ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ ആഭരണം കയ്യിലുണ്ടാവില്ല എന്നതുകൊണ്ടാണ് മിക്കവരും സ്വർണം പണയം വെക്കാൻ മടിക്കുന്നത്. എന്നാൽ ഈ പരിമിതി മറികടക്കുന്ന ഒരു സ്കീം ഉണ്ടെങ്കിലോ ? ഇപ്പോൾ തന്നെ പോയി എടുത്തേക്കും അല്ലേ? എന്നാൽ മടിക്കേണ്ട, ഈയൊരു സൌകര്യത്തിന് ഊന്നൽ നൽകി ബാങ്കുകൾ അവതരിപ്പിച്ചിട്ടുള്ള പുതിയ സ്കീം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ ആഭരണം കയ്യിലുണ്ടാവില്ല എന്നതുകൊണ്ടാണ് മിക്കവരും സ്വർണം പണയം വെക്കാൻ മടിക്കുന്നത്. എന്നാൽ ഈ പരിമിതി മറികടക്കുന്ന ഒരു സ്കീം ഉണ്ടെങ്കിലോ ? ഇപ്പോൾ തന്നെ പോയി എടുത്തേക്കും അല്ലേ? എന്നാൽ മടിക്കേണ്ട, ഈയൊരു സൗകര്യത്തിന് ഊന്നൽ നൽകി ബാങ്കുകൾ അവതരിപ്പിച്ചിട്ടുള്ള പുതിയ സ്കീം ആണ് ഗോൾഡ് ഓവർഡ്രാഫ്റ്റ് അഥവാ ഗോൾഡ് ഓഡി.

എന്താണ് പുതുമ?

ADVERTISEMENT

പണയം വച്ച ആഭരണം തിരികെ ലഭിക്കുന്നതിനായി സാധാരണഗതിയിൽ വായ്പ പൂർണ്ണമായും തിരിച്ചടയ്ക്കേണ്ടതുണ്ടല്ലോ. എന്നാൽ ഗോൾഡ് ഓഡിയിലാവട്ടെ, ആവശ്യമുള്ളപ്പോഴൊക്കെ നിബന്ധനകൾക്കനുസൃതമായി ആഭരണങ്ങൾ തിരിച്ചെടുത്ത് ഉപയോഗിക്കാനും ഉപയോഗത്തിനു ശേഷം തിരികെ വയ്ക്കാനും സാധിക്കുന്നതാണ്. 

എന്തൊക്കെയാണ് നിബന്ധനകൾ?

ADVERTISEMENT

പണയാഭരണങ്ങളുടെ കമ്പോളവിലയുടെ എഴുപത്തഞ്ചു ശതമാനം വരെയുള്ള പരിധിയിലാണ് ഗോൾഡ് ഓഡിയായി ബാങ്ക് അനുവദിക്കുന്നത്.  പണയം വച്ചിട്ടുള്ളതിൽ നിന്ന് ഏതെങ്കിലും ആഭരണം ആവശ്യമായി വന്നാൽ തിരിച്ചെടുക്കാത്ത ആഭരണങ്ങളുടെ കമ്പോളവിലയുടെ എഴുപത്തഞ്ചു ശതമാനത്തിനുള്ളിലായി ലിമിറ്റ് നിജപ്പെടുത്തിയാണ് ബാങ്ക് ആഭരണങ്ങൾ വിട്ടുതരുന്നത്. ആവശ്യത്തിനു ശേഷം ആഭരണങ്ങൾ തിരികെ വയ്ക്കുമ്പോൾ വായ്പയുടെ ലിമിറ്റ് വീണ്ടും ഉയർത്തുകയും ചെയ്യുന്നു.

ഇടപാടുകാർക്ക് മറ്റെന്തൊക്കെയാണു നേട്ടങ്ങൾ ?

ADVERTISEMENT

1) ലിമിറ്റ് എത്രയായിരുന്നാലും പിൻവലിക്കുന്ന തുകയ്ക്കു മാത്രമേ പലിശ ഈടാക്കുന്നുള്ളൂ.

2) ഒരു വർഷമാണ് പൊതുവെ വായപയുടെ കാലാവധി എങ്കിലും വായ്പാ കാലയളവിൽ എത്ര തവണ വേണമെങ്കിലും പണം നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യാവുന്നതാണ്.

3) എ ടി എം, നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിക്കാമെന്നതിനാൽ ബാങ്കിന്റെ പ്രവൃത്തിസമയത്തിനു ശേഷവും അവധിദിവസങ്ങളിൽ പോലും വായ്പാ തുക ഉപയോഗിക്കാവുന്നതാണ്.

4) ആഭരണങ്ങൾ ഇൻഷുറൻസ് സഹിതം ബാങ്കിൽ സുരക്ഷിതമായിരിക്കുന്നു എന്നതും ഒരു നേട്ടമാണെന്നു പറയാം. നിരവധി ബാങ്കുകൾ ഇപ്പോൾ ഗോൾഡ് ഓഡി ലഭ്യമാക്കിയിട്ടുണ്ട്.

English Summary: Gold OD A new Trend in Gold Loan