തട്ടിപ്പുകാർ പൊതു ചാർജിങ് പോയിന്റുകൾ ഉപയോഗിച്ച് നടത്തുന്ന പുതിയ തരം തട്ടിപ്പാണ് ജ്യൂസ് ജാക്കിംഗ്.ഫോൺ ചാർജ് തീർന്നാൽ പൊതുവെചാർജിങ് പോർട്ട് ഉള്ള കോഫി ഷോപ്പുകൾ, സ്റ്റോറുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവയിലെ സൗകര്യം പലരും ഉപയോഗിക്കാറുണ്ട്.എന്നാൽ ഇപ്പോൾ ഇത്തരം ചാർജിങ്ങിലൂടെ പോലും നമ്മുടെ ഫോൺ വിവരങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തട്ടിപ്പുകാർ പൊതുചാർജിങ് പോയിന്റുകൾ ഉപയോഗിച്ച് നടത്തുന്ന പുതിയ തരം തട്ടിപ്പാണ് 'ജ്യൂസ് ജാക്കിങ്'. ഫോൺ ചാർജ് തീർന്നാൽ പൊതുവെ ചാർജിങ് പോർട്ട് ഉള്ള കോഫി ഷോപ്പുകൾ, സ്റ്റോറുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവയിലെ സൗകര്യം പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇത്തരം ചാർജിങ്ങിലൂടെ പോലും നമ്മുടെ ഫോൺ വിവരങ്ങൾ ചോർത്തിയെടുക്കപ്പെടാം. ആളുകളിൽ നിന്ന് ഡാറ്റ മോഷ്ടിക്കാൻ പൊതു സ്ഥലങ്ങളിലെ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കുന്നതിനെയാണ് ജ്യൂസ് ജാക്കിങ്  എന്ന് പറയുന്നത്.  

എയർപോർട്ടുകൾ, ഹോട്ടലുകൾ, കഫേകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയിൽ കാണുന്നതു പോലെയുള്ള പൊതു ചാർജിങ് പോർട്ടുകൾ തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നു. ഈ ചാർജിങ് സ്റ്റേഷനുകളിൽ മാൽവെയറുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്.  

ADVERTISEMENT

എങ്ങനെ തട്ടിപ്പ് നടത്തുന്നു?

മാൽവെയറുകൾ ഉപയോഗിച്ചുള്ള  ചാർജിങ് സ്റ്റേഷനുകൾ:  ഉപയോക്താക്കൾ അറിയാതെ, കണക്റ്റുചെയ്‌ത ഉപകരണങ്ങളിൽ നിന്ന് ഡാറ്റ ശേഖരിക്കുന്നതിൽ കൃത്രിമം കാണിക്കുന്നു. സംശയാസ്പദമായ ചാർജിങ് പോർട്ടിലേക്ക് ഒരു വ്യക്തി അവരുടെ ഉപകരണം പ്ലഗ് ചെയ്‌തുകഴിഞ്ഞാൽ, മാൽവെയറിന്റെ സഹായത്തോടെ ബന്ധിപ്പിച്ച ഉപകരണത്തിൽ നിന്ന് സെൻസിറ്റീവ് ഡാറ്റ ശേഖരിക്കാൻ തുടങ്ങാം. ഇതിലൂടെ പാസ്‌വേഡുകൾ, വ്യക്തിഗത വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ എന്നിവയെല്ലാം ചോർത്താൻ സാധിക്കും. 

മാൽവെയർ ഇൻജെക്ഷൻ:   ചാർജ് ചെയ്യുമ്പോൾ ഉപയോക്താവിന്റെ ഉപകരണത്തിലേക്ക് നേരിട്ട് മാൽവെയർ കടത്തിവിട്ട് ഇരയുടെ ഫോണിന്റെയോ  ലാപ്ടോപ്പിന്റെയോ  നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുന്ന രീതിയാണിത്.

Photo : ShutterStock/smolaw

സുരക്ഷാ നടപടികളും മുൻകരുതലുകളും

ADVERTISEMENT

നിങ്ങളുടെ സ്വന്തം ചാർജർ ഉപയോഗിക്കുക:  നിങ്ങളുടെ സ്വന്തം മാത്രം ചാർജ് ചെയ്യുക. സാധിക്കുമെങ്കിൽ ചാർജിങിനായി  പൊതു സ്ഥലങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.  

പോർട്ടബിൾ പവർ ബാങ്കുകൾ:  ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനായി പോർട്ടബിൾ പവർ ബാങ്ക് ഉപയോഗിക്കുക.

USB ഡാറ്റ ബ്ലോക്കറുകൾ: "USB കോണ്ടംസ്" എന്നും അറിയപ്പെടുന്ന USB ഡാറ്റ ബ്ലോക്കറുകൾ ഉപയോഗിക്കുക. അവ ചാർജിങ് നടത്തുമ്പോൾ  ഡാറ്റാ കൈമാറ്റം  തടയുന്ന  ചെറിയ അഡാപ്റ്ററുകളാണ്. ഇത് ചാർജിങ് സമയത്ത് അനധികൃത ഡാറ്റ കൈമാറ്റം തടയുന്നു.

ഓട്ടോ കണക്ട്  പ്രവർത്തനരഹിതമാക്കുക: നിങ്ങളുടെ ഉപകരണത്തിലെ  കണക്ഷൻ ഫീച്ചർ പ്രവർത്തനരഹിതമാക്കുക, അതോയെ ചാർജിങിന്റെ സമയത്ത് അത് മറ്റ് മാൽവെയറുകളിലേക്ക് ബന്ധിപ്പിക്കാനാകില്ല. 

ADVERTISEMENT

സുരക്ഷിത നെറ്റ്‌വർക്കുകൾ ഉപയോഗിക്കുക:  സുരക്ഷിതമായ വൈഫൈ നെറ്റ്‌വർക്കുകൾ മാത്രം ഉപയോഗിക്കുക.  ഓപ്പൺ അല്ലെങ്കിൽ സുരക്ഷിതമല്ലാത്ത നെറ്റ്‌വർക്കുകളിലേക്ക് കണക്റ്റുചെയ്യുന്നത് ഒഴിവാക്കുക, കാരണം അവ തട്ടിപ്പുകാർക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും.

സോഫ്‌റ്റ്‌വെയർ പതിവായി അപ്‌ഡേറ്റ് ചെയ്യുക: നിങ്ങളുടെ ഉപകരണത്തിന്റെ സോഫ്‌റ്റ്‌വെയർ, ആപ്പുകൾ, ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ എന്നിവ അപ്‌ഡേറ്റ് ചെയ്യുക.

അൺലോക്ക് ചെയ്യുന്നത് ഒഴിവാക്കുക: പൊതു സ്ഥലത്ത്  ചാർജ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ അൺലോക്ക് ചെയ്യാതിരിക്കുക.  ചാർജ് ചെയ്യുന്നതിനിടയിൽ നിങ്ങളുടെ ഉപകരണം അൺലോക്ക് ചെയ്യുന്നത്, നുഴഞ്ഞുകയറ്റക്കാരെ സഹായിക്കും.

English Summary : Through Juice Jacking You May Lost Your Data