കെ.കെ ജയകുമാർ2018-19 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ജൂലൈ 31 നു മുമ്പ് ഇ ഫയല്‍ ചെയ്യണം. ശമ്പ ള വരുമാനക്കാർ എങ്ങനെയാണ് ഇ ഫയല്‍ ചെയ്യേണ്ടത്. . പലര്‍ക്കും ഇപ്പോഴും സ്വയം ഇക്കാര്യം ചെയ്യാന്‍ പേടിയാണ്. ഇന്ന് നികുതി ദായകര്‍ക്ക് പരസഹായമില്ലാതെ സ്വയം ചെയ്യാവുന്ന വിധം ഇ ഫയലിങ് പ്രക്രിയ ആദായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2018-19 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ജൂലൈ 31 നു മുമ്പ് ഇ ഫയല്‍ ചെയ്യണം. ശമ്പള വരുമാനക്കാർ എങ്ങനെയാണ് ഇ ഫയല്‍ ചെയ്യേണ്ടത്? പലര്‍ക്കും ഇപ്പോഴും സ്വയം ഇക്കാര്യം ചെയ്യാന്‍ പേടിയാണ്. ഇന്ന് നികുതിദായകര്‍ക്ക് സ്വയം ചെയ്യാവുന്ന വിധം ഇ ഫയലിങ് പ്രക്രിയ ആദായ നികുതി വകുപ്പ് വളരെ ലളിതമാക്കിയിട്ടുണ്ട്. ഏതാനും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഇത്തവണ സ്വയം നിങ്ങളുടെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഇ ഫയല്‍ ചെയ്യാം.

പാൻ രജിസ്ട്രേഷൻ ഇ ഫയല്‍ ചെയ്യാന്‍ ആദ്യം പാന്‍ നമ്പര്‍ https://www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. എങ്ങനെ പാന്‍ നമ്പര്‍ ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം എന്നറിയാന്‍ നേരത്തെ ഇതുസംബന്ധിച്ച നല്‍കിയ ലേഖനം നോക്കുക. പാന്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു പാസ് വേര്‍ഡ് ലഭിക്കും. നിങ്ങളുടെ പാന്‍ നമ്പര്‍ ആണ് യൂസര്‍ നെയിം. ഈ യൂസര്‍ നെയിമും പാസ്വേര്‍ഡും നല്‍കി നിങ്ങളുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കുക. വൈബ്‌സൈറ്റിന്റെ വലതുഭാഗത്തായി നല്‍കിയിരിക്കുന്ന ലോഗിന്‍ ഹിയര്‍ എന്ന മഞ്ഞ ബട്ടണില്‍ ക്ലിക്ക് ചെയ്താണ് ലോഗിന്‍ ചെയ്യേണ്ടത്. നിങ്ങളുടെ അക്കൗണ്ടിലെ ഡാഷ്‌ബോര്‍ഡിലേക്കാണ് നിങ്ങള്‍ ഇപ്പോള്‍ പ്രവേശിക്കുക. ഇവിടെ ഫയലിങ് ഓഫ് ഇന്‍കം ടാക്‌സ് റിട്ടേണ്‍, വ്യൂ റിട്ടേണ്‍ ഫോംസ് എന്നിവ കാണാം. ഇതില്‍ ഫയലിങ് ഓഫ് ടാക്‌സ് റിട്ടേണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍  ഇ ഫയലിങിന്റെ ആദ്യ ഘട്ടത്തിലേക്ക് കടക്കും. നാല് കോളങ്ങള്‍ പൂരിപ്പിച്ചു നല്‍കിയാല്‍ റിട്ടേണ്‍ ഫോം ലഭിക്കും. ആദ്യം പാന്‍ നമ്പര്‍ എന്റര്‍ ചെയ്യുക. അതിനുശേഷം അസസ്‌മെന്റ് ഇയര്‍ നല്‍കുക. അസസ്‌മെന്റ് ഇയര്‍ 2019-20 ആണ്.

ADVERTISEMENT

നിങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷമായ 2018-19 വർഷത്തെ റിട്ടേൺ ആണല്ലോ നൽകുന്നത്. പ്രസ്തുത വർഷത്തെ നിങ്ങൾ നൽകുന്ന കണക്ക് ആദായ നികുതി വകുപ്പ്  അസസ് ചെയ്യുന്നത് പിറ്റെ വർഷമാണ്. അതായത് 2019 -20. അതുകൊണ്ടു അസസ്മെന്റ് ഇയർ 2019-20 ആണ്.

അടുത്തതായി പൂരിപ്പിക്കേണ്ടത് ഐ റ്റി ആർ ഫോം നമ്പർ ഏത് എന്നാണ്. ഐ റ്റി് ആർ ഫോം 1 ആണ് തിരഞ്ഞെടുക്കേണ്ടത്. സബ്മിഷൻ ആയി നൽകേണ്ടത് പ്രിപ്പയർ ആൻഡ് സബ്മിറ്റ് ഓൺലൈൻ ആണ്. ഇത്രയും പൂരിപ്പിച്ചു കഴിഞ്ഞാൽ സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക: അതോടെ ഏഴ് പേജുകൾ ഉള്ള റിട്ടേൺ ഫോമിൽ പ്രവേശിക്കാം. ആദ്യ ഫോമിൽ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.രണ്ടാമത്തെ പേജിൽ നിങ്ങളെ സംബസിച്ച പൊതു വിവരങ്ങളാണ് നൽകേണ്ടത്, വരുമാനം സംബന്ധിച്ച വിവരങ്ങളും കിഴിവുകളും  കമ്പ്യൂട്ടേഷൻ ഓഫ് ഇൻകം ആൻഡ് ടാക്സ് എന്ന പേരിൽ നൽകണം.  റ്റി ഡി എസ് സംബസിച്ച വിവരങ്ങളാണ് ടാക്സ് ഡിറ്റെയ്ൽസ് എന്ന പേജിൽ നൽകേണ്ടത്. ഇനി അടയ്ക്കേണ്ട ടാക്സ്, വെരിഫിക്കേഷന് വിവരങ്ങളാണ് ടാക്സസ് പെയ്ഡ് ആൻഡ്  വെരിഫിക്കേഷനിൽ നൽകേണ്ടത്. ഡൊണേഷൻ സംബന്ധിച്ച വിവരങ്ങൾ ആണ് തുടർന്നള്ള ഫോമിൽ നൽകേണ്ടത്:

ADVERTISEMENT

റിട്ടേൺ ഫോമിലെ ഓരോന്നും പുരിപ്പിക്കേണ്ടത് എങ്ങനെ എന്ന്  നാളെ.