പന്തുകളിയുടെ ലോകത്ത് കിരീടം നഷ്ടപ്പെട്ട, തോറ്റ രാജ്യത്തിന്റെ ജേതാവാണയാള്‍...മെസ്സിയടങ്ങുന്ന പതിനൊന്ന് പേരോടായിരുന്നു ആ യുവാവിന് ഒറ്റയ്ക്ക് മല്‍സരിക്കാനുണ്ടായിരുന്നത്...ഫ്രഞ്ച് പടയിലെ പായുംപുലിയാണ് അവന്‍...ഫിഫ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉദ്വേഗജനകമായ ഫൈനല്‍ മല്‍സരത്തിന് തിരശീല വീണപ്പോള്‍

പന്തുകളിയുടെ ലോകത്ത് കിരീടം നഷ്ടപ്പെട്ട, തോറ്റ രാജ്യത്തിന്റെ ജേതാവാണയാള്‍...മെസ്സിയടങ്ങുന്ന പതിനൊന്ന് പേരോടായിരുന്നു ആ യുവാവിന് ഒറ്റയ്ക്ക് മല്‍സരിക്കാനുണ്ടായിരുന്നത്...ഫ്രഞ്ച് പടയിലെ പായുംപുലിയാണ് അവന്‍...ഫിഫ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉദ്വേഗജനകമായ ഫൈനല്‍ മല്‍സരത്തിന് തിരശീല വീണപ്പോള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തുകളിയുടെ ലോകത്ത് കിരീടം നഷ്ടപ്പെട്ട, തോറ്റ രാജ്യത്തിന്റെ ജേതാവാണയാള്‍...മെസ്സിയടങ്ങുന്ന പതിനൊന്ന് പേരോടായിരുന്നു ആ യുവാവിന് ഒറ്റയ്ക്ക് മല്‍സരിക്കാനുണ്ടായിരുന്നത്...ഫ്രഞ്ച് പടയിലെ പായുംപുലിയാണ് അവന്‍...ഫിഫ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉദ്വേഗജനകമായ ഫൈനല്‍ മല്‍സരത്തിന് തിരശീല വീണപ്പോള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തുകളിയുടെ ലോകത്ത് കിരീടം നഷ്ടപ്പെട്ട, തോറ്റ രാജ്യത്തിന്റെ ജേതാവാണയാള്‍...മെസ്സിയടങ്ങുന്ന പതിനൊന്ന് പേരോടായിരുന്നു ആ യുവാവിന് ഒറ്റയ്ക്ക് മല്‍സരിക്കാനുണ്ടായിരുന്നത്...ഫ്രഞ്ച് പടയിലെ പായുംപുലിയാണ് അവന്‍...ഫിഫ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉദ്വേഗജനകമായ ഫൈനല്‍ മല്‍സരത്തിന് തിരശീല വീണപ്പോള്‍ കിലിയന്‍ എംബപ്പെയെന്ന 24കാരനെ കുറിച്ച് പ്രചരിച്ച വിശേഷണങ്ങളില്‍ ചിലത് മാത്രമാണിത്. 

കളിക്കളത്തില്‍ നിറഞ്ഞാടി എംബപ്പെ

ADVERTISEMENT

ഫൈനലിലെ ആദ്യഭാഗങ്ങളില്‍ ഫ്രഞ്ച് ഗോള്‍വല കുലുക്കി ആധിപത്യം സ്ഥാപിച്ച് കപ്പുറപ്പിച്ചിരുന്നു മെസ്സിപ്പട. എന്നാല്‍ മൂന്ന് ഗോളടിച്ച് അസംഭവ്യമെന്ന് തോന്നിക്കുംവിധം ഫുട്‌ബോളിന്റെ മിശിഹയില്‍ നിന്ന് ഫ്രഞ്ച് തീരത്തേക്ക് കപ്പടുപ്പിച്ചു എംബപ്പെ. അവസാനം പെനാള്‍ട്ടി ഷൂട്ടൗട്ടിലെ ഗോളടക്കം അര്‍ജന്റീനയുടെ വല എംബപ്പെ കുലുക്കിയത് നാല് തവണ. കപ്പ് മെസ്സി കൊണ്ടുപോയെങ്കിലും എംബപ്പെ ഫുട്‌ബോളിന്റെ പുതിയ രാജകുമാരനായി വാഴ്ത്തപ്പെട്ടു. അര്‍ജന്റീനയുടെ പട്ടാഭിഷേകം ആഘോഷമായിരുന്നെങ്കിലും ദാനം കിട്ടിയ കിരീടം പോലെയെന്ന വിമര്‍ശനങ്ങള്‍ മെസ്സിക്ക് കേള്‍ക്കേണ്ടി വന്നു. അതിന്റെ ഒരേയൊരു കാരണം വേഗത കൊണ്ട് കളിക്കളത്തില്‍ നിറഞ്ഞാടുന്ന കിലിയന്‍ എംബപ്പെയെന്ന യുവതാരമാണെന്നതില്‍ തര്‍ക്കമില്ല. 

മിന്നും താരം മിന്നും നേട്ടം

ഫുട്‌ബോള്‍ വിപണിയില്‍ ഏറ്റവും വിലപിടിപ്പുള്ള താരം മെസ്സിയാണെന്നാണ് പരക്കെയുള്ള സംസാരം. മൊത്തം ആസ്തിയുടെ കാര്യത്തില്‍ ശരിയാണ് താനും. എന്നാല്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന താരങ്ങളില്‍ മെസ്സിയുടേയും മുമ്പിലാണ് ഫ്രാന്‍സിന്റെ പുതുതാരോദയമായി ആഘോഷിക്കപ്പെടുന്ന എംബപ്പെ. യഥാര്‍ത്ഥത്തില്‍ പുതുതാരോദയമൊന്നുമല്ല അയാള്‍. ലോകകപ്പിനും മുമ്പേ മിന്നും താരമാണ് എംബപ്പെ. 

ഏറ്റവും സമ്പന്നന്‍

ADVERTISEMENT

ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്ക് വേണ്ടിയാണ് മെസ്സിയും എംബപ്പെയും കളിക്കുന്നത്. 2022 ലോകകപ്പ് തുടങ്ങും മുമ്പ് തന്നേ ലോകത്തെ ഏറ്റവും ശമ്പളം വാങ്ങുന്ന ഫുട്‌ബോള്‍ താരം എംബപ്പെയാണെന്നതാണ് വാസ്തവം. ഫോബ്‌സ് മാസിക പുറത്തുവിട്ട അതിസമ്പന്ന ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമന്‍ ഇന്നലെ 24ാം പിറന്നാളാഘോഷിച്ച് ഈ ഫ്രഞ്ച് താരമാണ്. 

എംബപെ, മെസ്സി, നെയ്‌മർ. ചിത്രം: instagram/leomessi

128 മില്യണ്‍ ഡോളറാണ് ഒരു സീസണില്‍ (2022-23) എംബപ്പെക്ക് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വരുമാനം. ഇതില്‍ 110 മില്യണ്‍ ഡോളര്‍ ഫുട്‌ബോളില്‍ നിന്ന് നേരിട്ടും 18 മില്യണ്‍ ഡോളര്‍ ഗ്രൗണ്ടിന് പുറത്തുനിന്നുമാണ്, അതായത് പരസ്യങ്ങളില്‍ നിന്നും മറ്റുമുള്ള വരുമാനം. ഇനി ഈ സീസണില്‍ മെസ്സിയുടെ വരുമാനം എത്രയെന്നറിയേണ്ടേ...120 മില്യണ്‍ ഡോളര്‍. ഇതില്‍ 65 മില്യണ്‍ ഡോളര്‍ കളിക്കളത്തില്‍ നിന്നും 55 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് പ്രൊമോഷന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുമാണ്. 37 കാരനായ, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ മൂന്നാമത്, വരുമാനം 100 മില്യണ്‍ ഡോളര്‍. നാലാമതാണ് ബ്രസീലിന്റെ നെയ്മര്‍, വരുമാനം 87 മില്യണ്‍ ഡോളര്‍. അപ്പൊ പറഞ്ഞുവന്നത് എംബപ്പെ ഇന്നലെ പൊട്ടിമുളച്ച താരമല്ലെന്ന്.

പെലെയ്ക്ക് ശേഷം...

23 വയസിനിടെ കിലിയന്‍ എംബപ്പെ കളിച്ചത് രണ്ട് ലോകകപ്പുകളാണ്. ആദ്യ ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടമണിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. രണ്ട് ലോകകപ്പുകളില്‍ നിന്നായി സ്‌കോര്‍ ചെയ്തത് 12 ഗോളുകള്‍. 2018ല്‍ നാല്, 2022ല്‍ എട്ട്. ആദ്യ ലോകകപ്പിലൂടെ തന്നെ ചരിത്രം സൃഷ്ടിച്ചു അയാള്‍. ബ്രസീലിയന്‍ ഇതിഹാസം പെലെക്ക് ശേഷം വേള്‍ഡ് കപ്പ് ഫൈനലില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എംബപ്പെ മാറി. 2018ലെ ഏറ്റവും മികച്ച യുവതാരമായും ഫ്രാന്‍സിന്റെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമായുമെല്ലാം എംബപ്പെ വാഴ്ത്തപ്പെട്ടു. 

ADVERTISEMENT

മൂല്യം 150 മില്യണ്‍ ഡോളര്‍

23ാം വയസില്‍ എംബപ്പെയുടെ മൂല്യം 150 മില്യണ്‍ ഡോളറാണ്. ഇതേ പ്രായത്തില്‍ മെസ്സിയുടെ മൂല്യത്തേക്കാള്‍ മൂന്ന് മടങ്ങുവരും എംബപ്പെയുടേതെന്ന് കണക്കുകള്‍ പറയും, അത്തരമൊരു താരതമ്യം അപ്രസക്തമാണെങ്കിലും. 

നൈക്കി, ഹബ്ലോ തുടങ്ങിയ നിരവധി വന്‍കിട ബ്രാന്‍ഡുകളുടെ അംബാസഡറാണ് എംബപ്പെ. 1998 ഡിസംബര്‍ 20ന് പാരിസില്‍ ജനിച്ച കിലിയന്‍ എംബപ്പെ ആറാം വയസ് മുതല്‍ ഫുട്‌ബോള്‍ കളിച്ച് തുടങ്ങിയതാണ്. 2013ല്‍ എഎസ് മൊണാക്കോ അക്കാഡമിയില്‍ ചേര്‍ന്നതോടെയാണ് തലവര മാറിയത്. 2015ല്‍ ഫുട്‌ബോളില്‍ പ്രൊഫഷണല്‍ അരങ്ങേറ്റം കുറിച്ചു, 2017ല്‍ മൊണാക്കോയ്ക്ക് ലീഗ് 1 കിരീടം നേടിക്കൊടുക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു പ്രമുഖ ക്ലബ്ബായ പിഎസ്ജിയിലേക്കുള്ള ചേക്കേറല്‍. 

കരുതലായ് എംബപ്പെ

വളരെ ഇളംപ്രായത്തില്‍ ഫുട്‌ബോളില്‍ നിന്ന് പണം വാരുമ്പോഴും കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കിലിയന്‍ എംബപ്പെ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിലെ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസത്തിലും സ്‌പോര്‍ട്‌സിലും ശാക്തീകരിക്കുന്നതിനായി കിലിയന്‍ എംബപ്പെ ഫൗണ്ടേഷന്‍ എന്ന പേരില്‍ സന്നദ്ധ സംഘടനയും പ്രവര്‍ത്തിക്കുന്നുണ്ട്. 2018 ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് ലഭിച്ച വരുമാനം മുഴുവനും എംബപ്പെ കുട്ടികളുമായി ബന്ധപ്പെട്ട കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായാണ് ചെലവഴിച്ചത്.

English Summary : Know the Net Worth of Mbappe