ഡിജിറ്റൽ ഉത്പന്നങ്ങൾ വിറ്റഴിക്കുമ്പോൾ, ആപ്പിൾ, ഗൂഗിൾ തുടങ്ങിയവരിലൂടെ മാത്രം പണം കൊടുക്കുന്നത് അവസാനിപ്പിക്കുവാനുള്ള ഒരു ബില്ലിൽ സൗത്ത് കൊറിയൻ പാർലമെന്റ്റ് ഒപ്പുവച്ചു. കുത്തക കമ്പനികൾ പിടിവിട്ട് വളരുന്നതിന് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നത്. രാജ്യത്തിനകത്ത്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിജിറ്റൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുമ്പോൾ ഗൂഗിൾ,ആപ്പിൾ തുടങ്ങിയവരിലൂടെ മാത്രം പണം കൊടുക്കുന്നത് അവസാനിപ്പിക്കുവാനുള്ള ബില്ലിൽ സൗത്ത് കൊറിയൻ പാർലമെന്റ് ഒപ്പുവെച്ചു. കുത്തക കമ്പനികൾ പിടിവിട്ട് വളരുന്നത് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ നിയമം കൊണ്ടുവരുന്നത്. രാജ്യത്തിനകത്ത്‌  വളർന്നുവരുന്ന കമ്പനികൾക്കുകൂടി അവസരങ്ങൾ കിട്ടുന്ന തരത്തിലുള്ളതായിരിക്കണം സാഹചര്യങ്ങൾ എന്ന് നിഷ്‌കർക്കുന്നതാണ് പുതിയ ബിൽ. സൗത്ത് കൊറിയയുടെ ഈ തീരുമാനം മറ്റു രാജ്യങ്ങളും ഏറ്റുപിടിച്ചാൽ ഗൂഗിൾ പോലുള്ള ഭീമന്മാർക്ക് അതൊരു വൻ തിരിച്ചടിയായിരിക്കും. ഗൂഗിളിന്റെയും, ആപ്പിളിന്റെയും പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിനു ഓരോ ഇടപാടിനും 30 ശതമാനം വരെയായിരുന്നു കമിഷൻ ഈടാക്കിയിരുന്നത്.

സർക്കാർ നിയന്ത്രണം കടുപ്പിക്കും

ADVERTISEMENT

ആപ്പ് മാർക്കറ്റ് പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനു കൂടി വേണ്ടിയാണ് ഈ നിയമം പാസാക്കുന്നത്. അതായത് ഓർഡർ ചെയ്യുന്നതിലും, ക്യാൻസൽ ചെയ്യുന്നതിലും, പേയ്‌മെന്റിലും, റീഫണ്ടിലുമുള്ള തർക്കങ്ങളിൽ സർക്കാരിന് മാത്രമേ തീരുമാനം എടുക്കുവാനുള്ള അവകാശം ഉണ്ടാവുകയുള്ളൂ. ലോകത്തിലാദ്യമായി സൗത്ത് കൊറിയയാണ്‌ ഇത്തരം ഒരു നിയമം പാസ്സാക്കി ടെക് ഭീമന്മാർക്ക് മൂക്കുകയർ ഒരുക്കുന്നത.അമേരിക്ക ഉൾപ്പടെ പല രാജ്യങ്ങളിലും ഗൂഗിളിനെതിരെ ധാരാളം പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സൗത്ത് കൊറിയൻ സർക്കാരിന്റെ തീരുമാനം ലോകം ഉറ്റുനോക്കുകയാണ്.

English Summary : South Korea Imposed Some Restrictions on Google