ഓണം വരവായി. കോവിഡൊക്കെയുണ്ടെങ്കിലും ഓണമെന്നാൽ മലയാളിക്കു ഷോപ്പിങ് കാലം കൂടിയാണ്. ഓണക്കോടി മുതൽ ഹോം തിയറ്റർ വരെ സ്വന്തമാക്കാൻ ഉപഭോക്‌തൃ കേരളം പണം വാരിക്കോരി ചെലവിടുന്ന കാലം. സൗജന്യങ്ങളും വിലക്കിഴിവുകളുമൊക്കെയായി ഉൽപന്ന നിർമാതാക്കളും വിപണന ഏജൻസികളും ഉപഭോക്‌താക്കളെ ആകർഷിക്കാൻ മത്സരിക്കുന്ന

ഓണം വരവായി. കോവിഡൊക്കെയുണ്ടെങ്കിലും ഓണമെന്നാൽ മലയാളിക്കു ഷോപ്പിങ് കാലം കൂടിയാണ്. ഓണക്കോടി മുതൽ ഹോം തിയറ്റർ വരെ സ്വന്തമാക്കാൻ ഉപഭോക്‌തൃ കേരളം പണം വാരിക്കോരി ചെലവിടുന്ന കാലം. സൗജന്യങ്ങളും വിലക്കിഴിവുകളുമൊക്കെയായി ഉൽപന്ന നിർമാതാക്കളും വിപണന ഏജൻസികളും ഉപഭോക്‌താക്കളെ ആകർഷിക്കാൻ മത്സരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണം വരവായി. കോവിഡൊക്കെയുണ്ടെങ്കിലും ഓണമെന്നാൽ മലയാളിക്കു ഷോപ്പിങ് കാലം കൂടിയാണ്. ഓണക്കോടി മുതൽ ഹോം തിയറ്റർ വരെ സ്വന്തമാക്കാൻ ഉപഭോക്‌തൃ കേരളം പണം വാരിക്കോരി ചെലവിടുന്ന കാലം. സൗജന്യങ്ങളും വിലക്കിഴിവുകളുമൊക്കെയായി ഉൽപന്ന നിർമാതാക്കളും വിപണന ഏജൻസികളും ഉപഭോക്‌താക്കളെ ആകർഷിക്കാൻ മത്സരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണം വരവായി. കോവിഡൊക്കെയുണ്ടെങ്കിലും ഓണമെന്നാൽ മലയാളിക്കു ഷോപ്പിങ് കാലം കൂടിയാണ്. ഓണക്കോടി മുതൽ ഹോം തിയറ്റർ വരെ സ്വന്തമാക്കാൻ ഉപഭോക്‌തൃ കേരളം പണം വാരിക്കോരി ചെലവിടുന്ന കാലം. സൗജന്യങ്ങളും വിലക്കിഴിവുകളുമൊക്കെയായി ഉൽപന്ന നിർമാതാക്കളും വിപണന ഏജൻസികളും ഉപഭോക്‌താക്കളെ ആകർഷിക്കാൻ മത്സരിക്കുന്ന കാലം. മിച്ചംവച്ചുണ്ടാക്കിയ സമ്പാദ്യവും ഉത്സവകാല ബോണസുമൊക്കെ പ്രലോഭനങ്ങളിൽ ആകൃഷ്‌ടരായി ആലോചനയേതുമില്ലാതെയും ചിലപ്പോൾ അനാവശ്യമായും ചെലവിടുന്ന പ്രവണത വർധിച്ചുവരികയാണെന്നാണ് ഉപഭോക്‌താക്കളുടെ പെരുമാറ്റ പ്രവണതകൾ പഠനവിധേയമാക്കുന്ന സാമ്പത്തിക വിദഗ്‌ധരുടെ അഭിപ്രായം. ‘കൺസ്യൂമർ ബിഹേവിയർ’ നിരീക്ഷിക്കുന്ന വിദഗ്‌ധർ ‘ഷോപ്പിങ് ടിപ്‌സ്’ എന്ന നിലയിൽ നിർദേശിക്കുന്ന പല കാര്യങ്ങളും ഉപഭോക്‌താക്കൾക്ക് ഉപകാരപ്രദമാകും:

എന്തിനു കൂടിയ വില നൽകണം?

ADVERTISEMENT

ഷോപ്പിങ് ഏറ്റവും ഹരമായി തോന്നുന്നതു മാളുകൾ സന്ദർശിക്കുന്ന വേളകളിലാണല്ലോ. മാളുകളിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നവരുടെ ശ്രദ്ധയ്‌ക്ക്: ഷെൽഫിൽ നിരത്തിവച്ചിട്ടുള്ള ഉൽപന്നത്തിന്റെ ബ്രാൻഡും വലുപ്പവും തൂക്കവുമൊക്കെ ഒന്നുതന്നെയാകും. എന്നാൽ ഏതെടുത്താലും ഒരേ വിലയായിരിക്കുമെന്നു കരുതിയാൽ തെറ്റി. ഉൽപന്നം ഷോപ്പിങ് കാർട്ടിലേക്കെടുത്തിടുന്നതിനു മുൻപ് അതിന്റെ വില എത്രയെന്നു നോക്കുക. ഷെൽഫിൽനിന്നു മൂന്നോ നാലോ എണ്ണം കൂടിയെടുത്തു വില പരിശോധിക്കുക. ചിലപ്പോഴെങ്കിലും ഇവയിൽ വ്യത്യസ്‌തമായ വിലകളാകും രേഖപ്പെടുത്തിയിട്ടുണ്ടാകുക. 

ഒരേ ബ്രാൻഡിലുള്ള ഒരേ വലുപ്പവും തൂക്കവുമൊക്കെയുള്ള ഉൽപന്നത്തിനു വ്യത്യസ്‌ത വിലയോ എന്ന് അദ്ഭുതപ്പെടേണ്ട. അങ്ങനെ സംഭവിക്കും. അതിനു കാരണമുണ്ട്. എല്ലാ ബാച്ചുകളുടെയും ഉൽപാദന, വിപണന ചെലവുകൾ ഒന്നുപോലെയായിരിക്കില്ല. ഉൽപാദന, വിപണന ചെലവുകൾക്ക് അനുസരിച്ചാണു വില നിർണയം എന്നതാണു വിലയിലെ വ്യത്യസ്‌തതയ്‌ക്കു കാരണം. ആദ്യ ബാച്ചിലെ ഉൽപന്നം വിറ്റുതീരുന്നതിനു മുൻപ് അടുത്ത ബാച്ചിലെ ഉൽപന്നം കൂടി ഷെൽഫിൽ സ്‌ഥാനം പിടിക്കുന്നതു സ്വാഭാവികം. അതുകൊണ്ടാണു ചിലപ്പോൾ ജനുവരി മൂന്നിന്റെ ബാച്ച് വെളിച്ചെണ്ണയ്‌ക്കു ലീറ്ററിന് 220 രൂപയാണെങ്കിൽ 15ന്റെ ബാച്ചിന് 230 രൂപയാണെന്നു വരുന്നത്. സൂക്ഷ്‌മ നിരീക്ഷണത്തിനു തയാറുണ്ടെങ്കിൽ നേട്ടമുണ്ടാക്കാമെന്നു ചുരുക്കം.

സൗജന്യവും കാണാച്ചരടുകളും

 

ADVERTISEMENT

ഒരു സോപ്പു വാങ്ങിയാൽ ഒന്നു സൗജന്യം. അതല്ലെങ്കിൽ മൂന്നു ഷർട്ടിന്റെ വിലയ്‌ക്ക് അഞ്ചെണ്ണം. പല ഉൽപന്നങ്ങളും ഇത്തരം ഓഫറുകളുമായാണു വിപണിയിലെത്തുക. സ്വാഭാവികമായും ഉപഭോക്‌താക്കളിൽ ഏറെയും ഇത്തരം ഓഫറുകളുടെ പ്രലോഭനത്തിൽ വീണുപോകുകയും ചെയ്യും. ഇത്തരം ഓഫറുകളിൽ വീണുപോകുന്നതിനു മുൻപ് ഓർക്കുക: ഒരു ബിസിനസിലും സൗജന്യം എന്നൊന്നില്ല. ‘ദേർ ഈസ് നോ ഫ്രീ ലഞ്ച്’ എന്നതു സാർവലൗകിക ബിസിനസ് തത്വം. സൗജന്യം എന്ന ഓഫർ കാണാച്ചരടുള്ള വിപണന തന്ത്രം മാത്രമാണ്. 

വില കൂടുതലാണെന്ന തോന്നലിൽ ഉപഭോക്‌താവു വിട്ടുനിൽക്കുന്നതുകൊണ്ടോ മറ്റു ബ്രാൻഡുകളോടുള്ള വിധേയത്വം കൂടുതലായതുകൊണ്ടോ ഉദ്ദേശിച്ച തോതിൽ ഉൽപന്നത്തിനു വിപണിയിൽ സ്വീകാര്യത ലഭിക്കാത്തുകൊണ്ടോ വിൽപന മോശമാകുന്ന സന്ദർഭങ്ങളുണ്ട്. അപ്പോൾ സ്‌റ്റോക്ക് നില പ്രതീക്ഷിച്ചതിലേറെ ഉയരും. സ്‌റ്റോക്ക് ഒരു പരിധിക്കപ്പുറം കൂടുതലായിരിക്കുന്നത് ഒരു കമ്പനിക്കും അഭിലഷണീയമല്ല. ഇതാകാം ചിലപ്പോൾ ഓഫറിനു പിന്നിലെ കാരണം. ഒന്നിന്റെ വിലയ്‌ക്ക് രണ്ടെണ്ണം വിറ്റാലും കാര്യമായ ലാഭം തന്നെ ലഭിക്കുമെന്നതാകാം മറ്റൊരു കാരണം. താൽപര്യമില്ലാത്തവരെപ്പോലും ആകർഷിച്ചു വിപണി വിഹിതം വികസിപ്പിക്കാനുള്ള ശ്രമമാകാം വേറൊരു കാരണം. 

റഫ്രിജറേറ്റർ വാങ്ങുമ്പോൾ

ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിൽപനയാകാറുള്ള ഉൽപന്നങ്ങളിലൊന്നാണു റഫ്രിജറേറ്റർ. വീട്ടമ്മമാരുടെ ഏറ്റവും സൗകര്യപ്രദമായ സഹായികളിലൊന്നാണ് ഇതെങ്കിലും വീട്ടിലെ വൈദ്യുതിച്ചെലവു വർധിപ്പിക്കുന്നതിൽ റഫ്രിജറേറ്റർ മുൻപന്തിയിലാണെന്ന് ഓർമ വേണം. അതിനാൽ  റഫ്രിജറേറ്ററിലൂടെയുള്ള പണച്ചോർച്ച ഒഴിവാക്കാൻ അതു വാങ്ങുമ്പോൾത്തന്നെ ശ്രദ്ധിക്കണം. വൈദ്യുതി ലാഭിക്കാൻ കഴിയുമെന്നു സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഉൽപന്നം മാത്രമേ വാങ്ങാവൂ.

ADVERTISEMENT

കപ്പാസിറ്റി അറിയണം

മൈക്രോവേവ് അവ്‌ൻ വാങ്ങാൻ പല വീട്ടമ്മമാരും കടയിലെത്തുന്നതു വേണ്ടത്ര ധാരണയില്ലാതെയാണ്. എത്ര കപ്പാസിറ്റിയുടേതാകണം അവ്‌ൻ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അവർക്കു കഴിയണമെന്നില്ല. വലുതും വില കൂടിയതുമായ ഉൽപന്നം കെട്ടിയേൽപിക്കാനായിരിക്കും സെയിൽസ്‌മാന് ഔത്സുക്യം. 

ആശയക്കുഴപ്പം പരിഹരിക്കാൻ ഈ കണക്കുകൾ ഓർക്കുക: തീരെ ചെറിയ കുടുംബത്തിനും ഒറ്റയ്‌ക്കു താമസിക്കുന്നവർക്കുമൊക്കെ 17 മുതൽ 23 ലീറ്റർ വരെ കപ്പാസിറ്റിയുള്ള അവ്‌നാണ് അഭിലഷണീയം. നാലംഗ കുടുംബത്തിന് 23–28 ലീറ്റർ കപ്പാസിറ്റിയുടേതാണ് അഭികാമ്യം. നാലംഗങ്ങളിൽ കൂടുതലുള്ള കുടുംബത്തിന് 28 ലീറ്ററിനു മുകളിൽ ശേഷിയുള്ള അവ്‌ൻ വേണ്ടിവരും.

English Summary: How to Save Money in the Time of Covid Pandemic, Lockdown and Onam?