ഇന്ന് എല്ലാവരും തങ്ങളുടെ മൊബൈൽ ഫോൺ വഴയാണ് എല്ലാ ഇടപാടുകളും നടത്തുന്നത്. എന്തെന്നാൽ സ്മാർട്ട്‌ ഫോണുകളുടെ ലോകം അത്രത്തോളം വികസിക്കുകയാണ്. എന്നാൽ രാജ്യത്ത് 100 ശതമാനം പേരും സ്‍മാർട്ട് ഫോൺ ഉപഭോക്താക്കളല്ല . അതിനാൽ നമ്മുടെ കയ്യിലുള്ള ഫീച്ചർ ഫോൺ വഴി .പി.ഐ. സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊബൈലിലൂടെയല്ലാതെ എങ്ങനെ പണമയയ്ക്കും എന്നാവും ഇന്നാരോടെങ്കിലും പണമയയ്ക്കുന്നതിനെക്കുറിച്ച് ചോദിച്ചാൽ മറുപടി. എന്നാൽ രാജ്യത്ത് 100 ശതമാനം പേരും സ്‍മാർട്ട് ഫോൺ ഉപഭോക്താക്കളല്ല. അപ്പോൾ പിന്നെങ്ങനെയാ സാധാരണ ഫോണിലൂടെ പണമയയ്ക്കാനാകുമോ? സംശയമെന്ത്? നമ്മുടെ കയ്യിലുള്ള സാധാരണ ഫീച്ചർ ഫോൺ വഴി യു.പി.ഐ സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായി സ്മാർട്ട്‌ ആയി തന്നെ പണമിടപാടുകൾ നടത്താം. ആർ.ബി.ഐയാണ്  ഇത്തരം പണമിടപാടുകൾക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.‘യു.പി.ഐ 123പേ’ എന്ന സംവിധാനത്തിലൂടെയാണ് ഇത്‌ സാധ്യമാകുക.

പ്രീ ഡിഫൈൻഡ് ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് (ഐ.വി.ആർ.) നമ്പർ വഴിയാണ് യു.പി.ഐ. പണമിടപാടുകൾക്ക് ഫീച്ചർ ഫോണിൽ സൗകര്യമൊരുക്കുന്നത്. അതിനാൽ ഇതു വഴി ബാങ്ക് പണമിടപാടുകൾ,  മൊബൈൽ, ഫാസ്ടാഗ് റീചാർജുകൾ തുടങ്ങി മറ്റ് ബില്ലുകൾ അടയ്ക്കാനും ബാങ്ക് ബാലൻസ് അറിയാനും ‘യു.പി.ഐ. 123പേ’ വഴി സാധിക്കും.

ADVERTISEMENT

∙ ഫീച്ചർ ഫോണുകളിൽ  സേവനം ഉപയോഗപ്പെടുത്തുന്നതിന് ഒരു യു.പി.ഐ. ഐ.ഡി. ആവശ്യമായുണ്ട്. ഈ ഐഡിക്കായി *99#-ൽ ഡയൽ ചെയ്യുക.

∙പിന്നീട് നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക

ADVERTISEMENT

∙ഡെബിറ്റ് കാർഡിന്റെ അവസാന ആറക്ക നമ്പറും കാർഡ് കാലാവധിയും കൊടുക്കുക.

അതിനു ശേഷം ഉപഭോക്താവിനോട് ഒരു യു.പി.ഐ. പിൻ സെറ്റ് ചെയ്യാൻ ആവശ്യപ്പെടും. അതിനായി പെട്ടെന്ന് ഓർത്തെടുക്കാവുന്ന നമ്പർ സെറ്റ് ചെയ്യുക. ഇതോടെ യു.പി.ഐ. ഐ.ഡി. ആക്ടിവേറ്റ് ആകും. ഇതോടെ ആർക്കാണോ പൈസ അയക്കേണ്ടത് അവർക്ക് ഫീച്ചർ ഫോൺ വഴി സുഗമമായി പൈസ അടക്കാവുന്നതാണ്.

ADVERTISEMENT

English Summary : How to Send Money through Smart Phone

- സന്ദീപ് ശശിധരൻ