15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രെജിസ്ട്രേഷൻ ചിലവുകൾ ഏപ്രിൽ ഒന്ന് മുതൽ ഡൽഹി ഒഴികെയുള്ള സംസ്ഥാനങ്ങളിൽ കുത്തനെ ഉയരും. ഇവയുടെ രെജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ചിലവുകൾ 8 ഇരട്ടി വരെ കൂടും. ഇരുചക്ര വാഹനങ്ങൾക്ക് ഇപ്പോഴുള്ള 300 രൂപയ്ക്കു പകരം 1000 രൂപയാകും. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ വിലയിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ റജിസ്ട്രേഷൻ ചിലവുകൾ ഏപ്രിൽ ഒന്ന് മുതൽ ഡൽഹി ഒഴികെയുള്ള സംസ്ഥാനങ്ങളിൽ കുത്തനെ ഉയരും. ഇവയുടെ റജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ചിലവുകൾ 8 ഇരട്ടി വരെ കൂടും. ഇരുചക്ര വാഹനങ്ങൾക്ക് ഇപ്പോഴുള്ള 300 രൂപയ്ക്കു പകരം 1000 രൂപയാകും. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ വിലയിലും വർധനവുണ്ടാകും. സ്വകാര്യ വാഹനങ്ങളുടെ റീറജിസ്ട്രേഷൻ വൈകിയാൽ ഓരോ മാസവും 3000 രൂപ അധികം നൽകേണ്ടിവരും. ഇതിനു പുറമെ പഴയ ഗതാഗത, വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കും ഇനി  മുതൽ കൂടുതൽ  തുക ചെലവാക്കേണ്ടി വരും.

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം

ADVERTISEMENT

ഗതാഗത മന്ത്രാലയത്തിന്റെ പുതുക്കിയ നിരക്കനുസരിച്ച്, ഏപ്രിൽ ഒന്ന് മുതൽ ടാക്സികൾക്ക് ഇപ്പോഴുള്ള 1000 രൂപയ്ക്കു പകരം 7000 രൂപയാകും. ബസുകൾക്കും, ട്രക്കുകൾക്കും 1500 രൂപയ്ക്കു പകരം 12500 രൂപയാകും. കൂടാതെ എട്ടു വർഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും.  ഡൽഹിയിൽ പെട്രോൾ വാഹനങ്ങൾക്കു 15 വർഷത്തിന് ശേഷവും, ഡീസൽ വാഹനങ്ങൾക്കു 10 വർഷത്തിന് ശേഷവും റജിസ്ട്രേഷൻ  റദ്ദാക്കുന്നതിനാലാണ് പുതിയ നിയമത്തിൽ നിന്ന് ഡൽഹിയെ ഒഴിവാക്കിയിരിക്കുന്നത്. പഴയ വണ്ടികൾ കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നതിനാൽ അത് നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് കേന്ദ്ര സർക്കാർ ഈ നിയമം നടപ്പിൽ വരുത്തുന്നത്.

English Summary: Vehicle Re-Registration Charges will Go Up from April First