അനിൽകുമാർ 10 വർഷം മുൻപ് 75,000 രൂപ ഒന്നിച്ചു കിട്ടിയപ്പോൾ അത് മികച്ച ഇഎൽഎസ്എസ് പദ്ധതിയിലിട്ട് നികുതിയിളവ് നേടിയിരുന്നു. ഈയിടെ മകന്റെ പഠനാവശ്യത്തിനു വേണ്ട അഞ്ചു ലക്ഷം രൂപ ഉറപ്പാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത് ഈ നിക്ഷേപം കൊണ്ടാണ്. നികുതിയിളവിനായാണ് പ്രഫഷനലായ ഡേവിഡ് മാത്യു മിച്ചം വരുന്ന തുക 2009 മുതൽ

അനിൽകുമാർ 10 വർഷം മുൻപ് 75,000 രൂപ ഒന്നിച്ചു കിട്ടിയപ്പോൾ അത് മികച്ച ഇഎൽഎസ്എസ് പദ്ധതിയിലിട്ട് നികുതിയിളവ് നേടിയിരുന്നു. ഈയിടെ മകന്റെ പഠനാവശ്യത്തിനു വേണ്ട അഞ്ചു ലക്ഷം രൂപ ഉറപ്പാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത് ഈ നിക്ഷേപം കൊണ്ടാണ്. നികുതിയിളവിനായാണ് പ്രഫഷനലായ ഡേവിഡ് മാത്യു മിച്ചം വരുന്ന തുക 2009 മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനിൽകുമാർ 10 വർഷം മുൻപ് 75,000 രൂപ ഒന്നിച്ചു കിട്ടിയപ്പോൾ അത് മികച്ച ഇഎൽഎസ്എസ് പദ്ധതിയിലിട്ട് നികുതിയിളവ് നേടിയിരുന്നു. ഈയിടെ മകന്റെ പഠനാവശ്യത്തിനു വേണ്ട അഞ്ചു ലക്ഷം രൂപ ഉറപ്പാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത് ഈ നിക്ഷേപം കൊണ്ടാണ്. നികുതിയിളവിനായാണ് പ്രഫഷനലായ ഡേവിഡ് മാത്യു മിച്ചം വരുന്ന തുക 2009 മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനിൽകുമാർ 10 വർഷം മുൻപ് 75,000 രൂപ ഒന്നിച്ചു കിട്ടിയപ്പോൾ അത് മികച്ച ഇഎൽഎസ്എസ് പദ്ധതിയിലിട്ട് നികുതിയിളവ് നേടിയിരുന്നു. ഈയിടെ മകന്റെ പഠനാവശ്യത്തിനു വേണ്ട അഞ്ചു ലക്ഷം രൂപ ഉറപ്പാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത് ഈ നിക്ഷേപം കൊണ്ടാണ്. നികുതിയിളവിനായാണ് പ്രഫഷനലായ ഡേവിഡ് മാത്യു മിച്ചം വരുന്ന തുക 2009 മുതൽ എൻപിഎസിൽ നിക്ഷേപിച്ചിരുന്നത്. പെൻഷനില്ലാതെ എങ്ങനെ ജീവിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന അദ്ദേഹത്തിന് ഇപ്പോൾ മാസം 13,000 രൂപയോളം കിട്ടുന്നു. ആദായനികുതിയിൽ ഇളവു നേടാനായി മനസ്സില്ലാ മനസ്സോടെ നിക്ഷേപിക്കുന്നവർ അറിയുക, നാളെ ഈ നിക്ഷേപം നിങ്ങൾക്ക് ഏറ്റവും വലിയ സഹായമായി മാറിേയക്കാം.

നികുതിയിളവ് വാഗ്ദാനം ചെയ്യുന്ന പല പദ്ധതികളുണ്ട്.. ശരിയായതു തിരഞ്ഞെടുത്തില്ലെങ്കിൽ കനത്ത നഷ്ടമാകും സംഭവിക്കുക. ലഭ്യമായ പദ്ധതികളെക്കുറിച്ചും അവയുടെ മികവുകളും പോരായ്മകളും മനസ്സിലാക്കിയും വേണം തിരഞ്ഞെടുപ്പ്.

ADVERTISEMENT

മികച്ച പദ്ധതി ഏത്?

80 സിയിൽ ഇളവു ലഭിക്കുന്ന പ്രധാന നിക്ഷേപ പദ്ധതികളുടെ മികവുകളും പോരായ്മകളും അടിസ്ഥാനമാക്കി റേറ്റിങ് നൽകാനുള്ള ശ്രമമാണിവിടെ നടത്തിയിരിക്കുന്നത്.

ഇഎൽഎസ്എസ്

∙ മൂന്നു വർഷത്തിനിടയിൽ ശരാശരി 10 ശതമാനം ആദായം. ഏറ്റവും മികച്ചതു തിരഞ്ഞെടുത്താൽ 15–18 ശതമാനം വരെ ആദായം കിട്ടാം.

ADVERTISEMENT

∙ ഓഹരിയിലായതിനാൽ നഷ്ടസാധ്യത കൂടുതൽ.

∙ മൂന്നു വർഷമെന്ന ഏറ്റവും കുറഞ്ഞ ലോക്ക് ഇൻ പീരിയഡ്. അതു കഴിഞ്ഞാൽ പിൻവലിച്ചു വീണ്ടും നിക്ഷേപിക്കാം, നികുതിയിളവു നേടാം.

∙ ദീർഘകാല മൂലധനനേട്ടത്തിനുള്ള 10 ശതമാനം നികുതി ആകർഷണീയത കുറച്ചിട്ടുണ്ട്.

∙ ചെറിയ തുക എസ്ഐപിയായി നിക്ഷേപിച്ച് നേട്ടം കൂട്ടാം. ഗഡു മുടങ്ങിയാലും പിഴയില്ല.

ADVERTISEMENT

എൻപിഎസ്

∙ അഞ്ചു വർഷത്തിൽ 10.84 ശതമാനം ആദായം
താരതമ്യേന നഷ്ടസാധ്യതയുള്ള പദ്ധതി. റിസ്ക് എടുക്കാനുള്ള കഴിവനുസരിച്ച് നിക്ഷേപിക്കാം.

∙ പുതിയ ചട്ടങ്ങൾ മൂലം കൂടുതൽ ആകർഷകം. റിട്ടയർമെന്റ് സമയത്ത് 60 ശതമാനം പിൻവലി
ക്കാം. ഇതു മുഴവനും നികുതിരഹിതമായിരിക്കും.

∙ മൊത്തം നിക്ഷേപത്തിന്റെ 75 ശതമാനം വരെ ഓഹരി നിക്ഷേപമാകാം. അത് വരുമാന വർധനയ്ക്കുള്ള സാധ്യത കൂട്ടുന്നു.

∙ 65 വയസ്സു വരെ ചേരാം.

∙ റിട്ടയർമെന്റ് കഴിഞ്ഞേ പിന്‍വലിക്കൽ സാധ്യമാകൂ.
കൂടിയ ലോക്ക് ഇൻ പീരിയഡ് ആണെങ്കിലും വാർധക്യകാല ജീവിതത്തിനു പണമുറപ്പാക്കാൻ മികച്ചത്.

പിപിഎഫ്

എട്ടു ശതമാനം ആദായം. നിക്ഷേപത്തിനും

ആദായത്തിനും മികച്ച സുരക്ഷ.

∙കിട്ടുന്ന പലിശയും പിൻവലിക്കുമ്പോൾ കിട്ടുന്ന തുകയും നികുതിവിമുക്തമെന്നത് ഏറെ ആകർഷകം.

∙15 വർഷമെന്ന ഉയർന്ന ലോക്ക് ഇൻ പീരിയഡ്. പക്ഷേ കൂട്ടുപലിശ നിങ്ങളുടെ ആദായം നല്ല രീതിയിൽ വളർത്തും.

സീനിയർ സിറ്റിസൺസ് സ്കീം

∙ 8.7 ശതമാനം ആദായം. മൂലധനവും ആദായവും സുരക്ഷിതം.

∙ 60 കഴിഞ്ഞവർക്കു നിക്ഷേപിക്കാം. വിആർഎസ് എടുത്തവർക്കും പെൻഷനായവർക്കും 58 വയ
സ്സിലും നിക്ഷേപം സാധ്യമാണ്. വിമുക്ത ഭടൻമാർക്ക് 50 വയസ്സിനുശേഷവും നിക്ഷേപിക്കാം.

∙ 50,000 രൂപ വരെയുള്ള പലിശയ്ക്കു നികുതിയില്ല.

∙ അഞ്ചു വർഷം കാലയളവ്. ഒരു വ്യക്തിക്കു 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

സുകന്യ സമൃദ്ധി

∙ 8.5 ശതമാനം ആദായം. മുതലിനും ആദായത്തിനും സുരക്ഷ കൂടുതലുള്ള പദ്ധതി.

∙ 10 വയസ്സുവരെയുള്ള പെൺകുട്ടിയുടെ പേരിൽ മാതാപിതാക്കൾക്കു നിക്ഷേപിക്കാം.

∙ കുട്ടിക്ക് 18 വയസ്സു വരെ കാലാവധി.

യുലിപ്

∙ 8–14 ശതമാനം ആദായം.

∙ നഷ്ടം സഹിക്കാനുള്ള കഴിവനുസരിച്ച് പദ്ധതി തിരഞ്ഞെടുക്കാം.

∙ ദീർഘകാല മൂലധനനേട്ടത്തിനു നികുതി ഇല്ല.

∙ നിക്ഷേപത്തിലെ ആദായത്തിനു പുറമേ ഇൻഷുറൻസ് കവറേജും.

എൻഎസ്‌സി

 8 ശതമാനം ആദായം. സുരക്ഷിതം.

∙ കിട്ടുന്ന പലിശയ്ക്കു നികുതിയിളവു നേടാൻ അവസരം.

∙ നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല. അധിക തുക ഉള്ളവർക്കു നിക്ഷേപിക്കാം.

∙സർട്ടിഫിക്കറ്റ് ഈടുനൽകി വായ്പ എടുക്കാം.

ബാങ്ക് സ്ഥിരനിക്ഷേപം

∙6 മുതൽ 8.75 ശതമാനം വരെ ആദായം നേടാം. സുരക്ഷ കൂടുതൽ.

∙ കിട്ടുന്ന പലിശയ്ക്കു നികുതിയുണ്ട്. 60 കഴിഞ്ഞവർക്ക് 50,000 രൂപ വരെയുള്ള പലിശയ്ക്ക് ഇളവു കിട്ടും. ഉയർന്ന സ്ലാബുകാർക്കു നേട്ടമില്ല.

∙ എളുപ്പത്തിൽ നിക്ഷേപിക്കാം. അവസാന നിമിഷം പരിധി തികയ്ക്കാൻ പലരും ആശ്രയിക്കുന്നു.

പരമ്പരാഗത പോളിസികൾ∙ 5–6 ശതമാനം ആദായം. സുരക്ഷിതം.

∙ ലൈഫ് കവറേജും കിട്ടും. പക്ഷേ ആവശ്യമായ കവറേജിന് താങ്ങാനാകാത്ത പ്രീമിയം നൽകണം.