ഇനി മുതല്‍ കോവിഡ് കാരണമാക്കിയും പി എഫ് തുക പിന്‍വലിക്കാം ഇതു വരെ ഭവന നിര്‍മാണം/ വാങ്ങല്‍, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന തിരിച്ചടയ്‌ക്കേണ്ടാത്ത പി എഫ് വായ്പയില്‍ കോവിഡ് കൂടി ഉള്‍പ്പെടുത്തി പുതിയ ചട്ടം. കോവിഡ് രണ്ടാം വ്യാപനം അതി രൂക്ഷമായ സാഹചര്യത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനി മുതല്‍ കോവിഡ് കാരണമാക്കിയും പി എഫ് തുക പിന്‍വലിക്കാം ഇതു വരെ ഭവന നിര്‍മാണം / വാങ്ങല്‍, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന തിരിച്ചടയ്‌ക്കേണ്ടാത്ത പി എഫ് വായ്പയില്‍ കോവിഡ് കൂടി ഉള്‍പ്പെടുത്തി പുതിയ ചട്ടം. കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതിനാലാണ് ഈ പ്രത്യേക കാരണത്തിനും പി എഫ് അനുവദിക്കാന്‍ തീരുമാനിച്ചത്.

നിവൃത്തിയില്ലെങ്കില്‍

ADVERTISEMENT

കോവിഡില്‍ സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന പി എഫ് അംഗങ്ങള്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഓര്‍ക്കുക കടുത്ത ജീവിത പ്രതിസന്ധിയിലും കൃത്യതയോടെ സംവിധാനം ചെയ്തിട്ടുള്ള ഒരു സുരക്ഷാ ഫണ്ടാണ് ഇത്. എട്ട് ശതമാനത്തോളം പലിശയും ലഭിക്കും. ഇതൊരു സാമ്പത്തിക സഹായമല്ല മറിച്ച് നിങ്ങളുടെ തന്നെ നിക്ഷേപമാണെന്നോര്‍ത്ത് നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ മാത്രമേ ഇത് പ്രയോജനപ്പെടുത്താവൂ.

75 ശതമാനം വായ്പ

ADVERTISEMENT

പി എഫില്‍ സൂക്ഷിച്ചിരിക്കുന്ന പണത്തിന്റെ 75 ശതമാനം അല്ലെങ്കില്‍ മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളത്തോടൊപ്പം ഡി എ യും ചേര്‍ത്ത തുകയില്‍ ഏതാണോ കുറവ് ഇതായിരിക്കും കോവിഡ് അഡ്വാന്‍സ് ആയി ലഭിക്കുക. ഇതിലും കുറഞ്ഞ തുകയ്ക്കും അപേക്ഷ നല്‍കാം. തൊട്ടു മുമ്പത്തെ വര്‍ഷം പി എഫ് വായ്പ എടുത്തവര്‍ക്കും ഇതിന് അര്‍ഹതയുണ്ടായിരിക്കും.

അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കാം

ADVERTISEMENT

∙അപേക്ഷകന്റെ യു എ എന്‍ നമ്പര്‍ ആക്ടിവേറ്റഡ് ആയിരിക്കണം.

∙ഇത് ആധാറുമായും പാന്‍കാര്‍ഡുമായും ബന്ധിപ്പിച്ചിരിക്കണം.

∙യു എ എന്‍ നമ്പര്‍ ആക്ടിവേറ്റ് ചെയ്യാനായി നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പര്‍ പ്രവര്‍ത്തന നിരതമായിരിക്കണം.

∙ഇതില്‍ ലഭിക്കുന്ന ഒടിപി വഴിയാകും നടപടികള്‍ പൂര്‍ത്തിയാകുക.

English Summary: You can Avail Loan from PF for Covid related Needs