ഡിജിറ്റല്‍ പേമെന്റ്‌ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ഓഫ്‌ലൈന്‍ പേമെന്റ്‌ സംവിധാനവുമായി എത്തുകയാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ. ഇതനുസരിച്ച്‌ കാര്‍ഡുകള്‍, വോലറ്റുകള്‍, മൊബൈല്‍ ഡിവൈസുകള്‍ എന്നിവ ഉപയോഗിച്ച്‌ ഓഫ്‌ലൈനായും ഇനി പണമിടപാടുകള്‍ നടത്താന്‍ കഴിയും. പുതിയ സംവിധാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിജിറ്റല്‍ പേമെന്റ്‌ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ഓഫ്‌ലൈന്‍ പേമെന്റ്‌ സംവിധാനവുമായി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ. ഇതനുസരിച്ച്‌ കാര്‍ഡുകള്‍, വോലറ്റുകള്‍, മൊബൈല്‍ ഡിവൈസുകള്‍ എന്നിവ ഉപയോഗിച്ച്‌ ഓഫ്‌ലൈനായും പണമിടപാടുകള്‍ നടത്താന്‍ കഴിയും. പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ആര്‍ബിഐ അനുമതി നല്‍കി. പൈലറ്റ്‌ സ്‌്‌കീമിന്റെ അടിസ്ഥാനത്തില്‍ ഒറ്റത്തവണ 200 രൂപ വരെയുള്ള പേമെന്റുകള്‍ ഓഫ്‌ലൈനായി നടത്താം .

തുടക്കത്തില്‍ ചെറിയ മൂല്യത്തിലുള്ള ഇടപാടുകള്‍ നടത്തുന്നതിനാണ്‌ അനുമതി നല്‍കിയിരിക്കുന്നത്‌ എങ്കിലും ഇന്റര്‍നെറ്റ്‌ കണക്ടിവിറ്റി ഇല്ലാത്ത പ്രദേശങ്ങളില്‍ പോലും ഡിജിറ്റല്‍ പേമെന്റ്‌ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ സ്‌കീം അവതരിപ്പിക്കുന്നത്‌. ഓഫ്‌ലൈന്‍ മോഡില്‍ ഇന്റര്‍നെറ്റ്‌ കണക്ടിവിറ്റി ഇല്ലാതെ പണമിടപാടുകള്‍ നടത്താന്‍ കഴിയും .

ADVERTISEMENT

പൈലറ്റ്‌ സ്‌കീം പ്രകാരം പേമെന്റ്‌ സിസ്റ്റം ഓപ്പറേറ്റര്‍ ( പിഎസ്‌ഒ), ബാങ്കുകള്‍, ബാങ്കിങ്‌ ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക്‌ ഓഫ്‌ലൈന്‍ ഡിജിറ്റല്‍ പേമെന്റ്‌ ലഭ്യമാക്കാം.

ഓഫ്‌ലൈനായുള്ള പണമിടപാടിന്റെ ഉയര്‍ന്ന പരിധി 200 രൂപയാണെങ്കിലും ഒരു ഉപകരണം വഴി നടത്താവുന്ന ഓഫ്‌ലൈന്‍ ഇടപാടുകളുടെ മൊത്തം പരിധി 2,000 രൂപ ആയിരിക്കും. ഓണ്‍ലൈന്‍ മോഡില്‍ ഓതന്റിക്കേഷന്‍ വഴി ഈ പരിധി ഉയര്‍ത്താന്‍ കഴിയും.

ADVERTISEMENT

പൈലറ്റ്‌ സ്‌കീം 2021 മാര്‍ച്ച്‌ 31 വരെയാണ്‌ ലഭ്യമാവുക. പൈലറ്റ്‌ സ്‌കീമില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളും അനുഭവങ്ങളും അടിസ്ഥാനമാക്കിയായിരിക്കും ഈ സംവിധാനം യഥാക്രമം ചിട്ടപ്പെടുത്തുന്നതിനെ കുറിച്ച്‌ ആര്‍ബിഐ തീരുമാനം എടുക്കുക.

English Summery : Offline Digital Payment Details