ആധുനിക ബാങ്കിങ് രംഗത്ത് ലഭിക്കുന്ന ഏതാണ്ടെല്ലാ സേവനങ്ങളും ഇന്ത്യാ പോസ്റ്റ് പേയ്മെൻ്റ് ബാങ്കിലും ലഭ്യമാണ്. ഇപ്പോഴിതാ വീട്ടിലോ ഓഫീസിലോ എവിടെയിരുന്നായാലും ഡിജിറ്റൽ സേവിങ്സ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം ഒരുക്കുകയാണ് IPPB അഥവാ ഇന്ത്യാ പോസ്റ്റ് പേയ്മെൻ്റ് ബാങ്ക്. മിനിമം ബാലൻസ് നിർബന്ധമില്ല. ഇതിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആധുനിക ബാങ്കിങ് രംഗത്ത് ലഭിക്കുന്ന ഏതാണ്ടെല്ലാ സേവനങ്ങളും ഇന്ത്യാ പോസ്റ്റ് പേയ്മെൻ്റ് ബാങ്കിലും ലഭ്യമാണ്. ഇപ്പോഴിതാ വീട്ടിലോ ഓഫീസിലോ എവിടെയിരുന്നായാലും ഡിജിറ്റൽ സേവിങ്സ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം ഒരുക്കുകയാണ് IPPB അഥവാ ഇന്ത്യാ പോസ്റ്റ് പേയ്മെൻ്റ് ബാങ്ക്. മിനിമം ബാലൻസ് നിർബന്ധമില്ല.

അക്കൗണ്ട് തുറക്കാം ഇങ്ങനെ‌

ADVERTISEMENT

∙നിങ്ങളുടെ മൊബൈൽ ഫോണിൽ IPPB ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.

∙ലോഗിൻ ചെയ്തതിനു ശേഷം 'open account' ക്ലിക്ക് ചെയ്യുക.

∙അപേക്ഷകന്റെ പാനും മൊബൈൽ നമ്പറും എന്റർ ചെയ്യണം.

∙അപ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി വരും.

ADVERTISEMENT

∙അത് നിശ്ചിത കോളത്തിൽ ചേർക്കുക.

∙തുടർന്ന് ആധാർ നമ്പർ വേരിഫിക്കേഷനാണ്. ആധാർ എടുത്തപ്പോൾ നൽകിയ മൊബൈൽ നമ്പറിലേക്കാണ് ഒടിപി വരിക. ഇത് എന്റർ ചെയ്ത് ആധാർ ഓതന്റിക്കേറ്റ് ചെയ്യണം.

അടുത്തതായി വ്യക്തിഗത വിവരങ്ങൾ ചേർക്കലാണ്. അമ്മയുടെ പേര്‌, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, നോമിനേഷൻ വിവരങ്ങൾ എന്നിവ എന്റർ ചെയ്ത് സബ്മിറ്റ് കൊടുക്കുക.

∙ഇപ്പോൾ അക്കൗണ്ട് ഓപ്പൺ ആയി. IPPB ആപ്പ് ഉപയോഗിച്ചു തുടർന്ന് ഇടപാടുകൾ നടത്താം.

ADVERTISEMENT

∙അക്കൗണ്ട് തുടങ്ങി ഒരു വർഷത്തിനുള്ളിൽ തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസ് ബാങ്കിൽ പോയി KYC അപ്ഡേറ്റ് ചെയ്യണം.

∙അതു വരെ പരമാവധി ഒരു ലക്ഷം രൂപ വരെയേ പ്രസ്തുത അക്കൗണ്ടിൽ സൂക്ഷിക്കാൻ പറ്റുകയുള്ളു.

∙18 വയസ്സിനു മുകളിലുള്ള ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ അക്കൗണ്ട് തുടങ്ങാൻ കഴിയൂ.

∙IPPB ആപ്പ് വഴി തേഡ് പാർട്ടി ട്രാൻസ്ഫർ, റെക്കറിങ് ഡിപ്പോസിറ്റ് തുറക്കൽ, PPF, സുകന്യ സമൃദ്ധി നിക്ഷേപം എന്നിവ സാധ്യമാണ്.

English Summary : Open IPPB Account from Home