സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. മംഗല്യ സമുന്നതി പദ്ധതി (2021-22) പ്രകാരമുള്ള ഈ ആനുകൂല്യം ലഭിക്കുന്നത് മുന്നോക്ക സമുദായക്കാരിലെ പാവപ്പെട്ടവർക്കാണ്. മഞ്ഞ / പിങ്ക് റേഷൻ കാർഡ് ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള അർഹത. കുടുംബ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. മംഗല്യ സമുന്നതി പദ്ധതി (2021-22) പ്രകാരമുള്ള ഈ ആനുകൂല്യം ലഭിക്കുന്നത് മുന്നോക്ക സമുദായക്കാരിലെ പാവപ്പെട്ടവർക്കാണ്. 2021 ഫെബ്രുവരി 10 നും 2021 ഡിസംബർ 31 നും ഇടയിൽ വിവാഹിതരായവർക്ക് അപേക്ഷ സമർപ്പിക്കാം. 

മഞ്ഞ / പിങ്ക് റേഷൻ കാർഡ് ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള അർഹത. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.  സംവരണേതര വിഭാഗത്തിൽ ഉൾപ്പെട്ടവരായിരിക്കണം. 22 വയസ്സിനു മുകളിലായിരിക്കണം വിവാഹിതയുടെ പ്രായം.

ADVERTISEMENT

ഒരു ലക്ഷം രൂപയാണ് സഹായ ധനമായി അനുവദിക്കുന്നത്. ലഭ്യമായ അപേക്ഷകളിൽ നിന്നും ഏറ്റവും കുറഞ്ഞ വരുമാനമുള്ള 200 പേർക്കാണ് സഹായം ലഭിക്കുക. മാതാപിതാക്കൾ നഷ്ടപ്പെട്ടവർ / ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് മുൻഗണനയുണ്ട്.

വിവാഹിതയായ കുട്ടിയുടെ അച്ഛൻ / അമ്മയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.kswcfc.org എന്ന വെബ് സൈറ്റിൽ നിന്നു ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ജനുവരി 15നകം ലഭിച്ചിരിക്കണം. അപേക്ഷ അയക്കേണ്ട വിലാസം: മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ, L2, കുലീന, TC 23/2772, ജവഹർ നഗർ, കവടിയാർ. പി.ഒ, തിരുവനന്തപുരം - 695 003. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2311215, 6238170312. ഇ മെയിൽ: kswcfc@gmail.com.

ADVERTISEMENT

English Summary : Young Ladies will get One Lakh Rupees for Marriage Expense. Apply before January 15th