കൊച്ചുമുതലാളി: ഇത് വരെ നാം ഒരുമിച്ചായിരുന്നു. ഇനി ഞാന്‍ ഒറ്റയ്ക്കാ...know കറുത്തമ്മ: എന്നെയിങ്ങനെ കൊല്ലാതെ കൊച്ചുമുതലാളി കൊച്ചുമുതലാളി: കറുത്തമ്മ പോയാലും ഈ കടപ്പുറത്ത് നിന്ന് ഞാന്‍ പോകില്ല.... ഞാന്‍ എന്നും ഇവിടെ ഇരുന്ന് കറുത്തമ്മയെ ഓര്‍ത്ത് ഉറക്കെ ഉറക്കെ പാടും. കറുത്തമ്മ: ഞാനത് കേട്ട്

കൊച്ചുമുതലാളി: ഇത് വരെ നാം ഒരുമിച്ചായിരുന്നു. ഇനി ഞാന്‍ ഒറ്റയ്ക്കാ...know കറുത്തമ്മ: എന്നെയിങ്ങനെ കൊല്ലാതെ കൊച്ചുമുതലാളി കൊച്ചുമുതലാളി: കറുത്തമ്മ പോയാലും ഈ കടപ്പുറത്ത് നിന്ന് ഞാന്‍ പോകില്ല.... ഞാന്‍ എന്നും ഇവിടെ ഇരുന്ന് കറുത്തമ്മയെ ഓര്‍ത്ത് ഉറക്കെ ഉറക്കെ പാടും. കറുത്തമ്മ: ഞാനത് കേട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചുമുതലാളി: ഇത് വരെ നാം ഒരുമിച്ചായിരുന്നു. ഇനി ഞാന്‍ ഒറ്റയ്ക്കാ...know കറുത്തമ്മ: എന്നെയിങ്ങനെ കൊല്ലാതെ കൊച്ചുമുതലാളി കൊച്ചുമുതലാളി: കറുത്തമ്മ പോയാലും ഈ കടപ്പുറത്ത് നിന്ന് ഞാന്‍ പോകില്ല.... ഞാന്‍ എന്നും ഇവിടെ ഇരുന്ന് കറുത്തമ്മയെ ഓര്‍ത്ത് ഉറക്കെ ഉറക്കെ പാടും. കറുത്തമ്മ: ഞാനത് കേട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചുമുതലാളി: ഇത് വരെ നാം ഒരുമിച്ചായിരുന്നു. ഇനി ഞാന്‍ ഒറ്റയ്ക്കാ..

കറുത്തമ്മ: എന്നെയിങ്ങനെ കൊല്ലാതെ കൊച്ചുമുതലാളി

ADVERTISEMENT

കൊച്ചുമുതലാളി: കറുത്തമ്മ പോയാലും ഈ കടപ്പുറത്ത് നിന്ന് ഞാന്‍ പോകില്ല.... ഞാന്‍ എന്നും ഇവിടെ ഇരുന്ന് കറുത്തമ്മയെ ഓര്‍ത്ത് ഉറക്കെ ഉറക്കെ പാടും.

കറുത്തമ്മ: ഞാനത് കേട്ട് തൃക്കുന്നപ്പുഴയില്‍ ഇരുന്ന് ഓര്‍ത്തോര്‍ത്ത് നിലവിളിക്കും.

കൊച്ചുമുതലാളി: അങ്ങനെ പാടിപ്പാടി ഞാന്‍ ചങ്ക് പൊട്ടിച്ചാകും

കറുത്തമ്മ: അതിന് മുന്‍പ് എന്റെ ജീവന്‍ പറന്ന് പറന്ന് ഇവിടെ എത്തും....

ADVERTISEMENT

(സിനിമ -ചെമ്മീന്‍)

സ്വന്തം കാമുകിയെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ അവളുടെ അപ്പന് വള്ളവും വലയും സമ്മാനമായി നല്‍കിയ പരീക്കുട്ടി. ആ സമ്മാനം ഉപയോഗിച്ച് അപ്പന്‍ പണക്കാരനായി. ഒടുവില്‍ മകളെ ഒരു പണക്കാരനെകൊണ്ട് കെട്ടിച്ചു.  ഒടുവില്‍ പരീക്കുട്ടി-കറുത്തമ്മ പ്രണയം ഒരു ദുരന്തപര്യവസായിയായി. അതുപക്ഷേ സിനിമയില്‍. ജീവിതത്തില്‍ പ്രണയദിനത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകള്‍ തുറക്കുന്ന സമ്മാനങ്ങള്‍ പങ്കുവയ്ക്കുന്ന പ്രവണത ഏറുകയാണ്.

സ്‌നേഹവും പ്രണയവും കരുതലും സമ്മാനങ്ങളുടെ കൈമാറ്റത്തിലൂടെ   കാമുകീകാമുകന്മാര്‍ പ്രകടിപ്പിക്കുന്ന വാലന്റൈന്‍സ് ഡേയില്‍ റോസപ്പൂവും ചോക്ലേറ്റും ടെഡ്ഡിബെയറും മനോഹരമായ കാര്‍ഡുകളുമൊക്കെ സമ്മാനം നൽകാം. പക്ഷേ അതിനെല്ലാം അല്‍പ്പായുസേയുള്ളൂ. ആയുസുള്ള കാലമത്രയും നിങ്ങളെയും നിങ്ങളുടെ സ്‌നേഹത്തേയും ഓര്‍ത്തുകൊണ്ടേയിരിക്കാന്‍ അവയ്‌ക്കൊപ്പം മറ്റുചിലതുകൂടി നല്‍കുക. നിങ്ങളുടെ പ്രണയസുരഭില നിമിഷങ്ങളെ അത് കൂടുതല്‍ തരളിതമാക്കും. ഇതാ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ അനൂഭൂതികള്‍ പകര്‍ന്നു നൽകുന്ന  5 സമ്മാനങ്ങള്‍.പങ്കാളിക്ക് ഇവ നൽകാം, ബ്രേക്ക് അപ് ഒഴിവാക്കാം 

1. നിങ്ങളുടെ കാമുകന്‍/കാമുകി സ്വകാര്യമേഖലയിലാണോ ജോലി ചെയ്യുന്നത്. അങ്ങേയറ്റം അരക്ഷിതമാണ് ഇപ്പോള്‍ തൊഴില്‍മേഖല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിടിമുറുക്കി തുടങ്ങിയാല്‍ ജോലി നഷ്ടം സംഭവിക്കാം. പക്ഷേ പുതിയ ജോലി കണ്ടെത്താന്‍ വിഷമമൊന്നുമുണ്ടാകില്ല. പക്ഷേ അതിനല്‍പ്പം കാലതാമസം ഉണ്ടായേക്കാം. ഏറ്റവും വലിയ വെല്ലുവിളി പുതിയ ജോലി കണ്ടെത്തുന്നതുവരെയുള്ള കാലയളവിലെ ജീവിതമാണ്. അതിനായി ഒരു എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കണം. ജോലിയില്‍ സജീവമായിരിക്കുമ്പോഴേ അതുണ്ടാക്കി വയ്ക്കണം. മൂന്നുമുതല്‍ ആറുമാസം വരെയുള്ള ശമ്പളത്തിന് തുല്യമായ ഫണ്ടാണ് ഇതില്‍ ഉണ്ടാകേണ്ടത്. ഇതിനായി ഈ വാലന്റൈന്‍സ് ഡേയില്‍ ഒരു വര്‍ഷ റിക്കറിങ് ഡിപ്പോസിറ്റ് ആരംഭിക്കാം. ആവശ്യമായ തുക എത്രയാണ് എന്ന്് കണക്കാക്കി അതിനെ 12 കൊണ്ട് ഡിവൈഡ് ചെയ്താല്‍ കിട്ടുന്ന തുക മാസതവണയായി നിശ്ചയിക്കണം. ആദ്യതവണ നിങ്ങള്‍ നല്‍കണം. അതാണ് നിങ്ങളുടെ സമ്മാനം. ഒപ്പം കാമുകനെ/കാമുകിയെകൊണ്ട് അത് തുടങ്ങിപ്പിക്കുക. അതാണ് നിങ്ങളുടെ ദൗത്യം. വളരെ അത്യാവശ്യത്തിനല്ലാതെ ഈ ഫണ്ടില്‍ നിന്ന് പണം എടുക്കരുത്. എടുത്താല്‍ എത്രയും വേഗം ആ തുക ഇതില്‍ തിരികെ ഇടുകയും വേണം.

ADVERTISEMENT

2. നിങ്ങളുടെ  ഏറ്റവും വലിയ ഡേറ്റിങ് ആഗ്രഹം എന്താണ്. കാശ്മീര്‍, മണാലി, അതോ പാരീസോ മലേഷ്യയോ സിംഗപ്പൂരോ ? ഏതാണ് ആഗ്രഹമെന്ന് ഇനി മനസിലൊളിപ്പിച്ച് നടക്കേണ്ട. രണ്ടുപേരും തുറന്ന് ചര്‍ച്ചചെയ്ത് തീരുമാനം എടുക്കാം. പണം ഇല്ലാത്തതുകൊണ്ടായിരിക്കുമല്ലോ അക്കാര്യം മനസില്‍ മാത്രം കൊണ്ടുനടക്കുന്നത്. ഉടനെ പോകണമെങ്കില്‍ വായ്പയെടുക്കാം. ചുരുങ്ങിയത് രണ്ടോ മൂന്നോ വര്‍ഷത്തെ കാത്തിരിപ്പിന് തയ്യാറെങ്കില്‍ ചിട്ടിയിലോ മ്യൂച്വല്‍ ഫണ്ട് എസ്.ഐ.പിയിലോ ചേരൂ. മ്യൂച്വല്‍ ഫണ്ടിലാണ് എങ്കില്‍ റിസ്‌ക് താരതമ്യേന കുറഞ്ഞ ഡൈവേഴ്‌സിഫൈഡ് ഇക്വിറ്റി ഫണ്ടില്‍ ചേരണം.

3. നിങ്ങള്‍ക്ക് ഒരുമിക്കാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും കാമുകനെ/ കാമുകിയെ റിട്ടയര്‍ റിച്ചാക്കാന്‍ ആഗ്രഹമുണ്ടോ. അതായത് റിട്ടയര്‍ ചെയ്തതിനുശേഷമുള്ള കാലത്തേക്കായി പെന്‍ഷന്‍ പോലൊരു തുക മാസാമാസം കിട്ടാനുള്ള ഒരു മാര്‍ഗം ഉണ്ടാക്കി നല്‍കേണ്ടേ. നിങ്ങളുടെ സ്‌നേഹവും കരുതലും ഇതിനേക്കാള്‍ പ്രണയാര്‍ദ്രമായി അറിയിക്കാന്‍ മറ്റൊരു മാര്‍ഗമില്ല. എനിക്കൊപ്പം ജീവിക്കാന്‍ കഴില്ലെങ്കിലും മറ്റെവിടെയായാലും ആഹ്ളാദത്തോടെ ജീവിക്കട്ടെ എന്നു ചിന്തിക്കുന്ന നിങ്ങളുടെ ആ മനസ് ഉണ്ടല്ലോ. അത് മാസാണ്. വിപണിയില്‍ നിരവധി പെന്‍ഷന്‍ പദ്ധതികള്‍ ലഭ്യമാണ്. അതില്‍ ന്യൂ പെന്‍ഷന്‍ സ്‌കീം അഥവ എന്‍.പി.എസ് ആണ് മികച്ചത്. ആയിരം രൂപയുടെ പ്രതിമാസ നിക്ഷേപം മുതല്‍ ഇതില്‍ ചേരാം.

4. നിങ്ങളുടെ കാമുകന്‍/കാമുകി ഓഹരി ട്രേഡിങിൽ താല്‍പര്യമുള്ളയാളാണോ. ഡേ ട്രേഡിങിലും ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സിലും പുതിയ സ്ട്രാറ്റജികള്‍ പഠിച്ച് പരീക്ഷിക്കാന്‍ തല്‍പരനാണോ. എങ്കില്‍ ഈ രംഗത്തെ വിദഗ്ധരുടെ ലഭ്യമായ പരിശീലന സെഷന്‍ കണ്ടുപിടിച്ച് അതിന്റെ റജിസ്‌ട്രേഷന്‍ നടത്തി സര്‍പ്രൈസ് നല്‍കൂ. നിങ്ങള്‍ക്കും തല്‍പര്യമെങ്കില്‍ ഒരുമിച്ച് പോകാലോ. ഒരുമിച്ചുള്ള ഓരോ നിമിഷവും ആസ്വദിക്കൂ.

5.നിങ്ങളുടെ പങ്കാളി ജോലിചെയ്യുന്ന സ്ഥാപനം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നല്‍കന്നില്ലെങ്കില്‍ മികച്ച ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ചേര്‍ത്ത് ആദ്യവര്‍ഷ പ്രമീയം വാലന്റൈന്‍സ് ഡേ ഗിഫ്റ്റായി നല്‍കൂ. നിങ്ങള്‍ ഒരുമിച്ചശേഷം പോരേ അത്തരം ഇന്‍ഷുറന്‍സ് എന്ന ചിന്താഗതി വേണ്ട. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ പങ്കാളിയുടെ മാതാപിതാക്കളെ കൂടി അംഗങ്ങളാക്കണം. 

ടൈറ്റാനിക് ചിത്രത്തിലെ രംഗം, Image Credits: youtube

ടൈറ്റാനക്കിന്റെ ഡക്കില്‍ വെച്ച് റോസിനെ ആത്മഹത്യാ ശ്രമത്തില്‍ നിന്ന് രക്ഷിച്ച ജാക്ക് തീര്‍ത്തും നിസഹായനായിരുന്നു. അവന്‍ അതി ദരിദ്രന്‍. അവളോ അതി സമ്പന്നയും. പക്ഷേ അവള്‍ക്ക് ആരുമില്ല. അവളെ മനസിലാക്കുന്നവര്‍ ആരുമില്ല. എല്ലാവരുടെയും ഇടയില്‍ ഏകയായി. കടുത്ത ജീവിത നൈരാശ്യം മൂലം ആഴക്കടലിലൂടെ പായുന്ന കപ്പലിന്റെ ഡക്കില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചവള്‍.

ജാക്ക് എന്ത് പറഞ്ഞാണ് റോസില്‍ പ്രതീക്ഷ ജനിപ്പിക്കുക. എന്തു നൽകിയാണ് തന്റെ സ്‌നേഹവും കരുതലും പ്രകടിപ്പിക്കുക.

ജാക്ക് പറഞ്ഞു - നീ നിന്റെ കണ്ണുകള്‍ അടയ്ക്കൂ.

അവള്‍ മടിച്ചു. അവന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചു

ഒടുവില്‍ അവള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.

ജാക്ക് പറഞ്ഞു - മുകളിലേക്ക് നടക്കൂ.

അവള്‍ അനുസരിച്ചു. പതിയെ അവള്‍ 175 അടി ഉയരമുള്ള കപ്പലിന്റെ അറ്റത്തേക്കുള്ള പടികള്‍ കണ്ണടച്ചുപിടിച്ച് കയറി.

ജാക്ക് പറഞ്ഞു.- റെയിലുകളില്‍ പിടിക്കൂ.

അവള്‍ കപ്പലിന്റെ അറ്റത്തുള്ള കൈവരിയില്‍ പിടിച്ചു. അവള്‍ക്കറിയില്ലായരുന്നു ജാക്ക് തന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന്.

ജാക്ക് പറഞ്ഞു - കണ്ണ് തുറന്ന് നോക്കരുത്.

റോസ്- ഇല്ല നോക്കില്ല.

ജാക്ക് - എന്നെ നിനക്ക് വിശ്വാസമാണോ

റോസ്-നിന്നെ എനിക്ക് ഒരുപാട് വിശ്വാസമാണ്.

അതുകേട്ട് ജാക്ക് അവളെ ഏറ്റവും അവസാനത്തെ പടിയിലേക്ക് കയറ്റിനിര്‍ത്തി. കൈവരികളിലെ പിടിവിടുവിച്ച് ആ കൈകളെ സ്വന്തം കൈകളില്‍ ചേര്‍ത്ത് പിടിച്ചു. 

ജാക്ക് പറഞ്ഞു-എങ്കില്‍ ഇനി കണ്ണുതുറന്നുനോക്കൂ.

കണ്ണുതുറന്ന് നോക്കിയ റോസ് കണ്ടത് ഇതേവരെ കണ്ടിട്ടില്ലാത്ത വിസ്മയം. അവള്‍ക്ക് ഭയം തോന്നിയില്ല. കാരണം അവള്‍ക്ക് ജാക്കിനെ അത്രയ്ക്ക് വിശ്വാസമായിരുന്നു.

ആ പൊടിമീശക്കാരന്‍, ജാക്ക്, ഓട്ടക്കീശക്കാരന്‍ ആ രാത്രിയില്‍ കോടികള്‍ വിലമതിക്കുന്ന കാഴ്ചയാണ് കാട്ടിക്കൊടുത്തുത്.

ഇത് പ്രണയമാണ്, ഇവിടെ പണത്തിനോ സമ്പത്തിനോ ഒരു പ്രസക്തിയുമില്ല. മുകളില്‍ സൂചിപ്പിച്ച സാമ്പത്തിക സമ്മാനങ്ങള്‍ക്ക് പണം വേണം. ഇനി അതില്ലെങ്കിലും വിഷമിക്കേണ്ട. നിങ്ങളുടെ പ്രണയിനിക്കോ പ്രിയതമനോ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് വഴിതുറക്കുന്ന ഒരു ചിന്തയുടെ ശീലത്തിന്റെ അല്‍പ്പം പ്രകാശം പരത്തിയാലും മതി.

( പെഴ്സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ്മെന്ററുമാണ് ലേഖകൻ ഇ മെയ്ൽ jayakumarkk@gmail.com)

English Summary:

Know More aboutValetine's Day Gifting