ഹൈദരാബാദ്∙ ഐപിഎല്ലിൽ ‘തകർത്തുകളിച്ച്’ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കയറിപ്പറ്റാമെന്നു മോഹിക്കുന്നവർക്കു തിരിച്ചടി. ഐപിഎല്ലിലെ പ്രകടനത്തിന് ഇന്ത്യയുടെ ലോകകപ്പ് ടീം തിരഞ്ഞെടുപ്പിൽ യാതൊരു സ്വാധീനവുമുണ്ടാകില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന എല്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ്∙ ഐപിഎല്ലിൽ ‘തകർത്തുകളിച്ച്’ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കയറിപ്പറ്റാമെന്നു മോഹിക്കുന്നവർക്കു തിരിച്ചടി. ഐപിഎല്ലിലെ പ്രകടനത്തിന് ഇന്ത്യയുടെ ലോകകപ്പ് ടീം തിരഞ്ഞെടുപ്പിൽ യാതൊരു സ്വാധീനവുമുണ്ടാകില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന എല്ലാ അഭ്യൂഹങ്ങളും കോഹ്‍ലി തള്ളിക്കളഞ്ഞു. ഇന്ത്യ–ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് കോഹ്‍ലി നിലപാട് വ്യക്തമാക്കിയത്.

ലോകകപ്പിനുള്ള 15 അംഗ ടീമിൽ 12–13 സ്ഥാനങ്ങൾ ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞെങ്കിലും മധ്യനിരയിൽ ചില സ്ഥാനങ്ങൾ ഇനിയും ഉറപ്പിച്ചിട്ടില്ല. ഈ സ്ഥാനങ്ങൾക്കായി മൽസരിക്കുന്ന ദിനേഷ് കാർത്തിക്, ഋഷഭ് പന്ത്, വിജയ് ശങ്കർ തുടങ്ങിയ താരങ്ങളുടെ ഐപിഎല്ലിലെ പ്രകടനമാകും ടീം തിരഞ്ഞെടുപ്പിൽ നിർണായകമാകുകയെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കോഹ്‍ലി നൽകിയ മറുപടി ഇങ്ങനെ:

ADVERTISEMENT

‘ഇല്ല. ലോകകപ്പ് ടീം തിരഞ്ഞെടുപ്പിൽ ഐപിഎല്ലിലെ പ്രകടനങ്ങൾ എന്തെങ്കിലും സ്വാധീനം ചെലുത്തുമെന്നു ഞാൻ കരുതുന്നില്ല. ഇത്തരം വിശകലനങ്ങളെല്ലാം തീർത്തും തെറ്റാണ്.’

‘ഏറ്റവും സ്ഥിരതയുള്ള ടീമാണ് ലോകകപ്പിലേക്കു നമുക്കു വേണ്ടത്. ഐപിഎല്ലിനായി പിരിയും മുൻപു തന്നെ ലോകകപ്പ് ടീമിനെക്കുറിച്ച് വ്യക്തമായ ധാരണ രൂപപ്പെടുത്തേണ്ടതുണ്ട്. ഐപിഎല്ലിലെ പ്രകടനങ്ങൾ ഈ തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കാൻ സാധ്യത തീർത്തും വിരളമാണ്’ – കോഹ്‍ലി പറഞ്ഞു.

ADVERTISEMENT

‘ഒന്നോ രണ്ടോ താരങ്ങൾക്ക് ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിൽ അവർ ലോകകപ്പ് ടീമിലുണ്ടാകില്ല എന്നൊന്നും അർഥമില്ല. ഐപിഎല്ലിലെ പ്രകടനം നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കാനോ ബാധിക്കുവാനോ പോകുന്നില്ല’ – കോഹ്‍ലി വ്യക്തമാക്കി.

ലോകകപ്പിനു മുന്നോടിയായി ഋഷഭ് പന്തിന് കുറച്ചുകൂടി മൽസരങ്ങളിൽ അവസരം നൽകുമെന്നും കോഹ്‍ലി വ്യക്തമാക്കി. അതേസമയം, ഒരു ബോളറെ വേണ്ടെന്നുവച്ച് പന്തിനെ ടീമിലെടുക്കില്ലെന്നും കോഹ്‍ലി പറഞ്ഞു. ‘വിവിധ കോംബിനേഷനുകളെക്കുറിച്ച് നാം ഇനിയും തീരുമാനമെടുക്കേണ്ടതുണ്ട്. എങ്കിലും ബോളർമാരുടെ എണ്ണത്തിൽ കുറവു വരുത്തുന്നത് യുക്തിസഹമാകുമെന്നു എനിക്കു തോന്നുന്നില്ല. പ്രത്യേകിച്ചും 40 വരെയുള്ള ഓവറുകളിൽ പന്തെറിയുന്ന കൂടുതൽ പേരെ നമുക്ക് ആവശ്യം വരും. ബാറ്റിങ് കോംബിനേഷനുകൾ രൂപപ്പെടുത്താൻ യുവതാരങ്ങൾക്കു കൂടുതൽ അവസരം നൽകേണ്ടിവരും. എങ്കിലും അതിനായി ബോളിങ് കോംബിനേഷൻ പൊളിക്കില്ല’ – കോഹ്‍ലി പ്രഖ്യാപിച്ചു.

ADVERTISEMENT

ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഫോമിലേക്കു മടങ്ങിയെത്തുന്നതിന്റെ ലക്ഷണങ്ങൾ കാട്ടിയ ലോകേഷ് രാഹുൽ ലോകകപ്പ് ടീമിൽ സ്ഥാനം പിടിക്കാൻ ശക്തമായ അവകാശവാദമാണ് ഉന്നയിച്ചിരിക്കുന്നതെന്നും കോഹ്‍ലി ചൂണ്ടിക്കാട്ടി. ‘രാഹുൽ ഫോം വീണ്ടെടുത്തു കഴിഞ്ഞിരിക്കുന്നു. ഫോമിലെത്തിക്കഴിഞ്ഞാൽ തീർത്തും വ്യത്യസ്തമായ തലത്തിലാണ് രാഹുലിന്റെ കളി. കഴിഞ്ഞ ഐപിഎൽ സീസണിൽ രാഹുലിൽനിന്ന് അത്തരമൊരു പ്രകടനം നാം കണ്ടതാണ്’ – കോഹ്‍ലി പറഞ്ഞു.

ട്വന്റി20 പരമ്പര നഷ്ടത്തിൽനിന്ന് പാഠമുൾക്കൊണ്ടു ഏകദിനത്തിൽ ടീം ശക്തമായി തിരിച്ചുവരുമെന്നും കോഹ്‍ലി പ്രത്യാശ പ്രകടിപ്പിച്ചു.

English Summary: Virat said that IPL performances will have no influence on the World Cup team selection.