തമായത്. ഇത്രയും നാൾ ആവശ്യമില്ലാത്തതും അനാവശ്യവുമായ കാര്യങ്ങൾക്കു വേണ്ടി ഒരുപാടു പണം കളഞ്ഞിട്ടുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഈ  കണക്കെഴുത്തിനു തുടർച്ചയായുള്ള ബജറ്റ് തയാറാക്കലിൽ നിന്നും വീട്ടിലെ അധിക ചെലവുകളെ കുറിച്ച് മനസിലായ മകൾ ഓരോന്നും എങ്ങനെയെല്ലാം കുറയ്ക്കാമെന്ന് മാതാപിതാക്കളെ എപ്പോഴും ഓർമിപ്പിക്കുന്നു. അതിന്റെ ഭാഗമായാണ് ഇനി ഉരുളക്കിഴങ്ങ് ചിപ്സ് വേണ്ടന്ന് അവൾ തീരുമാനിച്ചത്. ഇതുപോലെ പല അനാവശ്യ ചെലവുകളും വേണ്ടെന്നു വെക്കാൻ മകളുടെ ഈ ഇടപെടലിലൂടെ അവർക്കിപ്പോൾ സാധിക്കുന്നു. എന്തായാലും കുടുംബബജറ്റ് പ്രകാരമേ ഇനി മുന്നോട്ടുള്ളു എന്നാണ് ഈ ദമ്പതികളുടെ തീരുമാനം.

പങ്കുവെക്കാം, നിങ്ങളുടെ അനുഭവവും

ലോക്‌ഡൗണിൽ വരുമാനമാർഗങ്ങളെല്ലാം കുറഞ്ഞ വേളയിൽ ചെലവുകുറയ്ക്കുന്നതിലൂടെ നേടാനായ ഓരോ പൈസയും  വരുമാന വരുമാനമുണ്ടാക്കുന്നതിനു തുല്യമാണ്. ഇത്തരത്തിൽ ഓരോ ദിവസവും ചെലവു കുറച്ചതിനെക്കുറിച്ച് വായനക്കാർക്ക് തങ്ങളുടെ അനുഭവം സമ്പാദ്യം ഓൺലൈനിൽ എഴുതാം.

ADVERTISEMENT

അടുക്കളയിൽ നടത്തിയ ചെലവു ചുരുക്കൽ പരീക്ഷണങ്ങൾ, ഷോപ്പിങ് വേളയിൽ ലാഭിച്ച കാര്യങ്ങൾ ഒക്കെ 150 വാക്കുകളിൽ എഴുതാം. ഇതു വരെ കുടുംബ ബജറ്റില്ലാതിരുന്നവർ അതു തയാറാക്കിയപ്പോൾ ഉണ്ടായ മാറ്റം, സ്വന്തമായി തയാറാക്കിയ ബജറ്റ് പ്ലാനറിന്റെ പ്രത്യേകതകൾ, വരവ് ചെലവ് കണക്കുകൾ തയാറാക്കാന്‍ കുട്ടികളെ ഏൽപിച്ചപ്പോൾ അവർ നടപ്പാക്കിയ ചെലവ് ചുരുക്കൽ പരിഷ്കാരങ്ങൾ ഇവയൊക്കെ നിങ്ങൾക്ക് സമ്പാദ്യം ഓൺലൈനിൽ പങ്കുവെക്കാം. ലോക്ഡൗണിൽ വീട്ടിലിരുന്നപ്പോൾ വെറുതെ സമയം കളയാതെ എന്തെങ്കിലും അധിക വരുമാനം ഉണ്ടാക്കാനായി എങ്കിൽ അതും എഴുതാം.നിങ്ങളുടെ വേറിട്ട ആശയങ്ങൾ ഓണ്‍ലൈനിൽ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന പത്തു പേർക്ക് സമ്പാദ്യം മാഗസിന്റെ മൂന്നു ലക്കങ്ങൾ സൗജന്യമായി ലഭിക്കും. മികച്ച ആശയം പങ്കുവെച്ച മൂന്നു പേർക്ക് 500 രൂപ വീതം ക്യാഷ് പ്രൈസും നൽകും.നിങ്ങളുടെ ചെലവുചുരുക്കൽ അനുഭവങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക.

ഇ മെയ്ൽ: customersupport@mm.co.in

ADVERTISEMENT