കേന്ദ്ര ധനമന്ത്രാലയത്തിന്റ്റെ സാമ്പത്തിക കാര്യ വകുപ്പ് പുറത്തിറക്കിയ ഏപ്രിലിലെ പ്രതിമാസ സാമ്പത്തിക അവലോകനത്തിൽ (MER) "ഇന്ത്യയിലെ പണപ്പെരുപ്പം സമ്പന്നരെയാണ് കൂടുതൽ മോശമായി ബാധിച്ചത്, ദരിദ്രരെ ഇത് അത്രകണ്ട് ബാധിച്ചില്ല" എന്ന ഒരു പ്രസ്താവന ഉണ്ടായിരുന്നു. മാത്രമല്ല "ഉയർന്ന

കേന്ദ്ര ധനമന്ത്രാലയത്തിന്റ്റെ സാമ്പത്തിക കാര്യ വകുപ്പ് പുറത്തിറക്കിയ ഏപ്രിലിലെ പ്രതിമാസ സാമ്പത്തിക അവലോകനത്തിൽ (MER) "ഇന്ത്യയിലെ പണപ്പെരുപ്പം സമ്പന്നരെയാണ് കൂടുതൽ മോശമായി ബാധിച്ചത്, ദരിദ്രരെ ഇത് അത്രകണ്ട് ബാധിച്ചില്ല" എന്ന ഒരു പ്രസ്താവന ഉണ്ടായിരുന്നു. മാത്രമല്ല "ഉയർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര ധനമന്ത്രാലയത്തിന്റ്റെ സാമ്പത്തിക കാര്യ വകുപ്പ് പുറത്തിറക്കിയ ഏപ്രിലിലെ പ്രതിമാസ സാമ്പത്തിക അവലോകനത്തിൽ (MER) "ഇന്ത്യയിലെ പണപ്പെരുപ്പം സമ്പന്നരെയാണ് കൂടുതൽ മോശമായി ബാധിച്ചത്, ദരിദ്രരെ ഇത് അത്രകണ്ട് ബാധിച്ചില്ല" എന്ന ഒരു പ്രസ്താവന ഉണ്ടായിരുന്നു. മാത്രമല്ല "ഉയർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര ധനമന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പ് പുറത്തിറക്കിയ ഏപ്രിലിലെ പ്രതിമാസ സാമ്പത്തിക അവലോകനത്തിൽ (MER) "ഇന്ത്യയിലെ പണപ്പെരുപ്പം സമ്പന്നരെയാണ് കൂടുതൽ മോശമായി ബാധിച്ചത്, ദരിദ്രരെ ഇത് അത്രകണ്ട് ബാധിച്ചില്ല" എന്ന ഒരു പ്രസ്താവന ഉണ്ടായിരുന്നു. മാത്രമല്ല "ഉയർന്ന പണപ്പെരുപ്പം സമ്പന്നരും ദരിദ്രരും തമ്മിലുള്ള അസമത്വം കുറക്കുന്നതിനുള്ള ഒരു മാർഗമായി മാറി" എന്നും പ്രസ്താവിച്ചിട്ടുണ്ട്. എത്രകണ്ട് ഈ പ്രസ്താവന ശരിയാണ്? ഭക്ഷ്യ പണപെരുപ്പം മൂലം രണ്ടു നേരം പോലും വേണ്ടത്ര ഭക്ഷണ സാധനങ്ങൾ വാങ്ങാൻ സാധിക്കാത്ത, തൊഴിലില്ലാത്ത, കാർഷിക വിളകൾക്ക് മതിയായ വില ലഭിക്കാത്ത പാവപ്പെട്ടവരെ ഭക്ഷണ സാധനങ്ങളുടെ വില ഉയരുന്നത് അത്ര കണ്ടു ബാധിച്ചില്ല എന്ന് പറയുന്നത് ഏതു രീതിയിലാണെങ്കിലും ന്യായീകരിക്കാൻ പറ്റുന്നതല്ല. ഒരു പാവപ്പെട്ടവന്റെ കുടുംബത്തിൽ ലഭിക്കുന്ന വരുമാനത്തിന്റെ 80 ശതമാനവും ഭക്ഷണത്തിനായി നീക്കിവെക്കണമെങ്കിൽ ഒരു സമ്പന്നന് ഇത് വരുമാനത്തിന്റെ 5 ശതമാനമായിരിക്കാം.അപ്പോഴെങ്ങനെ ഇത്തരമൊരു പ്രസ്താവനക്ക് പ്രസക്തി ഉണ്ടാകും?  

കാർഷിക വിളകൾക്ക്  വിലകൂടുമ്പോൾ കർഷകന് ഗുണം ലഭിക്കുന്നുണ്ടോ?

ADVERTISEMENT

കഠിനാധ്വാനവും, വായ്പയെടുത്തുള്ള കൃഷിയിറക്കലും കർഷകനെ തളർത്തുന്നതല്ലാതെ ഒരു രീതിയിലും സാമ്പത്തികമായി സഹായിക്കുന്നില്ല. നാളുകളായി ചെയ്തുകൊണ്ടിരിക്കുന്ന കൃഷി രീതികൾ കർഷകർ തുടർന്നും നഷ്ടം സഹിച്ചു ചെയ്യുന്നത് എന്തിനാണ് എന്ന ചോദ്യത്തിന് പല കർഷകരും ഉത്തരം പറഞ്ഞത് ജീവിതത്തിൽ വേറെ ജോലികളൊന്നും ചെയ്യാൻ അറിയില്ല എന്നതാണ്. സർക്കാർ പ്രഖ്യാപിക്കുന്ന കാർഷിക താങ്ങുവില പദ്ധതികൾ പോലും കർഷകരെ ഒരു രീതിയിലും സഹായിക്കുന്നില്ല. കാർഷിക വിളകൾക്ക് വില കൂടുന്നുണ്ടെങ്കിലും അത് ഇടനിലക്കാർക്കും വൻ കുത്തക കമ്പനികൾക്കും പോകുന്നതല്ലാതെ കർഷകന് ഗുണം ലഭിക്കുന്നില്ല. 

സംസ്ഥാനത്ത് റേഷൻ കടകൾ വഴിയുള്ള ഗോതമ്പ് വിതരണം നിർത്തിവച്ചിരിക്കുകയാണ്. നീല, വെള്ള കാർഡുകാർക്കുള്ള വിതരണമാണ് നിർത്തിവച്ചിരിക്കുന്നത്. ഗോതമ്പിന്റെ കയറ്റുമതി നിർത്തിവച്ചപ്പോൾ അത്രയും കൂടി  രാജ്യത്തിനകത്ത് വിതരണം ചെയ്യാൻ ലഭ്യമായ അവസ്ഥയിലാണ് റേഷൻ കടകൾ വഴിയുള്ള ഗോതമ്പ് വിതരണം നിറുത്തിവച്ചിരിക്കുന്നത്. പൊതുവിതരണ സംവിധാനം വഴി ലഭിക്കേണ്ട അത്യാവശ്യ വസ്തുക്കളുടെ വിതരണം തടസ്സപ്പെടുന്ന നിലയിൽ രാജ്യത്തിനകത്ത് ഗോതമ്പു ക്ഷാമം അതിരൂക്ഷമാണോ? രാജ്യത്തിനകത്ത് ആവശ്യത്തിന് ഗോതമ്പ് ഉൽപ്പാദനം ഉണ്ടായിട്ടും ഉയർന്ന വില ലഭിക്കാവുന്ന സമയത്ത് കയറ്റുമതി നിറുത്തി വെയ്ക്കുന്നതു കർഷകരോട് ചെയ്യുന്ന ദ്രോഹമാണെന്നു പഞ്ചാബിലെ കർഷക സംഘടനകൾ ശബ്ദമുയർത്തുന്നുണ്ട്.

ADVERTISEMENT

ഭക്ഷ്യ വിലകയറ്റം എന്ന് കുറയും? 

ലോകമെമ്പാടും ഭക്ഷ്യ വിലകൾ  ഉയരുകയാണ്. അസംസ്കൃത എണ്ണയുടെ വില വർദ്ധനവ്, കാലാവസ്ഥ വ്യതിയാനം മൂലമുള്ള കാർഷികമേഖലയിലെ പ്രശ്നങ്ങൾ, യുദ്ധം സൃഷ്ടിക്കുന്ന ഇറക്കുമതി പ്രശ്നങ്ങൾ തുടങ്ങിയവ മൂലം  ഇന്ത്യയിലെ ഭക്ഷ്യ വിലക്കയറ്റം രണ്ടു വർഷമെങ്കിലും കഴിയാതെ തണുക്കില്ലെന്നാണ് സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നത്. പെട്രോളിന്റെയും, ഡീസലിന്റെയും നികുതി കുറച്ചെങ്കിലും വീണ്ടും രാജ്യാന്തര വിപണിയുടെ കയറ്റത്തിനനുസരിച്ച് ഇന്ത്യയിൽ വില കൂടിക്കൊണ്ടിരിക്കും. റഷ്യയിൽ നിന്നും വിപണി വിലയേക്കാൾ വളരെക്കുറഞ്ഞ വിലയിൽ അസംസ്കൃത എണ്ണ ഇപ്പോൾ ലഭിക്കുന്നുണ്ട്. എന്നിട്ടും പണപ്പെരുപ്പം നിയന്ത്രിക്കുവാൻ കേന്ദ്ര സർക്കാർ  'പാടുപെടുകയാണ്'. ഭക്ഷ്യവില കയറ്റം സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ മാത്രമല്ല ബാധിക്കുന്നത് മറിച്ച്, സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെകൂടിയാണ്.

ADVERTISEMENT

English Summary : When this Food Inflation Come to an End?