ഐപിഎൽ ഉത്സവം അടുത്ത മാസം 12നു കൊടിയിറങ്ങിയാലും ക്രിക്കറ്റ് ആവേശത്തിന്റെ പതാക പാറിപ്പറക്കും. ഇംഗ്ലണ്ടും വെയ്ൽസും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് ഇനി 50 നാൾ കൂടി മാത്രം. മേയ് 30 മുതൽ ജൂലൈ 14 വരെ നടക്കുന്ന ടൂർണമെന്റിൽ കിരീടസാധ്യതയിൽ മുൻനിരയിൽ നിൽക്കുന്ന ഇംഗ്ലണ്ടും ഇന്ത്യയുമടക്കമുള്ള ടീമുകളുടെ

ഐപിഎൽ ഉത്സവം അടുത്ത മാസം 12നു കൊടിയിറങ്ങിയാലും ക്രിക്കറ്റ് ആവേശത്തിന്റെ പതാക പാറിപ്പറക്കും. ഇംഗ്ലണ്ടും വെയ്ൽസും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് ഇനി 50 നാൾ കൂടി മാത്രം. മേയ് 30 മുതൽ ജൂലൈ 14 വരെ നടക്കുന്ന ടൂർണമെന്റിൽ കിരീടസാധ്യതയിൽ മുൻനിരയിൽ നിൽക്കുന്ന ഇംഗ്ലണ്ടും ഇന്ത്യയുമടക്കമുള്ള ടീമുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐപിഎൽ ഉത്സവം അടുത്ത മാസം 12നു കൊടിയിറങ്ങിയാലും ക്രിക്കറ്റ് ആവേശത്തിന്റെ പതാക പാറിപ്പറക്കും. ഇംഗ്ലണ്ടും വെയ്ൽസും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് ഇനി 50 നാൾ കൂടി മാത്രം. മേയ് 30 മുതൽ ജൂലൈ 14 വരെ നടക്കുന്ന ടൂർണമെന്റിൽ കിരീടസാധ്യതയിൽ മുൻനിരയിൽ നിൽക്കുന്ന ഇംഗ്ലണ്ടും ഇന്ത്യയുമടക്കമുള്ള ടീമുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐപിഎൽ ഉത്സവം അടുത്ത മാസം 12നു കൊടിയിറങ്ങിയാലും ക്രിക്കറ്റ് ആവേശത്തിന്റെ പതാക പാറിപ്പറക്കും. ഇംഗ്ലണ്ടും വെയ്ൽസും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് ഇനി 50 നാൾ കൂടി മാത്രം. മേയ് 30 മുതൽ ജൂലൈ 14 വരെ നടക്കുന്ന ടൂർണമെന്റിൽ കിരീടസാധ്യതയിൽ മുൻനിരയിൽ നിൽക്കുന്ന ഇംഗ്ലണ്ടും ഇന്ത്യയുമടക്കമുള്ള ടീമുകളുടെ തയാറെടുപ്പ് അവസാനഘട്ടത്തിലേക്ക്. 

കഴിഞ്ഞ ദിവസം കിങ്സ് ഇലവൻ പഞ്ചാബും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള കളി സാകൂതം വീക്ഷിച്ചിട്ടുണ്ടാകുക അവർ രണ്ടു പേരാണ്. ടീം ഇന്ത്യയുടെ ഹെഡ് കോച്ച് രവി ശാസ്ത്രിയും ഓസ്ട്രലിയയുടെ പരിശീലകൻ ജസ്റ്റിൻ ലാംഗറും.  ആവേശം നിറഞ്ഞ പോരാട്ടത്തിൽ ജയിച്ച പഞ്ചാബ് ടീമിനെക്കാൾ സന്തോഷിച്ചതും ഇവർ രണ്ടു പേരുമാകും.  പ‍ഞ്ചാബിനു വേണ്ടി കെ.എൽ. രാഹുലിന്റെയും ഹൈദരാബാദിനായി ഡേവിഡ് വാർണറുടെയും ബാറ്റിങ് ഈ പരിശീലകരുടെയും മനംകവർന്നിരിക്കും. പടിവാതിൽക്കലെത്താറായ ക്രിക്കറ്റ് ലോകകപ്പിനുള്ള അവസാന വട്ട ഒരുക്കത്തിനിടെ രാഹുലിന്റെയും വാർണറുടെയും പേരുകൾ അവർ അടിവരയിട്ടിട്ടുമുണ്ടാകും. 

ADVERTISEMENT

ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാ‍ൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് രാഹുലിന്റെ അപരാജിത ഇന്നിങ്സ്. ഗ്രേസ്ഫുൾ എന്ന് ആരും വിശേഷിപ്പിച്ചു പോകുന്ന ഇന്നിങ്സ് ടീം ഇന്ത്യയുടെ ഇനിയും ആളെ കണ്ടെത്താത്ത നാലാം നമ്പർ നോട്ടമിട്ടാണെന്ന് വ്യക്തം. ഐപിഎൽ ടോപ് സ്കോറർ പട്ടികയിൽ മുന്നിൽ നിൽക്കുന്ന വാർണർ ഓസീസിന്റെ ലോകകപ്പ് ഓപ്പണർ ആകുമെന്നു തന്നെയാണ് എല്ലാ സൂചനകളും. 

∙ ആദ്യ വെടി മുഴക്കി കിവീസ്

ലോകകപ്പിനുള്ള 15 അംഗ ടീമുകളുടെ പ്രഖ്യാപിക്കാൻ ഈ മാസം 23 വരെ സമയമുണ്ട്. ന്യൂസീലൻഡ് മാത്രമാണ് ഇതിനകം ടീമിനെ തിരഞ്ഞെടുത്തിട്ടുള്ളത്. അതിനു ശേഷം ഏതെങ്കിലും താരത്തിനു പരുക്കോ മറ്റോ സംഭവിച്ചാൽ മേയ് 23 വരെ പട്ടികയിൽ ഭേദഗതി വരുത്താം. ഇന്ത്യ, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക ടീമുകൾ 15 അംഗ ടീം പ്രഖ്യാപിക്കുന്ന തീയതി വ്യക്തമാക്കിക്കഴിഞ്ഞു. 

∙ തിങ്കളാഴ്ച നല്ല ദിവസം

ADVERTISEMENT

ഏകദിന റാങ്കിങ്ങിൽ 2–ാം സ്ഥാനക്കാരും സാധ്യതാ ടീമുകളിൽ മുൻനിരക്കാരുമായ ഇന്ത്യയുടെ ടീം പ്രഖ്യാപനം ഈ വരുന്ന വിഷുദിനത്തിലാണ്.  നാലാം നമ്പർ ബാറ്റ്സമാനായി ആരെ വേണമെന്നതാണ് പ്രശ്നം. അമ്പാട്ടി റായുഡു, കെ.എൽ. രാഹുൽ, ദിനേഷ് കാർത്തിക് തുടങ്ങിയവരെല്ലാം ഈ ഒഴിവിൽ കണ്ണവയ്ക്കുന്നുണ്ട്. ഐപിഎല്ലിലെ പ്രകടനം ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നൊക്കെ പറഞ്ഞിരുന്നുവെങ്കിലും അവസാന തീരുമാനം അങ്ങനായാവാൻ ഇടയില്ല. ഐപിഎൽ പൂർത്തിയായാൽ ടീം ഇംഗ്ലണ്ടിലേക്കു പറക്കും.

∙ രണ്ടു ടീം ഏപ്രിൽ 18ന്

2017ലെ ചാംപ്യൻസ് ട്രോഫി ജേതാക്കളായ പാക്കിസ്ഥാൻ 18ന് ആണു ടീം പ്രഖ്യാപിക്കുക. 23 അംഗ സാധ്യതാ ടീം ഇതിനകം പ്രഖ്യാപിച്ച പാക്കിസ്ഥാന്റെ സമീപകാല പ്രകടനങ്ങൾ നിരാശാജനകമാണ്. അടുത്ത മാസം ആദ്യം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന 5 ഏകദിനങ്ങളുള്ള പരമ്പരയാണ് പിഴവുകൾ തിരുത്താൻ അവരുടെ അവസാന അവസരം. ദക്ഷിണാഫ്രിക്കയും 15 അംഗ ടീം 18നു തന്നെ പ്രഖ്യാപിക്കും. ഈയിടെ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും എതിരെ നടന്ന ഏകദിന പരമ്പരകളിൽ സാധ്യതാ താരങ്ങളെ പരീക്ഷിച്ച ടീമിന് ഹാഷിം അംലയുടെ ഫോമില്ലായ്മയാണ് കാര്യമായ പ്രശ്നം. 

∙ റസ്സൽമാനിയ 

ADVERTISEMENT

പതിനഞ്ചംഗ ടീം എന്നു പ്രഖ്യാപിക്കുമെന്ന് വെസ്റ്റിൻഡീസ് ടീം മാനേജ്മെന്റ് അറിയിച്ചിട്ടില്ല. അവസാന ലോകകപ്പിന് തയാറെടുക്കുന്ന ക്രിസ് ഗെയ്‌ലും ഐപിഎല്ലിൽ അരങ്ങുവാഴുന്ന ആന്ദ്രെ റസ്സലും ടീമിൽ ഉൾപ്പെട്ടേക്കും. അടുത്ത മാസം ബംഗ്ലദേശിനും അയർലൻഡിനുമെതിരെ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ പങ്കെടുക്കും. നാളെ പൂർത്തിയാക്കുന്ന ആഭ്യന്തര ഏകദിന ടൂർണമെന്റിനു ശേഷം ശ്രീലങ്ക ടീമിനെ പ്രഖ്യാപിച്ചേക്കും. 23 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച അഫ്ഗാനിസ്ഥാൻ ഗുൽബുദ്ദീൻ നായിബിനെ ക്യാപ്റ്റനായി പ്രഖ്യപിച്ചിട്ടുണ്ട്.

∙ ആർച്ചർ വരുമോ?

ലോകകപ്പിന്റെ ആതിഥേയരും ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരുമായ ഇംഗ്ലണ്ടിന്റെ ടീമിൽ വിൻഡീസിൽനിന്നു കുടിയേറിയ യുവ ഓൾറൗണ്ടർ ജോഫ്ര ആർച്ചർ ഉൾപ്പെടുമോ എന്നാണ് എല്ലാവരും ഉറ്റനോക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടാൽ ഇംഗ്ലണ്ട് ജഴ്സിയിൽ ആർച്ചറുടെ കന്നി മത്സരം ലോകകപ്പിലായിരിക്കും. ലോകകപ്പിനു മുൻപ് 6 ഏകദിനങ്ങൾ കൂടി ഇംഗ്ലണ്ട് കളിക്കും. ഓസീസ് ടീമിനെ ഏറ്റവും അവസാനം പ്രഖ്യാപിക്കാനാണ് സാധ്യത. ഐപിഎല്ലിൽ വാർണറുടെയും സ്റ്റീവ് സ്മിത്തിന്റെയും പ്രകടനങ്ങൾ വിലിയിരുത്തിയ ശേഷമായിരിക്കും ഇത്.

English Summary: Fifty Days to Go for ICC Cricket World Cup 2019 at England And Wales