1. പബ്ലിക് വൈ ഫൈ ഉപയോഗിച്ച് ഓൺലൈൻ ബാങ്കിടപാടുകൾ ചെയ്യരുത്. ഹാക്കർമാർ പ്രത്യേക സോഫ്റ്റ് വെയറുകൾ നിങ്ങളുടെ ഫോണിലേക്ക് കടത്തിവിട്ട് ബാങ്ക് വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ട്. 2. പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളിൽ ലഭ്യമായ കേബിളുകൾ ഉപയോഗിച്ച് ഫോൺ ചാർജിലിടരുത്. USB കേബിളുകൾ വഴി വിവരങ്ങൾ ചോർത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊബൈലൽ ഫോണിലൂടെ ബാങ്ക് ഇടപാടുകൾ നടത്തുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

1പബ്ലിക് വൈ ഫൈ ഉപയോഗിച്ച് ഓൺലൈൻ ബാങ്കിടപാടുകൾ ചെയ്യരുത്. ഹാക്കർമാർ പ്രത്യേക സോഫ്റ്റ് വെയറുകൾ നിങ്ങളുടെ ഫോണിലേക്ക് കടത്തിവിട്ട് ബാങ്ക് വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ട്.

ADVERTISEMENT

2. പബ്ലിക് ചാർജിങ് സ്റ്റേഷനുകളിൽ ലഭ്യമായ കേബിളുകൾ ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യരുത്. USB കേബിളുകൾ വഴി വിവരങ്ങൾ ചോർത്തുന്ന ജ്യൂസ് ജാക്കിങ് ഒഴിവാക്കാനാണിത്. യാത്രയിൽ പവർ ബാങ്കും സ്വന്തം ചാർജറും കരുതുക.

3. ഗൂഗിളിൽ നേരിട്ട് ബാങ്കുകളുടെ ഫോൺ നമ്പരുകളോ കസ്റ്റമർ കെയർ നമ്പറോ മറ്റു പ്രധാന വിവരങ്ങളോ തിരയരുത്. ബാങ്കുകളുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പോയി അവശ്യം വേണ്ട വിവരങ്ങൾ ശേഖരിക്കുക.

4. ഗൂഗിൾ പ്ലേ സ്റ്റോറിലോ ആപ്പിൾ ആപ്പ് സ്റ്റോറിലോ നിന്നല്ലാതെ അനൗദ്യോഗിക മാർഗങ്ങൾ വഴി ലഭിക്കുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്.

5. ആൻഡ്രോയിഡ് സെക്യൂരിറ്റി അപ്ഡേറ്റുകൾ ഒഴിവാക്കരുത്. അതാത് സമയം തന്നെ സെക്യൂരിറ്റി അപ്ഡേറ്റുകൾ ചെയ്യുക. സ്മാർട്ട് ഫോണിലെ ബഗുകൾ, മറ്റു പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ഫോണിനെ സംരക്ഷിച്ചു കൊണ്ട് ഇത് സൈബർ സുരക്ഷ ശക്തമാക്കും.

ADVERTISEMENT

6. ഇമെയിൽ വഴിയും sms വഴിയും വരുന്ന പേമെൻ്റ് അനുബന്ധ ലിങ്കുകൾ ആധികാരികത ഉറപ്പു വരുത്താതെ ക്ലിക്ക് ചെയ്യരുത്. ക്ലിക്ക് ചെയ്യും മുമ്പ് URL പരിശോധിക്കുക.

7. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ വിവിധങ്ങളായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി  KYC യും മറ്റു വിവരങ്ങളും ഷെയർ ചെയ്യരുത്. 

8. എളുപ്പം ഓർമിക്കുന്ന പാസ് വേർഡ് ഉപയോഗിക്കരുത്. സൈബർ ചതികളിൽ പെടുന്നത് ഒരു പരിധി വരെ ഇത് തടയും.

9. ഒരു പാസ് വേർഡ് തന്നെ ദീർഘകാലം ഉപയോഗിക്കരുത്. മൂന്നു നാലു മാസം കൂടുമ്പോഴെങ്കിലും പാസ് വേർഡ് മാറ്റുക.

ADVERTISEMENT

10. സ്ഥിരമായി ഉപയോഗിക്കാത്ത മൊബൈൽ നമ്പർ, ഇ മെയിൽ ID എന്നിവ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കരുത്. ബാങ്കിൽ നിന്നുള്ള അപ്ഡേറ്റുകൾ തൽസമയം അറിയുന്നതിന് ഇത് ബുദ്ധിമുട്ടുണ്ടാക്കും.

11. ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും അപരിചിതർക്ക് ഷെയർ ചെയ്യരുത്.  ബാങ്ക് പ്രതിനിധികളാണ് എന്നു പറഞ്ഞിട്ടാകും ചിലർ ബന്ധപ്പെടുക. ഇക്കൂട്ടരുടെ ആധികാരികത ഉറപ്പാക്കക.

12. സ്മാർട്ട് ഫോണുകളിൽ അനാവശ്യ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്. ഏത് ആപ്പിനും അനുവാദം നൽകും മുമ്പ് വിശദമായി പഠിക്കുക.

English Summary: Keep these things in Mind Before doing Online Banking