വിമാന യാത്രാ നിരക്കുകൾക്ക് സ്ഥിരതയില്ലല്ലോ. സാഹചര്യമനുസരിച്ചും സീസൺ അനുസരിച്ചും നിരക്കുകളിൽ ഭീമമായ വർധന ഉണ്ടാകാറുണ്ട്. ഓൺലൈനിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇങ്ങനെ ഒന്ന് ശ്രമിച്ചു നോക്കൂ... ടിക്കറ്റ് നിരക്ക് കാര്യമായി കുറയ്ക്കാനാകും. 1. ടിക്കറ്റുകൾ നേരത്തേ റിസർവ് ചെയ്യുക. യാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിമാനം പോലെ തന്നെ വിമാനയാത്രാ നിരക്കുകളും നോക്കി നിൽക്കുമ്പോൾ തന്നെ പൊങ്ങിപ്പോകുകയാണ്. സാഹചര്യമനുസരിച്ചും സീസൺ അനുസരിച്ചും വിമാനയാത്രാ നിരക്കുകളിൽ ഭീമമായ വർധന ഉണ്ടാകാറുണ്ട്. ഈ നിരക്കൊന്നു കുറയ്ക്കാൻ ഓൺലൈനിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇങ്ങനെ ഒന്ന് ശ്രമിച്ചു നോക്കൂ... ടിക്കറ്റ് നിരക്ക് കാര്യമായി കുറയ്ക്കാനാകും.

1. ടിക്കറ്റുകൾ നേരത്തേ റിസർവ് ചെയ്യുക

ADVERTISEMENT

യാത്ര പോകാനുള്ള സ്ഥലവും ദിവസവും നേരത്തേ കൂട്ടി തീരുമാനിക്കുകയാണെങ്കിൽ അന്നേരം തന്നെ ഫ്‌ളൈറ്റ് ടിക്കറ്റ് റിസർവ് ചെയ്തു വയ്ക്കുക. ഒരു മാസം മുമ്പൊക്കെ ടിക്കറ്റ് ബുക്ക് ചെയ്താൽ കാര്യമായ കുറവ് കിട്ടും. യാത്ര പോകുന്ന അന്നോ തലേദിവസമോ ബുക്ക് ചെയ്യുകയാണെങ്കിൽ വളരെ ഉയർന്ന നിരക്കായിരിക്കും കൊടുക്കേണ്ടി വരിക

2. അർധരാത്രിയിൽ ബുക്ക് ചെയ്യുക

തിങ്കൾ മുതൽ ബുധൻ വരെ അർധരാത്രികളിൽ തിരയുക. കുറഞ്ഞ നിരക്ക് കാണാനാകും. യാത്ര ചെയ്യാൻ ചെലവ് കുറഞ്ഞ ദിവസങ്ങൾ ഉണ്ട്. അതും തിരഞ്ഞു നോക്കുക.

3. താരതമ്യം ചെയ്ത് വാങ്ങുക

ADVERTISEMENT

പല വെബ് സൈറ്റുകളിൽ തിരയുക. എന്നിട്ട് നിരക്കുകൾ തമ്മിൽ താരതമ്യം ചെയ്യുക. എന്നിട്ട് കുറഞ്ഞ നിരക്ക് കണ്ടുപിടിക്കുക. 

4. ഫെയർ അലർട്ട് സെറ്റ് അപ് ചെയ്യുക

എയർലൈൻ വെബ് സൈറ്റുകളിൽ ഫെയർ അലെർട്ട് സെറ്റ് ചെയ്യാൻ ഓപ്ഷൻ ഉണ്ട്. അപ്പോൾ സ്പെഷ്യൽ ഓഫറുകൾ അറിയാൻ പറ്റും. ഗോ എയർ, എയർ ഏഷ്യ, ജെറ്റ് സ്റ്റാർ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നീ എയർലൈനുകളുടെ സോഷ്യൽ മീഡിയ ഹാന്റിലുകളും പരിശോധിച്ചാൽ ഓഫറുകളെ കുറിച്ചറിയാം.

5. ഇൻ കോഗ്നിറ്റോ മോഡിൽ തിരയുക

ADVERTISEMENT

ഒരു വെബ് സൈറ്റിൽ ഒരേ സ്ഥലത്തേക്കുള്ള ടിക്കറ്റ് നിരക്ക് ഇടയ്ക്കിടെ പരിശോധിക്കുമ്പോൾ നിരക്ക് കൂടി കൂടി വരുന്നതു കാണാറുണ്ട്. യഥാർത്ഥ ആവശ്യക്കാരനായിതിനാൽ നിരക്കു കൂട്ടുന്നതാണത്. ഇൻ കോഗ്നിറ്റോ മോഡിൽ തിരഞ്ഞാൽ ഇത്തരം മുൻ തിരയലുകൾ സേവ് ആയിട്ടുണ്ടാകില്ല. 

വെവ്വേറെ ലാപ് ടോപ്, കമ്പ്യൂട്ടർ, സ്മാർട്ട്ഫോൺ എന്നിവ ഉപയോഗിച്ചും തിരഞ്ഞു നോക്കൂ. നിരക്കിലെ വ്യതിയാനം മനസിലാക്കാം.

English Summary : How to search for Better Air Fare?