ഏറ്റവുമധികം യാത്രക്കാരുള്ള വിമാനക്കമ്പനിയായ ഇൻഡിഗോ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ ഇന്ധന ചാർജ് ഏർപ്പെടുത്തുന്നതായി അറിയിച്ചു. ഇന്ധന വില ഉയരുന്നതിനാൽ ഇന്ന് മുതൽ ഈ അധിക ചാർജ് യാത്രക്കാർ കൊടുക്കേണ്ടി വരും.ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വിലയിലെ ഗണ്യമായ വില വർദ്ധനവിനെ തുടർന്നാണ് ഈ തീരുമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവുമധികം യാത്രക്കാരുള്ള   വിമാനക്കമ്പനിയായ ഇൻഡിഗോ  ആഭ്യന്തര, രാജ്യാന്തര റൂട്ടുകളിൽ ഇന്ധന ചാർജ് ഏർപ്പെടുത്തുന്നതായി അറിയിച്ചു. ഇന്ധന വില ഉയരുന്നതിനാൽ ഇന്ന് മുതൽ ഈ അധിക ചാർജ് യാത്രക്കാർ കൊടുക്കേണ്ടി വരും. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വിലയിലെ ഗണ്യമായ വില  വർദ്ധനവിനെ തുടർന്നാണ് ഈ തീരുമാനം. കഴിഞ്ഞ മൂന്ന് മാസമായി ഓരോ മാസവും തുടർച്ചയായി വിലവർദ്ധനവ് ഉണ്ടായതിനാലാണ് യാത്രക്കാരിൽ നിന്ന്  വർധനയുടെ ഒരു ഭാഗം ചുമത്താൻ തീരുമാനിച്ചത്.

ഒരു എയർലൈനിന്റെ പ്രവർത്തനച്ചെലവിന്റെ ഗണ്യമായ ഭാഗം എടിഎഫ് ചാർജാണ്‌.  വിമാനങ്ങൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ദൂരത്തെ അടിസ്ഥാനമാക്കി ഇനി മുതൽ  ഇന്ധന നിരക്ക് ഈടാക്കും.ഒക്‌ടോബർ ഒന്നിന്, എടിഎഫ് വില 5 ശതമാനം വർധിച്ചതോടെയാണ് വിമാന കമ്പനികൾക്ക് ഭാരമേറിയത്.ഏവിയേഷൻ ടർബൈൻ ഫ്യുവൽ (എടിഎഫ്) വില കിലോലിറ്ററിന് 118,199.17 രൂപയായി.ഇന്ധനത്തിന് വരുന്ന കൂടുതൽ പണം യാത്രക്കാരിൽ നിന്ന് ഈടാക്കും എന്ന പ്രസ്താവന വന്നതോടെ ഇൻഡിഗോയുടെ ഓഹരി വില ഇന്ന് കുത്തനെ ഉയരുകയാണ്.യാത്രക്കാരിൽ നിന്നും ദൂരത്തിനനുസരിച്ച് ചുമത്താൻ പോകുന്ന ഇന്ധനച്ചാർജ് താഴെയുള്ള പട്ടികയിൽ നിന്നും മനസ്സിലാക്കുക.