പെൺകുട്ടികൾക്ക് വിവാഹ ധനസഹായമായി സർക്കാർ ഒരു ലക്ഷം രൂപ നൽകുന്നു. കഴിഞ്ഞ വർഷം (2022 ജനുവരി 1 നും ഡിസംബർ 31 നും ഇടയിൽ ) വിവാഹിതരായവർക്ക് അപേക്ഷിക്കാം. അപേക്ഷകളിൽ ഏറ്റവും കുറഞ്ഞ വരുമാനമുള്ള യോഗ്യരായ 200 പേർക്കാണ് ധനസഹായം അനുവദിക്കുന്നത്. മംഗല്യ സമുന്നതി 2022 - 23 കേരള സംസ്ഥാന മുന്നോക്ക സമുദായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെൺകുട്ടികൾക്ക് വിവാഹ ധനസഹായമായി സർക്കാർ ഒരു ലക്ഷം രൂപ നൽകുന്നു. കഴിഞ്ഞ വർഷം (2022 ജനുവരി 1നും ഡിസംബർ 31 നും ഇടയിൽ ) വിവാഹിതരായവർക്ക് അപേക്ഷിക്കാം. അപേക്ഷകളിൽ ഏറ്റവും കുറഞ്ഞ വരുമാനമുള്ള യോഗ്യരായ 200 പേർക്കാണ് ധനസഹായം അനുവദിക്കുന്നത്.

മംഗല്യ സമുന്നതി 2022 - 23

ADVERTISEMENT

കേരള സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷ (സമുന്നതി)ന്റെ  മംഗല്യ സമുന്നതി 2022 - 23 പദ്ധതി പ്രകാരമാണ് ധനസഹായം. കേരളത്തിലെ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം.

അർഹത ആർക്ക്?

ADVERTISEMENT

അപേക്ഷകർ AAY ( മഞ്ഞക്കാർഡ്), മുൻഗണന (പിങ്ക് കാർഡ്) വിഭാഗങ്ങളിലെ റേഷൻ കാർഡ് ഉടമകളായിരിക്കണം. പെൺകുട്ടി സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കണം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. മാതാപിതാക്കൾ നഷ്ടപ്പെട്ടവർ, ഭിന്നശേഷിക്കാർ, പെൺകുട്ടിയുടെ പ്രായം തുടങ്ങിയ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകിയായിരിക്കും ആനുകൂല്യം അനുവദിക്കുന്നത്.

എങ്ങനെ അപേക്ഷിക്കണം?

ADVERTISEMENT

നിശ്ചിത ഫോറത്തിലാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും www.kswcfc.org എന്ന വെബ് സൈറ്റിൽ നിന്നു ലഭിക്കും. അപേക്ഷയോടൊപ്പം വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, പെൺകുട്ടിയുടെ ജാതി തെളിയിക്കുന്ന രേഖ, റേഷൻ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, വിവാഹ ക്ഷണക്കത്ത്, അപേക്ഷകന്റെ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് തുടങ്ങിയ രേഖകൾ സമർപ്പിക്കണം. വിവാഹിതയായ പെൺകുട്ടിയുടെ അച്ഛൻ/അമ്മ ആയിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. 

അപേക്ഷ അയക്കേണ്ട മേൽ വിലാസം : മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ, L2, കുലീന, TC 9/476, ജവഹർ നഗർ, കവടിയാർ.പി. ഒ, തിരുവനന്തപുരം - 695 003.ഫോൺ: 0471 - 2311215 .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി17 ആണ്

English Summary : Government Grant for Girls Marriage