വാട്ടർ ചാർജ് അടക്കാൻ മറന്നാൽ ഇനി പണി കിട്ടും. പിഴ കൂട്ടിയെന്നു മാത്രമല്ല പിഴയില്ലാതെ ചാർജ് അടക്കാനുള്ള സമയപരിധിയും കുറച്ചു. 15 ദിവസം മാത്രം ഗാർഹിക ഉപയോക്താക്കൾക്ക് വാട്ടർചാർജ് പിഴ കൂടാതെ അടയ്ക്കാനുള്ള സമയപരിധി 30 ദിവസത്തിൽ നിന്ന് 15 ദിവസമായി കുറച്ചു. ഇനി 15 ദിവസത്തിനുള്ളിൽ ബിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാട്ടർ ചാർജ് അടക്കാൻ മറന്നാൽ ഇനി പണി കിട്ടും. പിഴ കൂട്ടിയെന്നു മാത്രമല്ല പിഴയില്ലാതെ ചാർജ് അടക്കാനുള്ള സമയപരിധിയും കുറച്ചു.

15 ദിവസം മാത്രം

ADVERTISEMENT

ഗാർഹിക ഉപയോക്താക്കൾക്ക് വാട്ടർചാർജ് പിഴ കൂടാതെ അടയ്ക്കാനുള്ള സമയപരിധി 30 ദിവസത്തിൽ നിന്ന് 15 ദിവസമായി കുറച്ചു. ഇനി 15 ദിവസത്തിനുള്ളിൽ ബിൽ അടച്ചില്ലെങ്കിൽ പിഴ ഈടാക്കും.

സമയപരിധി കഴിഞ്ഞാൽ 18% വരെ പലിശ

ADVERTISEMENT

പിഴ കൂടാതെ ബില്ല് അടയ്ക്കാനുള്ള പതിനഞ്ചു ദിവസത്തെ സമയ പരിധി കഴിഞ്ഞാൽ അതിനു ശേഷമുള്ള 15 ദിവസം 12% പലിശയോടെ ചാർജ് അടയ്ക്കാം. അതു കഴിഞ്ഞാൽ കണക്ഷൻ വിഛേദിക്കുമെന്നു മാത്രമല്ല 18% പലിശയും ഈടാക്കും. ഗാർഹിക കണക്ഷനുകൾക്ക് പ്രതിമാസം 5 രൂപ മാത്രമാണ് പിഴയായി ഇതുവരെ ഈടാക്കിയിരുന്നത്

ഗാർഹികേതര ഉപയോക്താക്കൾക്ക് 24% പലിശ

ADVERTISEMENT

ഗാർഹികേതര ഉപയോക്താക്കൾക്കും സമയപരിധി ഇപ്രകാരം തന്നെ. എന്നാൽ ഇവർക്കു 30 ദിവസം കഴിഞ്ഞാൽ 24% ശതമാനം പലിശ ഈടാക്കും. അതിനാൽ നിശ്ചിത സമയപരിധിക്കുള്ളിൽ വാട്ടർ ചാർജ് അടയ്ക്കാൻ ഉപയോക്താക്കൾ ശ്രദ്ധിക്കണം.

സ്വീവേജ് നിരക്ക് കൂട്ടി

ജല അതോറിറ്റിയുടെ സ്വീവേജ് കണക്ഷനുള്ള നിരക്ക് ഗാർഹിക ഉപഭോക്താക്കൾക്ക് 1000 രൂപയായും ഗാർഹികേതര ഉപഭോക്താക്കൾക്ക് 1500 രൂപയായും വർദ്ധിപ്പിച്ചു. ഗാർഹിക ഉപഭോക്താക്കളുടെ നിരക്ക് 500 ൽ നിന്ന് 1500 രൂപയാകും. ഗാർഹികേതര വിഭാഗങ്ങൾക്ക് 1000ൽ നിന്ന് 2500 രൂപയായും വർദ്ധിക്കും. ഫ്ലാറ്റുകളെ ഗാർഹിക ഉപഭോക്താക്കളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാട്ടർ കണക്ഷൻ ഇല്ലാത്ത കെട്ടിടങ്ങൾക്കും ഇനി സ്വീവേജ് കണക്ഷൻ നൽകും.

ജലഅതോറിറ്റി പൂർണമായും ഓൺലൈനിലേക്ക്

വാട്ടർ അതോറിറ്റി ഓഫീസുകളിൽ നേരിട്ടു ചെന്ന് വാട്ടർ ചാർജ് കാലം പഴങ്കഥയാകുന്നു. അടുത്ത വർഷാദ്യം മുതൽ വാട്ടർ അതോറിറ്റിയുടെ എല്ലാ സേവനങ്ങളും ഓൺലൈൻ സംവിധാനത്തിലായേക്കും. ഇതോടെ  കൗണ്ടറുകളുടെ പ്രവർത്തനം നിലയ്ക്കും. നിലവിൽ ശുദ്ധജലവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭിക്കുന്നത് ഇ- ടാപ്പ് സംവിധാനത്തിലൂടെയാണ്. https://etapp.kerala.gov.in എന്ന ലിങ്കിലൂടെ വിവിധ സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം.

English Summary : Water Authority Penalty Increased