മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തവർക്കായി ആദായനികുതി നിയമമനുസരിച്ച് ചികിൽസാചെലവിൽ ചില ഇളവുകൾ ലഭ്യമാണ്. പക്ഷെ 60 വയസ്സിനു മേൽ പ്രായമുള്ളവർക്കു മാത്രമാണിത് ലഭിക്കുക. ഈ പ്രായത്തിൽ പുതിയ മെഡിക്കൽ ഇൻഷുറൻസ് എടുക്കാനുള്ള ബുദ്ധിമുട്ടു പരിഗണിച്ചാണ് ഈ പ്രത്യേക ഇളവ് . 80D (2) (c ) പ്രകാരം നികുതിദായകന്റെയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തവർക്കായി ആദായനികുതി നിയമമനുസരിച്ച് ചികിൽസാചെലവിൽ ചില ഇളവുകൾ ലഭ്യമാണ്. പക്ഷെ 60 വയസ്സിനുമേൽ പ്രായമുള്ളവർക്കു മാത്രമാണിത് ലഭിക്കുക. ഈ പ്രായത്തിൽ പുതിയ മെഡിക്കൽ ഇൻഷുറൻസ് എടുക്കാനുള്ള ബുദ്ധിമുട്ടു പരിഗണിച്ചാണ് ഈ പ്രത്യേക ഇളവ്.

80D (2) (c ) പ്രകാരം നികുതിദായകന്റെയോ അദ്ദേഹത്തിന്റെ ജീവിതപങ്കാളിയുടെയോ ആശ്രിതരായ കുട്ടികളുടെയോ ചികിൽസാ ആവശ്യത്തിനായി ചിലവാക്കുന്ന തുക പരമാവധി 50,000 രൂപ വരെ കിഴിക്കാവുന്നതാണ്.

ADVERTISEMENT

 80D (2) (d) പ്രകാരം നികുതിദായകന്റെ മാതാപിതാക്കൾക്കായി പരമാവധി 50000 രൂപ വരെ കിഴിക്കാം.മുകളിൽ 80D(2) (c)യിലും 80D (2 )(d) യിലും പറഞ്ഞവ 60 വയസ്സിനു മേൽ പ്രായമുള്ളയാൾക്ക് വേണ്ടിയാവണം. അദ്ദേഹത്തിന്റെ പേരിൽ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നുണ്ടാവരുത്. തുക ബാങ്കിലൂടെ വേണം നൽകാൻ. അതായതു പണമായി  കൊടുക്കരുതെന്നാണ് നിബന്ധന.

നികുതിദായകന്റെയും കുടുംബത്തിന്റെയും ഇൻഷുറൻസും, ചെക്കപ്പും മെഡിക്കൽ ചിലവുകളും ചേർന്നുള്ള കിഴിവ് 50,000 രൂപയിൽ കൂടരുത്. അതുപോലെ  മാതാപിതാക്കളുടെ ഇൻഷുറൻസ്, ചെക്കപ്പ്,മെഡിക്കൽ ചിലവുകൾ എന്നിവയുടെ മൊത്തം കിഴിവ്  50,000ത്തിൽ അധികമാകരുത് എന്നാണ് നിബന്ധന.  

ADVERTISEMENT

വൈകല്യമുള്ളവർക്കായുള്ള ചെലവ്

ഏതെങ്കിലും വൈകല്യമുള്ള,ആശ്രിതനായ കുടുംബാംഗത്തിന്റെ ചികിൽസാ,പരിപാലന ചെലവുകൾക്കും കിഴിവു നേടാം. 80DD പ്രകാരം ഉള്ള ഈ കിഴിവ് വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ലഭ്യമാണ്.നിബന്ധനകൾക്ക് വിധേയമായി യഥാർത്ഥ മെഡിക്കൽ  ചിലവുകൾ കണക്കിലെടുക്കാതെ  നിശ്ചിത തുകയാണ് കിഴിവായി ലഭിക്കുന്നത്. സാധാരണമായി 75,000 രൂപയും തീവ്രമായ/മാരകമായ വൈകല്യം ഉള്ള അവസ്ഥയിൽ 1,25,000 രൂപയും കിഴിവായി നേടാം.