വേനൽ കാലത്ത് എല്ലാവരുടെയും വൈദ്യുതി ബിൽ റോക്കറ്റു പോകുന്നതു പോലെയാണ് പോകുക. ചൂടു കാരണം ഫാൻ, എ സി.. എല്ലാം കൂടി ആകുമ്പോൾ പറയണ്ട. എന്നാൽ ആവശ്യമില്ലാത്തപ്പോൾ ലൈറ്റും ഫാനും ഓഫാക്കുക എന്ന ശീലം കുട്ടികളിൽ വളര്‍ത്തിയാൽ അവരത് കൃത്യമായി ചെയ്തുകൊള്ളും. കറന്റ് ചെലവ് കുറയ്ക്കാൻ അവർ നോക്കിയാൽ പറ്റും. വാട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനൽ കാലത്ത് എല്ലാവരുടെയും വൈദ്യുതി ബിൽ റോക്കറ്റു പോലെയാണ് പോകുക. ചൂടു കാരണം ഫാൻ, എ സി.. എല്ലാം കൂടി ആകുമ്പോൾ പറയണ്ട. എന്നാൽ ആവശ്യമില്ലാത്തപ്പോൾ ലൈറ്റും ഫാനും ഓഫാക്കുക എന്ന ശീലം കുട്ടികളിൽ വളര്‍ത്തിയാൽ അവരത് കൃത്യമായി ചെയ്തുകൊള്ളും. അങ്ങനെ കറന്റ് ചെലവ് കുറയ്ക്കാൻ അവർ നോക്കിയാൽ പറ്റും.

വാട്ടർ ടാങ്ക് നിറഞ്ഞു പോകുന്നതുൾപ്പടെ പലകാര്യങ്ങളും കുട്ടികളെ ഏൽപിച്ചാൽ അവരത് വേണ്ടവിധം കൈകാര്യം ചെയ്തോളും. അവധിക്കാലത്ത് അവർക്ക് ഇത്തരം ചില ചെറിയ–വലിയ ഉത്തരവാദിത്തങ്ങൾ നൽകുന്നത് കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കാൻ അവരെ സഹായിക്കുകയും ചെയ്യും.

ADVERTISEMENT

ഇപ്പോൾ എവിടെ നോക്കിയാലും സൂപ്പർ മാര്‍ക്കറ്റുകൾ ധാരാളമുണ്ട്. ഇവ തമ്മിൽ മൽസരം രൂക്ഷമായതിനാൽ എന്നും ഓരോ ഓഫറുകളുമുണ്ടാകും. ഈ ഓഫറുകൾ നോക്കി വേണ്ടത് തിരഞ്ഞെടുക്കുക. കാഷ് ബാക്ക് ഓഫറുകൾ പ്രയോജനപ്പെടുത്തുക. സീസണൽ പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുക. നീതി, കരുണ, സേവന തുടങ്ങിയ ഡിസ്കൗണ്ട് മെഡിക്കൽ ഷോപ്പുകളിൽനിന്നു മരുന്നുകൾ വാങ്ങുക. നല്ല ലാഭം കിട്ടും. പ്രമേഹം പോലെയുള്ള അസുഖങ്ങൾക്ക് സ്ഥിരമായി മരുന്നു കഴിക്കേണ്ടവർക്ക് വളരെ ആശ്വാസമേകും ഇത്.

പെട്രോൾ വില കൂടിയാലും വാഹനയാത്ര ഒഴിവാക്കാൻ കഴിയില്ല. പക്ഷെ അനാവശ്യമായ യാത്രകൾ ഒഴിവാക്കാം. അതു പോലെ യാത്രയ്ക്ക് എപ്പോഴും ഓട്ടോ വിളിക്കുന്നത് ഒഴിവാക്കാം. ചെറിയ ദൂരങ്ങൾ നടന്നുപോകാം. ആവശ്യമെങ്കിൽ ഓട്ടോയോ കാറോ ഷെയർ ചെയ്തു പോകാനാകുമെങ്കിൽ അതുപയോഗിക്കാം. അല്ലെങ്കിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാം. ട്രെയിൻ യാത്ര ഉപയോഗപ്പെടുത്താനാകുമെങ്കിൽ ചെലവ് വീണ്ടും കുറയ്ക്കാനാകും.

ADVERTISEMENT

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളകളിലെങ്കിലും അടിക്കടിയുള്ള സിനിമകാണലും ഹോട്ടൽ ഭക്ഷണവും മാസത്തിൽ ഒരിക്കലോ രണ്ടുമാസത്തിൽ ഒരിക്കലോ ആയി ചുരുക്കുക. വാഷിങ്മെഷീൻ ഉപയോഗിച്ച് അലക്കുമ്പോൾ പരമാവധി ലോഡിലും ആഴ്ചയിൽ ഒന്നോ രണ്ടോ തവണയും മാത്രം അലക്കുക. വസ്ത്രങ്ങൾ ഓൺലൈനിൽ വാങ്ങുന്ന ശീലമുണ്ടെങ്കിൽ വൻ വിലക്കുറവിന്റെ മേളയുപയോഗപ്പെടുത്താനാകും.

ദൂരത്തേക്കു പോകുമ്പോൾ ഒരു ദിവസത്തെ ഭക്ഷണം കയ്യിൽ കരുതുക. ഒഴിവുസമയങ്ങളിൽ  പെട്ടെന്ന് കേടാകാത്ത പലഹാരങ്ങൾ ഉണ്ടാക്കിവയ്ക്കുക. പുതിയ രുചികൾ കുട്ടികള്‍ക്ക് നൽകാം. ഒപ്പം ബേക്കറി സാധനങ്ങളുടെ ഉപയോഗം നിർത്തുക. ഇവിടെയും വലിയൊരു തുക ലാഭിക്കാം. ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം.