കെ.എസ്.ഇ.ബിയുടെ പേരുപറഞ്ഞ് വൻ സൈബർ തട്ടിപ്പ്. ഉപഭോക്താക്കളോടു കരുതിയിരിക്കാൻ കെ. എസ്. ഇ. ബി ആവശ്യപ്പെടുന്നു. വൈദ്യുതി ബിൽ കുടിശ്ശിക ഉണ്ടെന്നു കാട്ടി ഉപഭോക്താക്കൾക്ക് വ്യാജ്യ സന്ദേശം അയച്ച് തട്ടിപ്പിനിരയാക്കുന്നതാണ് രീതി.ഇതിലൂടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ.എസ്.ഇ.ബിയുടെ പേരുപറഞ്ഞ് വൻ സൈബർ തട്ടിപ്പ്. ഉപഭോക്താക്കളോടു കരുതിയിരിക്കാൻ കെ. എസ്. ഇ. ബി ആവശ്യപ്പെടുന്നു.വൈദ്യുതി ബിൽ കുടിശ്ശിക ഉണ്ടെന്നു കാട്ടി ഉപഭോക്താക്കൾക്ക് വ്യാജ്യ സന്ദേശം അയച്ച് തട്ടിപ്പിനിരയാക്കുന്നതാണ് രീതി. ഇതിലൂടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ മനസ്സിലാക്കി പണം കൈക്കലാക്കുന്നു. കബളിപ്പിക്കലിന് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ബിൽ തുക ഒടുക്കുന്നത് www.kseb.in എന്ന വെബ്‌സൈറ്റ് വഴിയായിരിക്കണമെന്നും  മുന്നറിയിപ്പു നൽകുന്നു.

ഓൺലൈനിൽ ബിൽ ഒടുക്കാൻ താഴെ പറയുന്ന ഭാരത് ബിൽ പേയ്മെൻറ് മാർഗങ്ങൾ മാത്രം ഉപയോഗിക്കുക.

ADVERTISEMENT

1. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് 

2. ഇന്റർനെറ്റ് ബാങ്കിങ്  

3. മൊബൈൽ ബാങ്കിങ്

4.എം വാലറ്റുകൾ

ADVERTISEMENT

5. യുപിഐ, ഐഎംപിഎസ്, ആധാർ ബേസ്ഡ് പേയ്മെൻറുകൾ, ഭാരത് ക്യൂആർ കോഡ്

6. ആർബിഐ നിബന്ധനയ്ക്കനുസരിച്ചുള്ള മറ്റു പേയ്മെന്റ് ചാനലുകൾ.

7.കെഎസ് ഇ  ബിയുടെ മൊബൈൽ ആപ്പ് State service Delivery Gateway തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയും ബില്ല് അടയ്ക്കാം.

കെഎസ് ഇ ബിയിൽ നിന്നു ലഭിക്കുന്ന ബില്ലിൽ എന്തെങ്കിലും സംശയം തോന്നിയാൽ 9496001912 എന്ന നമ്പറിൽ ബന്ധപ്പെട്ട് ആധികാരികത ഉറപ്പു വരുത്തണം.KSEB എന്ന് രേഖപ്പെടുത്തിയ രസീതുകൾ നൽകി ജീവനക്കാർ എന്ന വ്യാജേന ചിലർ ഉപഭോക്താക്കളിൽ നിന്ന് പണം പിരിക്കുന്നതായും പരാതിയുണ്ട്. ഇത്തരം പ്രവൃത്തികൾ കണ്ടാൽ വിവരം അറിയിക്കുന്നവർക്ക് 50000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ, രസീതുകൾ, ഡിജിറ്റൽ തെളിവുകൾ മുതലായവ അയച്ചുകൊടുക്കണം. വിലാസം:

ADVERTISEMENT

ചീഫ് വിജിലൻസ് ഓഫീസർ, വൈദ്യുതി ഭവനം, പട്ടം, തിരുവനന്തപുരം.

ഫോൺ: 9496018700, 0471-2444554.

ഇ മെയിൽ : vigilance.kseb@gmail.com.

English Summary : Beware about the Cyber Fraud on Behalf of KSEB