ശവസംസ്‌കാരം, മോർച്ചറി സേവനങ്ങൾ എന്നിവക്ക് ജി എസ് ടി ഇല്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു.പുതിയ ശ്മശാനത്തിന്റെ നിർമാണത്തിനാവശ്യമായ വസ്തുക്കളെയും ജി എസ് ടി യില്നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജൂലൈ 18 മുതൽ പല അവശ്യ സേവനങ്ങൾക്കും ജി എസ് ടി നിരക്കുകൾ കൂട്ടിയിട്ടുണ്ട്. അരിയും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശവസംസ്‌കാരം, മോർച്ചറി സേവനങ്ങൾ എന്നിവക്ക് ജി എസ് ടി ഇല്ലെന്ന് കേന്ദ്ര ധനമന്ത്രി  നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു. ശ്മശാനത്തിന്റെ നിർമാണത്തിനാവശ്യമായ വസ്തുക്കളെയും ജി എസ് ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജൂലൈ 18 മുതൽ പല അവശ്യ സേവനങ്ങൾക്കും ജി എസ് ടി നിരക്കുകൾ കൂട്ടിയിട്ടുണ്ട്. അരിയും, പാലും, മോരും, തൈരും  തുടങ്ങിയ നിത്യോപയോഗ സാധനകൾക്കെല്ലാം ജി എസ് ടി കൂട്ടിയത് സാധാരണക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഇത്തരമൊരു നീക്കത്തെ കേരളമടക്കം ഒരു സംസ്ഥാനവും ജി എസ് ടി കൗൺസിൽ യോഗത്തിൽ എതിർത്തിരുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. സംസ്ഥാനങ്ങളുടെ സമ്പൂർണ പിന്തുണയോടെയാണ് ഈ തീരുമാനങ്ങളെടുത്തതെന്നും മുൻകൂട്ടി പായ്ക്ക്  ചെയ്ത് ലേബൽ ചെയ്ത സാധനങ്ങൾക്ക് വില കൂട്ടിയത് പാവപ്പെട്ടവരെ ബാധിക്കില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.  ഓൺലൈൻ ഗെയ്മുകൾക്കും, കസിനോകൾക്കും 28 ശതമാനം ജി എസ് ടി ചുമത്താനുള്ള തീരുമാനം സെപ്റ്റംബറിലെ യോഗത്തിൽ എടുക്കും.

English Summary: No GST for Funeral and Mortuary Services