ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഈ ഫയലിങ് സ്വയം ചെയ്യാം-19 നിങ്ങളുടെ ആദായ നികുതി റിട്ടേണ്‍ ഫോമിലെ എല്ലാ വിവരങ്ങളും ശരിയായി പൂരിപ്പിച്ചുകഴിഞ്ഞാല്‍ അവസാനിക്കുന്നത് ഇ വെരിഫിക്കേഷന്‍ പ്രക്രിയയാണ്. ഈ ഭാഗത്ത് നാല് കോളങ്ങളാണ് പൂരിപ്പിക്കേണ്ടത്. ആദ്യകോളത്തില്‍ നിങ്ങളുടെ പേര് ചേര്‍ക്കണം. രണ്ടാമത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഈ ഫയലിങ് സ്വയം ചെയ്യാം-19

നിങ്ങളുടെ ആദായ നികുതി റിട്ടേണ്‍ ഫോമിലെ എല്ലാ വിവരങ്ങളും ശരിയായി പൂരിപ്പിച്ചു കഴിഞ്ഞാല്‍ അവസാനം ഇ വെരിഫിക്കേഷന്‍ പ്രക്രിയയാണ്. ഈ ഭാഗത്ത് നാല് കോളങ്ങളാണ് പൂരിപ്പിക്കേണ്ടത്. ആദ്യകോളത്തില്‍ നിങ്ങളുടെ പേര് ചേര്‍ക്കണം. രണ്ടാമത്തെ കോളത്തില്‍ പിതാവിന്റെ പേരാണ് ചേര്‍ക്കേണ്ടത്. അടുത്ത കോളത്തില്‍ റിട്ടേണ്‍ തയ്യാറിക്കി സമര്‍പ്പിക്കുന്നത് സ്വയമാണോ അതോ നിങ്ങള്‍ക്കുവേണ്ടി മറ്റേതെങ്കിലും പ്രതിനിധിയാണോ എന്ന വിവരമാണ് നല്‍കേണ്ടത്. അടുത്ത കോളത്തില്‍ പാന്‍ നമ്പര്‍ ചേര്‍ക്കണം. സ്ഥലവും തിയതിയും കൂടി ചേര്‍ത്താല്‍ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. ഇതില്‍ പ്രധാന വിവരങ്ങളെല്ലാം ഓട്ടോ ഫില്ലായി വരുന്നതാണ്. ഇനി ഏതു മാര്‍ഗമാണ് വെരിഫിക്കേഷനായി തിരഞ്ഞെടുക്കുന്നതെന്ന് ചേര്‍ക്കണം.

ആധാര്‍ ഒ.റ്റി.പി, പ്രീവാലിഡേറ്റഡ് ബാങ്ക് അക്കൗണ്ട്, പ്രീവാലിഡേറ്റഡ് ഡീമാറ്റ് അക്കൗണ്ട്, ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കേറ്റ് എന്നിവ വഴി ഇ വാലിഡേറ്റ് ചെയ്യുന്നതാണ് ആദ്യ ഓപ്ഷന്‍. രണ്ടാമത്തെ ഓപ്ഷന്‍ ഇപ്പോള്‍ ഇ വാലിഡേറ്റ് ചെയ്യാതെ റിട്ടേണ്‍ ഫയല്‍ ചെയ്തശേഷം 120 ദിവസത്തിനുള്ളില്‍ പിന്നീട് എപ്പോഴെങ്കിലും ചെയ്യാനുള്ള ഓപ്ഷനാണ്.
മൂന്നാമത്തെ ഓപ്ഷന്‍ ഇ വെരിഫിക്കേഷന്‍ അല്ലാതെ പേപ്പര്‍ വെരിഫിക്കേഷനുള്ള ഓപ്ഷനാണ്. നിങ്ങള്‍ റിട്ടേണ്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഇ മെയിലിലോ ഇന്‍കം ടാക്‌സ് പോര്‍ട്ടലിലെ നിങ്ങളുടെ അക്കൗണ്ടിലോ ലഭിക്കുന്ന റിട്ടേണില്‍ നിന്ന് ഐ.റ്റി.ആര്‍-v ഭാഗം പ്രിന്റെടുത്ത് ഒപ്പുവെച്ച് ബാംഗ്ലൂരിലെ സെന്റ്ട്രലൈസ്ഡ് പ്രോസസിങ് സെന്റര്‍, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, ബാംഗ്ലൂരു എന്ന വിലാസത്തില്‍ 120 ദിവസത്തിനുള്ളില്‍ അയച്ചുകൊടുക്കാനുള്ള ഓപ്ഷനാണ്. ഇതിലേതെങ്കിലും തെരഞ്ഞെടുത്ത ശേഷം പ്രിവ്യൂ ആന്‍ഡ് സബ്മിറ്റ് നല്‍കുക. ഫോമില്‍ പൂരിപ്പിച്ച വിവരങ്ങള്‍ ഒരിക്കല്‍ കൂടി പരിശോധിച്ചശേഷം സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക. അതോടെ ഫയലിങ് കഴിഞ്ഞു. ഇ വെരിഫിക്കേഷനുള്ള വിവിധ ഓപ്ഷനുകളുടെ വിശദാംശങ്ങളെക്കുറിച്ച നാളെ.