കേരള ബജറ്റിനു മുന്നോടിയായി ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലെ ഈ പ്രഖ്യാപനങ്ങൾ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവർക്ക് ആശ്വാസം പകരും. വാതിൽപ്പടി വെറ്ററനറി സേവനങ്ങൾ ശക്തമാക്കാനും സഞ്ചരിക്കുന്ന വെറ്ററിനറി സർജറി യൂണിറ്റുകൾ വ്യാപകമാക്കാനുമുള്ള നിർദ്ദേശങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കാം. 29 ബ്ലോക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാതിൽപ്പടി വെറ്ററിനറി സേവനങ്ങൾ ശക്തമാക്കാനും സഞ്ചരിക്കുന്ന വെറ്ററിനറി സർജറി യൂണിറ്റുകൾ വ്യാപകമാക്കാനുമുള്ള നിർദ്ദേശങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കാം. കേരള ബജറ്റിനു മുന്നോടിയായി കഴിഞ്ഞ ദിവസം ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലെ ഈ പരാമർശം വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവർക്ക് ആശ്വാസം പകരും. 

29 ബ്ലോക്ക് പഞ്ചായത്തുകളിൽ

ADVERTISEMENT

നിലവിൽ കേരളത്തിലെ 29 ബ്ലോക്ക് പഞ്ചായത്തുകളിൽ മൃഗ ഡോക്ടറുടെ വാതിൽപ്പടി സേവനം കഴിഞ്ഞ ദിവസം നടപ്പാക്കിയിരുന്നു. 1962 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് വീട്ടിലെത്തും. വെറ്ററിനറി ഡോക്ടർ, അനുബന്ധ സ്റ്റാഫ്, ഡ്രൈവർ കം അറ്റൻഡന്റ് എന്നിവർ ഉൾപ്പെട്ടതാണ് മൊബൈൽ യൂണിറ്റ്.

ചികിത്സാ നിരക്കുകൾ

ADVERTISEMENT

മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ യൂണിറ്റ് കർഷകരുടെ  വീട്ടുപടിക്കലെത്തി ശസ്ത്രക്രിയ നടത്തുകയാണെങ്കിൽ 1000 മുതൽ മുതൽ 4000 രൂപ വരെ നൽകണം. ആട്, പശു, എരുമ എന്നിവയുടെ പരിശോധനയ്ക്കും ചികിത്സയ്ക്കും 450 രൂപ വീതവും വളർത്തു പക്ഷി/ അരുമ മൃഗങ്ങൾക്ക് ഓരോന്നിനും 950 രൂപാ വീതവും നൽകണം. കൂടുതൽ ആടുകളുണ്ടെങ്കിൽ ഓരോന്നിനും 100 രൂപ വീതം അധികമായി നൽകണം. കോഴി / താറാവ് എന്നിവയുടെ ചികിത്സയ്ക്കും സാങ്കേതിക ഉപദേശത്തിനുമായി ഓരോ 1000 എണ്ണത്തിന് 450 രൂപ വീതവും കൂടുതലായി വരുന്ന ഓരോ 500 എണ്ണത്തിനും 200 രൂപ വീതവും നൽകണം. കൃത്രിമ ബീജദാനത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. പദ്ധതി കേരളമൊട്ടാകെ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ നിരക്കുകൾ വ്യത്യാസപ്പെടുത്തിയേക്കാം.

English Summary : Kerala Budget and Announcement for Pets