വികസിത രാജ്യങ്ങളിൽ പലതിലും ജനങ്ങൾക്ക് വയസായിക്കൊണ്ടിരിക്കുകയാണ്. ഉൽപ്പാദനക്ഷമത ഏറ്റവും കൂടുതലുള്ള ചെറുപ്പക്കാരേക്കാൾ വയോധികരുടെ എണ്ണം കൂടുന്നതുകൊണ്ട് സമ്പദ്വ്യവസ്ഥയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ യൂറോപ്പിലും, അമേരിക്കയിലും ജപ്പാനിലും കൂടുന്നുണ്ട്. കണക്കുകൾ പരിശോധിക്കുമ്പോൾ ആകെ ജനസംഖ്യയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വികസിത രാജ്യങ്ങളിൽ പലതിലും ജനങ്ങൾക്ക് വയസായിക്കൊണ്ടിരിക്കുകയാണ്. ഉൽപ്പാദനക്ഷമത ഏറ്റവും കൂടുതലുള്ള ചെറുപ്പക്കാരേക്കാൾ വയോധികരുടെ എണ്ണം കൂടുന്നതുകൊണ്ട് സമ്പദ് വ്യവസ്ഥയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ യൂറോപ്പിലും, അമേരിക്കയിലും ജപ്പാനിലും കൂടുന്നുണ്ട്.

കണക്കുകൾ പരിശോധിക്കുമ്പോൾ ആകെ ജനസംഖ്യയിൽ യുവജനതയുടെ അനുപാതം കൂടിയിരിക്കുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വിപണി വളർച്ചക്ക് വലിയൊരു അനുകൂല ഘടകമാണ്. അതുപോലെ 'വയസായി തുടങ്ങുന്ന'  പല രാജ്യങ്ങളും കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതും കൂടുതൽ ആളുകൾക്ക് ജോലി സാധ്യത നൽകും.  

ADVERTISEMENT

ഉൽപ്പാദനം 

ഉൽപ്പാദനപരമായ ജനസംഖ്യയുടെ എണ്ണം  കുറയുന്നത് ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വൻ ഭീഷണിയാണ്. റോബോട്ടുകളെകൊണ്ട് പല പണികളും ചെയ്യിച്ചു കാര്യങ്ങൾ നന്നായി കൊണ്ടുപോകാം എന്ന് തിയറികൾ പറയുന്നുണ്ടെങ്കിലും, അത് പല രീതിയിലും പ്രായോഗികമായി ഫലപ്രദമാകുന്നില്ല.

പെൻഷൻ 

വയസായ ജനവിഭാഗത്തിന് സാമൂഹ്യ സുരക്ഷയുള്ള രാജ്യങ്ങളിൽ, കൂടിയ പെന്‍ഷനും, മറ്റു ആനുകൂല്യങ്ങളും നൽകുന്നത് സമ്പദ് വ്യവസ്ഥകളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകമാണ്. ജനസംഖ്യ ആനുപാതികമായി കൂടാത്തതിനാൽ പെൻഷൻ ഫണ്ടുകളുടെ ഒഴുക്ക് പോലും ഇത് തടസ്സപ്പെടുത്തുവാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ആകെയുള്ള ജനസംഖ്യയിൽ 65 വയസ്സിന് മുകളിലുള്ളവരുടെ അനുപാതം കാണാൻ താഴെ കൊടുത്തിരിക്കുന്ന ചാർട്ട്  നോക്കുക.

ADVERTISEMENT

നികുതി 

വയോധികരുടെ എണ്ണം കൂടുമ്പോൾ സർക്കാരുകൾക്ക് ലഭിക്കുന്ന നികുതി വരുമാനം കുത്തനെ ഇടിയുന്നതും ഒരു പ്രശ്നമാണ്. മനുഷ്യരുടെ അധ്വാനം ചെയ്യുന്ന  റോബോട്ടുകൾക്ക് നികുതി ചുമത്തണമെന്ന് ബിൽ ഗേറ്റ്സ് മുൻപൊരിക്കൽ പറഞ്ഞതിന്റെ പ്രസക്തി ഇവിടെയാണ്. റോബോട്ടുകൾ കൂടിയാൽ മനുഷ്യരുടെ ജോലി സാധ്യത  കുറയുകയല്ല,  കൂടുകയാണ് എന്ന സാധ്യത കംപ്യൂട്ടറുകളുടെ വരവോടെ അനുഭവിച്ചറിഞ്ഞതാണ്. ഉള്ളവരും, ഇല്ലാത്തവരും തമ്മിലുള്ള അന്തരം കൂട്ടുമെന്ന വാദഗതികളുണ്ടെങ്കിലും റോബോട്ടിക് മേഖല ഇപ്പോഴും ശൈശവ ദിശയിലായതിനാൽ കൂടുതൽ തൊഴിലവസരങ്ങൾ ഇതിലും വരുമെന്ന് വിദഗ്ധർ പറയുന്നു.

Representative Image. Photo Credit: Robert Kneschke/ Shutterstock.com

ആരോഗ്യ പരിപാലന ചെലവുകൾ

ആരോഗ്യ പരിപാലന ചെലവുകളും, ആരോഗ്യ മേഖലയിലെ ജോലി സാധ്യതയും കുത്തനെ കൂടുന്ന ഒരു അവസ്ഥയും ഇപ്പോൾ പല വിദേശ രാജ്യങ്ങളിലുമുണ്ട്. നഴ്സിങ് കോഴ്‌സുകൾ  പഠിച്ചിറങ്ങിയാൽ ആർക്കും ജോലി ലഭിക്കാതെയിരിക്കുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടാകില്ലെന്ന് ചുരുക്കം.  

ADVERTISEMENT

സമ്പദ് വ്യവസ്ഥകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്നോട്ട് വലിക്കുന്ന ഒരു പ്രധാന ഘടകമായി മാറുകയാണ് വയോധികരുടെ എണ്ണം കൂടുന്ന പ്രശ്‍നം. വികസിത രാജ്യങ്ങളിൽ വയസ്സാകുന്ന ജനസംഖ്യക്ക് ആനുപാതികമായി കുട്ടികൾ കൂടുതൽ  ഉണ്ടാകുന്നുമില്ല. ചൈന പോലും ഒറ്റ കുട്ടി നയത്തിൽ നിന്നും മാറിയത് ഇത്തരമൊരു പ്രശ്നത്തെ മുൻകൂട്ടി കണ്ടുകൊണ്ടാണ്. മനുഷ്യ വിഭവ ശേഷി കൂടുതലുള്ളത് കൊണ്ടാണ്  ഇന്ത്യ മറ്റു രാജ്യങ്ങളെ അഞ്ചോ പത്തോ വർഷത്തിൽ കടത്തിവെട്ടുമെന്നു പറയുന്നതിന്റെ യുക്തി നിൽക്കുന്നത്.

English Summary : World Population is Aging .