മോട്ടർ വാഹനത്തൊഴിലാളിയാണോ നിങ്ങൾ? പഠിക്കുന്ന മക്കൾ നിങ്ങൾക്കുണ്ടോ? എങ്കിലിപ്പോൾ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഹൈസ്കൂൾ ക്ലാസുകൾ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് വരെയുള്ള കോഴ്സുകൾക്കും മെഡിസിൻ, എൻജിനീയറിങ് തുടങ്ങിയ പ്രഫഷനൽ കോഴ്സുകളുടെ പഠനത്തിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോട്ടർ വാഹനത്തൊഴിലാളിയാണോ നിങ്ങൾ? പഠിക്കുന്ന മക്കൾ നിങ്ങൾക്കുണ്ടോ? എങ്കിലിപ്പോൾ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഹൈസ്കൂൾ ക്ലാസുകൾ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് വരെയുള്ള കോഴ്സുകൾക്കും മെഡിസിൻ, എൻജിനീയറിങ് തുടങ്ങിയ പ്രഫഷനൽ കോഴ്സുകളുടെ പഠനത്തിനും സ്കോളർഷിപ് ലഭിക്കും. 

അർഹത/മാനദണ്ഡം

ADVERTISEMENT

മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളെയാണ് സ്കോളർഷിപ്പിനു പരിഗണിക്കുന്നത്. ജില്ലാതലത്തിലുള്ള മെറിറ്റായിരിക്കും സ്കോളർഷിപ് ലഭിക്കുന്നതിനുള്ള മാനദണ്ഡം. കേരളത്തിലെ സർവകലാശാലകളുടെ /വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ റഗുലർ ഫുൾടൈം കോഴ്സുകളിൽ പഠിക്കുന്നവർക്കു മാത്രമാണ് സ്കോളർഷിപ്പിനുള്ള അർഹത. ഓരോ കോഴ്സിന്റെയും പ്രവേശനത്തിനുള്ള ക്വാളിഫൈയിങ് പരീക്ഷയ്ക്കു ലഭിച്ച മാർക്കായിരിക്കും സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന്റെ മാനദണ്ഡം. 

എങ്ങനെ അപേക്ഷിക്കണം?

ADVERTISEMENT

അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ www.kmtwwfb.org എന്ന വെബ്സൈറ്റിൽനിന്നും ബോർഡിന്റെ എല്ലാ ഓഫിസുകളിൽനിന്നും ലഭിക്കും. അപേക്ഷകൾ നിർദിഷ്ട രേഖകൾ സഹിതം ബോർഡിന്റെ ജില്ലാ ഓഫിസുകളിലാണു സമർപ്പിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 28 ആണ്

എന്തെല്ലാം രേഖകൾ വേണം?

ADVERTISEMENT

വിദ്യാർഥിയുടെയും തൊഴിലാളിയുടെയും ആധാർ കാർഡ്, തൊഴിലാളിയുടെ അംഗത്വകാർഡ്, ഡ്രൈവിങ് ലൈസൻസ്, തൊഴിലാളി വിഹിതം അടച്ചതിന്റെ രസീത്, യോഗ്യതാ മാർക്ക്‌ലിസ്റ്റ്, റേഷൻകാർഡ്, വിദ്യാർഥിയുടെ ബാങ്ക് പാസ്ബുക്ക് തുടങ്ങിയവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0474–2742818, 2741288  

English Summary : Education Aid for Motor Vehicle Employees Kids