വീടൊന്നു പുതുക്കണോ? സർക്കാർ തരും സേഫിലൂടെ 2 ലക്ഷം
വീട് അറ്റകുറ്റപ്പണികൾ തീർത്ത് പുതുക്കിപ്പണിയാനോ പൂർത്തീകരിക്കാനോ ആവശ്യമായ പണം അന്വേഷിക്കുകയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കിതാ സർക്കാറിന്റെ സഹായഹസ്തം - സേഫ് (സെക്യുർ അക്കൊമഡേഷൻ ആന്റ് ഫെസിലിറ്റി എൻഹാൻസ്മെന്റ്. പട്ടികജാതി വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ഭവന പുനരുദ്ധാരണത്തിന് /

വീട് അറ്റകുറ്റപ്പണികൾ തീർത്ത് പുതുക്കിപ്പണിയാനോ പൂർത്തീകരിക്കാനോ ആവശ്യമായ പണം അന്വേഷിക്കുകയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കിതാ സർക്കാറിന്റെ സഹായഹസ്തം - സേഫ് (സെക്യുർ അക്കൊമഡേഷൻ ആന്റ് ഫെസിലിറ്റി എൻഹാൻസ്മെന്റ്. പട്ടികജാതി വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ഭവന പുനരുദ്ധാരണത്തിന് / പൂർത്തീകരണത്തിന് രണ്ടു ലക്ഷം രൂപ നൽകുന്നതാണ് പദ്ധതി.
അർഹത ആർക്ക് ?
ഒരു ലക്ഷം വരെ വാർഷികവരുമാന മുള്ള പട്ടികജാതി കുടുംബങ്ങൾക്ക് അപേക്ഷിക്കാം. 2010 ഏപ്രിൽ ഒന്നിനു ശേഷം ഭവന പൂർത്തീകരണം നടത്തിയിട്ടുള്ളവരാകണം. അഞ്ചു വർഷത്തിനുള്ളിൽ ഭവന നിർമാണത്തിനോ പുനരുദ്ധാരണത്തിനോ സർക്കാർ സഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
എന്തിനെല്ലാം?
മേൽക്കൂര പൂർത്തീകരണം, ഭിത്തികൾ ബലപ്പെടുത്തൽ, ഫ്ളോറിങ്, വാതിലുകൾ / ജനലുകൾ സ്ഥാപിക്കൽ, പ്ലാസ്റ്ററിങ്, ഇലക്ട്രിക്കൽ ജോലികൾ, പ്ലംബിങ്, ശുചിമുറി നിർമാണം, അടുക്കള നവീകരണം തുടങ്ങിയ പ്രവൃത്തികൾക്ക് സഹായധനം ലഭിക്കും.
മുൻഗണനാ മാനദണ്ഡങ്ങൾ
നിർദ്ദിഷ്ട പത്തു മുൻഗണനാ മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തി മാർക്കിട്ടാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. അർഹരായ ഗുണഭോക്താക്കൾക്ക് സഹായ ധനത്തിന്റെ ആദ്യ ഗഡുവായി അരലക്ഷം രൂപ മുൻകൂറായി നൽകും. തുടർന്ന് നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക് ബാക്കിയുള്ള തുക രണ്ടു ഗഡുക്കളായി അനുവദിക്കും.
എങ്ങനെ അപേക്ഷിക്കണം?
ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ നൽകേണ്ടത്. ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, ഭവന നിർമാണം പൂർത്തിയാക്കിയ വർഷം സംബന്ധിച്ച സർട്ടിഫിക്കറ്റ്, ആധാർ കാർഡ്/ റേഷൻ കാർഡ്/ ബാങ്ക് പാസ് ബുക്ക് പകർപ്പുകൾ തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും ബ്ലോക്ക് / ജില്ല പട്ടികജാതി വികസന ഓഫീസിൽ നിന്നു ലഭിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 5.
English Summary : Kerala State Government will Give 2 Lakhs Rupees for House Renovation