സര്‍ക്കാരിന്റെ സബ്‌സിഡികള്‍ ഇനിമുതല്‍ നിങ്ങളുടെ പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ടുകളിലേക്ക്‌ നേരിട്ടെത്തും. ഇത്‌ സംബന്ധിച്ച്‌ തപാല്‍ വകുപ്പ്‌ പുതിയ വിജ്ഞാപനം പുറത്തിറക്കി. സര്‍ക്കാര്‍ സബ്‌സിഡികളുടെ നേരിട്ടുള്ള ആനുകൂല്യം നേടുന്നതിന്‌ പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ടുകള്‍ ആധാറുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സര്‍ക്കാരിന്റെ സബ്‌സിഡികള്‍ ഇനി മുതല്‍ നിങ്ങളുടെ പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ടുകളിലേക്ക്‌ നേരിട്ടെത്തും. ഇത്‌ സംബന്ധിച്ച്‌ തപാല്‍ വകുപ്പ്‌ പുതിയ വിജ്ഞാപനം പുറത്തിറക്കി. സര്‍ക്കാര്‍ സബ്‌സിഡികളുടെ നേരിട്ടുള്ള ആനുകൂല്യം നേടുന്നതിന്‌ പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.

നിക്ഷേപകര്‍ക്ക്‌ സഹായകരമാകുന്നതിനും പ്രവര്‍ത്തനങ്ങള്‍ എളുപ്പമാകുന്നതിനും പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ടില്‍ സബ്‌സിഡി ആനുകൂല്യം നേരിട്ട്‌ ലഭ്യമാക്കുന്നതിനായി പുതിയതായി അക്കൗണ്ട്‌ തുറക്കുന്നതിനുള്ള ഫോമില്‍ ഇനിമുതല്‍ ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള കോളം കൂടി ഉള്‍പ്പെടുത്താനാണ്‌ തീരുമാനം .

ADVERTISEMENT

അക്കൗണ്ടിന്റെ വിവരങ്ങൾ നൽകണം

ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച സുപ്രീം കോടതി തീരുമാന പ്രകാരം , ബാങ്ക്‌ അക്കൗണ്ട്‌ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണം എന്നത്‌ നിര്‍ബന്ധമല്ല. എന്നിരുന്നാലും , പെന്‍ഷന്‍, എല്‍പിജി സബ്‌സിഡി പോലുള്ള സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന്‌ ബാങ്ക്‌ അക്കൗണ്ടില്‍ ആധാര്‍ നമ്പര്‍ നല്‍കണം എന്നത്‌ നിര്‍ബന്ധമാണ്‌. അതിനാല്‍ പോസ്‌റ്റ്‌ ഓഫീസ്‌ അക്കൗണ്ട്‌ ഉടമകളും സബ്‌സിഡി ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നതിന്‌ അവരുടെ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ അതത്‌ സര്‍ക്കാര്‍ അതോറിറ്റികള്‍ക്ക്‌ ലഭ്യമാക്കേണ്ടതായി വരും.

ADVERTISEMENT

നിലവിലുള്ളവർക്കും അവസരം  

നിലവിലെ അക്കൗണ്ട്‌ ഉടമകള്‍ക്കായി സേവിങ്‌സ്‌ അക്കൗണ്ട്‌ ആധാറുമായി ബന്ധിപ്പിക്കുന്നതിനും സര്‍ക്കാരിന്റെ സബ്‌സിഡി അനുകൂല്യങ്ങള്‍ നേരിട്ട്‌ സ്വീകരിക്കുന്നതിനും ഉള്ള അപേക്ഷ ഫോം ലഭ്യമാക്കും. നിലവിലെ അക്കൗണ്ട്‌ ഉടമകള്‍ക്ക്‌ ബന്ധപ്പെട്ട പോസ്‌റ്റ്‌ ഓഫീസ്‌ ബ്രാഞ്ചില്‍ ആധാറിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിച്ച്‌ ആധാര്‍ നമ്പര്‍ അക്കൗണ്ട്‌ നമ്പറുമായി ബന്ധിപ്പിക്കാം.

ADVERTISEMENT

English Summary : Govt. Subsidies will be Available through Post Office Saving Scheme