ഇന്ത്യയിലെ ഡിജിറ്റല്‍ പേമെന്റ്‌ വിപണി വളര്‍ച്ചയുടെ പാതയിലാണ്‌ . സമീപകാലത്ത്‌ ഇടപാടുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ്‌ ഉണ്ടായി കൊണ്ടിരിക്കുന്നത്‌. രാജ്യത്തെ ഡിജിറ്റല്‍ പേമെന്റുകള്‍ 2025 ഓടെ മൂന്ന്‌ മടങ്ങിലേറെ വളര്‍ച്ചയാണ്‌ പ്രതീക്ഷിക്കുന്നത്‌ . 2025 ഓടെ രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഡിജിറ്റല്‍ പേമെന്റ്‌ വിപണി വരും നാളുകളിൽ വൻവളർച്ച നേടിയേക്കുമെന്ന് പഠനം. സമീപകാലത്ത്‌ ഇടപാടുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ്‌ ഉണ്ടായി കൊണ്ടിരിക്കുന്നത്‌. രാജ്യത്തെ ഡിജിറ്റല്‍ പേമെന്റുകള്‍ 2025 ഓടെ മൂന്ന്‌ മടങ്ങിലേറെ വളര്‍ച്ചയാണ്‌ പ്രതീക്ഷിക്കുന്നത്‌. 2025 ഓടെ രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ മൂല്യം 7,092 ലക്ഷം കോടിയിലെത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ്‌ വിപണിയുടെ മൂല്യം 2,162 ലക്ഷം കോടി ആയിരുന്നു. കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌്‌ ഉപഭോക്താക്കളുടെ സമീപനത്തില്‍ വന്ന മാറ്റവും സര്‍ക്കാരിന്റെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ നയങ്ങളും രാജ്യത്തെ ഡിജിറ്റല്‍ പേമെന്റുകള്‍ കുതിച്ച്‌ ഉയരാന്‍ കാരണമാകും‌.

കൊവിഡ്‌ പ്രതിസന്ധിയെ തുടര്‍ന്ന്‌ ഡിജിറ്റല്‍ പേമെന്റ്‌ രംഗത്തേക്ക്‌ കടന്നു വരുന്നവരുടെ എണ്ണം ഉയരുകയാണ്‌. നിലവില്‍ മൊബൈല്‍ പേമെന്റ്‌ ഉപയോക്താക്കളുടെ എണ്ണം 160 ദശലക്ഷം ആണ്‌. ഇത്‌ 2025 ഓടെ അഞ്ചിരട്ടിയോളം ഉയര്‍ന്ന്‌ 800 ദശലക്ഷത്തോളം ആകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. വോലറ്റുകളുടെ ഉപയോഗത്തില്‍ തുടര്‍ന്നും വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്‌.

ADVERTISEMENT

English Summary : Digital Payment is Increasing