എല്ലാ ക്രെഡിറ്റ് കാര്‍ഡുകളും എല്ലാര്‍ക്കും ഒരുപോലെ അനുയോജ്യമല്ല. കാര്‍ഡിന്റെ സ്വാഭാവം കൃത്യമായി മനസിലാക്കി വേണം കാര്‍ഡ് തിരഞ്ഞെടുക്കുവാന്‍. ക്രെഡിറ്റ് കാര്‍ഡ് എടുക്കുമ്പോൾ ഉപയോഗമെന്തിനായിരിക്കണമെന്ന് കൃത്യമായറിയണം. എന്നാലേ ബാങ്കുകളും കാര്‍ഡ് കമ്പനികളും പുറത്തിറക്കുന്ന കാർഡുകളിൽ നിന്ന് വേണ്ടത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ ക്രെഡിറ്റ് കാര്‍ഡുകളും എല്ലാര്‍ക്കും ഒരുപോലെ അനുയോജ്യമല്ല. കാര്‍ഡിന്റെ സ്വാഭാവം കൃത്യമായി മനസിലാക്കി വേണം കാര്‍ഡ് തിരഞ്ഞെടുക്കുവാന്‍. ക്രെഡിറ്റ് കാര്‍ഡ് എടുക്കുമ്പോൾ ഉപയോഗമെന്തിനായിരിക്കണമെന്ന് കൃത്യമായറിയണം. എന്നാലേ ബാങ്കുകളും കാര്‍ഡ് കമ്പനികളും പുറത്തിറക്കുന്ന കാർഡുകളിൽ നിന്ന് വേണ്ടത് തിരഞ്ഞെടുക്കാന്‍ കഴിയൂ.

യാത്ര ഇഷ്ടപെടുന്നവരും ഭക്ഷണപ്രിയരും

ADVERTISEMENT

പുതിയ കാര്‍ഡിന്റെ വിശേഷങ്ങളുമായി കാര്‍ഡ് വിതരണ കമ്പനികളുടെ എക്‌സിക്യൂട്ടിവുകള്‍ നിങ്ങളെ സമീപിക്കുമ്പോള്‍ വെറുതെ കേറി കൈ നീട്ടി വാങ്ങരുത്. നമ്മുടെ സാമ്പത്തിക സ്വഭാവവും ഉപയോഗവും അറിഞ്ഞ് വേണം കാര്‍ഡ് വാങ്ങാന്‍. ഉദാഹരണത്തിന് ഡിജിറ്റല്‍ പണമിടപാട് കൂടുതല്‍ നടത്തുന്ന ആളാണ് നിങ്ങളെങ്കില്‍ ഓണ്‍ലൈന്‍ റിവാഡ് പോയിന്റ് കൂടുതലുള്ള കാര്‍ഡുകളാകും നന്നാവുക. പുറത്ത് പോയി ഭക്ഷണം കഴിക്കുന്നവർ ഡൈനിംഗ് ഡിസ്‌കൗണ്ട് ധാരാളമുള്ള കാര്‍ഡുകള്‍ തിരഞ്ഞെടുക്കണം. വാഹനങ്ങള്‍ നിരന്തരം ഉപയോഗിക്കുന്നവരാണെങ്കില്‍ ഇന്ധന സര്‍ച്ചാര്‍ജ് ഒഴിവുള്ള കാര്‍ഡുകള്‍ പരിഗണിച്ചാല്‍ വലിയ സാമ്പത്തിക ലാഭമുണ്ടാകും. വിദേശ യാത്ര നിരന്തരം ചെയ്യുന്നവരാണെങ്കില്‍ ഫ്‌ളൈര്‍ പോയിന്റും ഒപ്പം ഫ്രീ ലോഞ്ച് സംവിധാനവുമുള്ള കാര്‍ഡിന് വേണം പ്രാധാന്യം കൊടുക്കാന്‍.

ക്രെഡിറ്റ് കാര്‍ഡ് ആശ്വാസമാണ്

ADVERTISEMENT

വിദഗ്ധമായി ഉപയോഗിച്ചാല്‍ ഏകദേശം രണ്ട് മാസത്തോളം പലിശ രഹിതമായി (കാര്‍ഡിന്റെ പരിധിയനുസരിച്ച്) ലക്ഷങ്ങള്‍ കൈകാര്യം ചെയ്യാം ക്രെഡിറ്റ് കാര്‍ഡിലൂടെ. ബില്ലിംഗ് സൈക്കിള്‍ നോക്കി ഇത് മനസിലാക്കാം.

പക്ഷെ ബില്ല് സമയത്ത് അടയ്ക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തി കൂടാ. കൃത്യസമയത്ത് തന്നെ ബില്ല്് അടച്ച് പോകാനായാല്‍ അപ്രതീക്ഷിതമായും അത്യാവശ്യമായും വന്നുപെടുന്ന ചെലവുകള്‍ ക്രെഡിറ്റ് കാര്‍ഡുള്ളവരെ ഒരു പരിധി വരെ അലട്ടില്ല. സമയത്തിന് ബില്ല് അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അതുപോലെ തന്നെ വലിയ ബാധ്യതയും ഇതിന്റെ ഭാഗമാണ്. 36 ശതമാനം മുതല്‍ പലിശ നല്‍കേണ്ടി വരാം. അതുകൊണ്ട് കാര്‍ഡ് ശ്രദ്ധിച്ച് വേണം ഉപയോഗിക്കാന്‍.

ADVERTISEMENT

English Summary: Select Credit  Cards based on Needs