ലൈഫ് മിഷൻ പദ്ധതിയിൽ വീടിനുവേണ്ടി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം. മുൻപ് അപേക്ഷിക്കാൻ വിട്ടുപോയ അർഹരായവർക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. മുൻപ് ലൈഫ് മിഷനിൽ വീടിനുള്ള അപേക്ഷ സമർപ്പിക്കാൻ 2020 സെപ്റ്റംബർ 23 വരെ സർക്കാർ സമയം നൽകിയിരുന്നു. എന്നാൽ, അർഹരായ ഒട്ടേറെപ്പേർക്ക് അപേക്ഷിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൈഫ് മിഷൻ പദ്ധതിയിൽ വീടിനുവേണ്ടി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം. മുൻപ് അപേക്ഷിക്കാൻ വിട്ടുപോയ അർഹരായവർക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. മുൻപ് ലൈഫ് മിഷനിൽ വീടിനുള്ള അപേക്ഷ സമർപ്പിക്കാൻ 2020 സെപ്റ്റംബർ 23 വരെ സർക്കാർ സമയം നൽകിയിരുന്നു. എന്നാൽ, അർഹരായ ഒട്ടേറെപ്പേർക്ക് അപേക്ഷിക്കാൻ കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് വീണ്ടും അവസരം നൽകിയിരിക്കുന്നത്. 

അർഹത

ADVERTISEMENT

ലൈഫ് ഗുണഭോക്തൃ പട്ടികയിൽനിന്നു വിട്ടുപോയ അർഹരായ, ഭൂമിയുള്ള ഭവനരഹിതർക്കും ഭൂമിയില്ലാത്ത ഭവനരഹിതർക്കും അപേക്ഷ സമർപ്പിക്കാം. ഒരേ റേഷൻകാർഡിൽ ഉൾപ്പെടുന്നവരെ ഒറ്റ കുടുംബമായി പരിഗണിച്ച് ഒരു ഭവനത്തിനു മാത്രമായാണു പരിഗണിക്കുക. പട്ടികജാതി/ പട്ടികവർഗ/ മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക്  ഈ വ്യവസ്ഥയിൽ ഇളവുണ്ട്. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ?

ADVERTISEMENT

നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ആദ്യം റജിസ്റ്റർ ചെയ്യണം. തുടർന്ന് റജിസ്റ്റേഡ് മൊബൈൽ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. സ്വന്തമായോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ഹെൽപ് ഡസ്കുകൾ വഴിയോ അപേക്ഷ സമർപ്പിക്കാം. റേഷൻകാർഡ്, ആധാർ കാർഡ്, ജാതിസർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. www.life2000.kerala.gov.in എന്ന വെബ്സൈറ്റിൽനിന്നു കൂടുതൽ വിവരങ്ങൾ ലഭിക്കും.