വിധവകൾക്ക് കൈത്താങ്ങായി കേരള സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് .വിധവകൾക്കും അവരുടെ മക്കൾക്കുമായി നടപ്പാക്കുന്ന ധനസഹായ പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . ◼️ സഹായഹസ്തം : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകൾക്ക് അപേക്ഷിക്കാം .സംരംഭം തുടങ്ങുന്നതിനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിധവകൾക്ക് കൈത്താങ്ങായി കേരള സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്, വിധവകൾക്കും അവരുടെ മക്കൾക്കുമായി നടപ്പാക്കുന്ന ധനസഹായ പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .

∙സഹായഹസ്തം 

ADVERTISEMENT

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകൾക്ക് അപേക്ഷിക്കാം. സംരംഭം തുടങ്ങുന്നതിനാണ് സഹായം. ഒറ്റയ്ക്കോ കൂട്ടായോ നടത്താം. ബി പി എൽ / പിന്നോക്ക വിഭാഗക്കാർ എന്നിവർക്ക് മുൻഗണന ഉണ്ട്. 30000 രൂപയാണ് സഹായധനം.

 ∙അഭയകിരണം 

ADVERTISEMENT

50 വയസ്സിനു മുകളിലുള്ള അശരണരായ വിധവകൾക്ക് സംരക്ഷണം നൽകുന്നവർക്ക് പ്രതിമാസം 1000 രൂപ ലഭിക്കും. വിധവകൾ സർവീസ് പെൻഷൻ / കുടുംബ പെൻഷൻ കൈപ്പറ്റുന്നവരാകരുത്. പ്രായപൂർത്തിയായ മക്കൾ ഉള്ളവർ സഹായത്തിന് അർഹരല്ല.

∙പടവുകൾ :

ADVERTISEMENT

വിധവകളുടെ മക്കൾക്ക് സർക്കാർ / എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രൊഫഷണൽ കോഴ്സ് പഠനത്തിന് സഹായം ലഭിക്കും. ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്,മെസ് ഫീസ് എന്നിവ നൽകും .

∙ മംഗല്യ :

ബി പി എൽ / മുൻഗണനാ വിഭാഗങ്ങളിലെ 50 വയസ്സിൽ താഴെയുള്ള വിധവകൾക്കും വിവാഹമോചിതർക്കും പുനർവിവാഹത്തിന് 25000 രൂപ ലഭിക്കും .പുനർ വിവാഹം നടന്ന് 6 മാസത്തിനകം അപേക്ഷിക്കണം .

∙എങ്ങനെ അപേക്ഷിക്കാം ?

വനിതാ ശിശു വികസന വകുപ്പിന്റെ www.schemes.wc d.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത് .കൂടുതൽ വിവരങ്ങൾ ICDS പ്രോജക്ട് ഓഫീസുകളിൽ നിന്ന് ലഭിക്കും. അവസാന തീയതി :സെപ്റ്റംബർ 15.

English Summary: Kerala Governments Sahayahastham for Widows and Their Children