മുംബൈ∙ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമ്പോൾ അതിൽ ‘സർപ്രൈസ്’ ആയി ഇടം പിടിച്ച ആരുമില്ല. ടീമിൽ ഇടം കണ്ടെത്തിയ 15 താരങ്ങളുടെയും പേരുകൾ പലതവണയായി ചർച്ചകളിൽ ഉയർന്നുവന്നതാണ്. എങ്കിലും, ലോകകപ്പ് ടീം പ്രഖ്യാപനത്തോടെ ‘ലോട്ടറി’ അടിച്ച താരമാരെന്നു ചോദിച്ചാൽ അതു വിജയ് ശങ്കറാണ്.

മുംബൈ∙ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമ്പോൾ അതിൽ ‘സർപ്രൈസ്’ ആയി ഇടം പിടിച്ച ആരുമില്ല. ടീമിൽ ഇടം കണ്ടെത്തിയ 15 താരങ്ങളുടെയും പേരുകൾ പലതവണയായി ചർച്ചകളിൽ ഉയർന്നുവന്നതാണ്. എങ്കിലും, ലോകകപ്പ് ടീം പ്രഖ്യാപനത്തോടെ ‘ലോട്ടറി’ അടിച്ച താരമാരെന്നു ചോദിച്ചാൽ അതു വിജയ് ശങ്കറാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമ്പോൾ അതിൽ ‘സർപ്രൈസ്’ ആയി ഇടം പിടിച്ച ആരുമില്ല. ടീമിൽ ഇടം കണ്ടെത്തിയ 15 താരങ്ങളുടെയും പേരുകൾ പലതവണയായി ചർച്ചകളിൽ ഉയർന്നുവന്നതാണ്. എങ്കിലും, ലോകകപ്പ് ടീം പ്രഖ്യാപനത്തോടെ ‘ലോട്ടറി’ അടിച്ച താരമാരെന്നു ചോദിച്ചാൽ അതു വിജയ് ശങ്കറാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമ്പോൾ അതിൽ ‘സർപ്രൈസ്’ ആയി ഇടം പിടിച്ച ആരുമില്ല. ടീമിൽ ഇടം കണ്ടെത്തിയ 15 താരങ്ങളുടെയും പേരുകൾ പലതവണയായി ചർച്ചകളിൽ ഉയർന്നുവന്നതാണ്. എങ്കിലും, ലോകകപ്പ് ടീം പ്രഖ്യാപനത്തോടെ ‘ലോട്ടറി’ അടിച്ച താരമാരെന്നു ചോദിച്ചാൽ അതു വിജയ് ശങ്കറാണ്. തമിഴ്നാട്ടിൽനിന്നുള്ള ഈ ഓൾറൗണ്ടർ വെറും ഒൻപതു മൽസരങ്ങളുടെ അനുഭവ സമ്പത്തുമായാണ് ലോകകപ്പു കളിക്കാൻ ഇംഗ്ലണ്ടിലേക്കു പറക്കുന്നത്. സാങ്കേതികമായി യുവരാജ് സിങ്, സുരേഷ് റെയ്ന, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു തുടങ്ങിയ പ്രഗൽഭരെ തള്ളിയാണ് വിജയ് ശങ്കർ ലോകകപ്പ് ടീമിൽ ഇടംപിടിച്ചത്.

നിദാഹാസ് ട്രോഫി ഫൈനലിൽ ബംഗ്ലദേശിനെതിരെ ഇന്ത്യയെ തോൽവിയുടെ വക്കോളം എത്തിച്ച ആളെന്ന നിലയിലാണ് വിജയ് ശങ്കറിനെ ഭൂരിഭാഗം ആരാധകരും പരിചയപ്പെട്ടത്. തുടക്കം പാളിപ്പോയെങ്കിലും അവിടുന്നങ്ങോട്ട് ഇന്ത്യൻ ക്രിക്കറ്റിനെ അദ്ഭുതപ്പെടുത്തിയ വളർച്ചയായിരുന്നു ശങ്കറിന്റേത്. പിന്നീട് ഈ വർഷം ആദ്യമാണ് ഏകദിനത്തിൽ അരങ്ങേറ്റത്തിന് അവസരം ലഭിക്കുന്നത്. അതും ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടിൽ. ഇന്ത്യൻ ഏകദിന ടീമിൽ അരങ്ങേറിയിട്ട് മൂന്നു മാസം പൂർത്തിയാകാൻ മൂന്നു ദിവസം ബാക്കിനിൽക്കെയാണ് ഇരുപത്തിയെട്ടുകാരനായ വിജയ് ശങ്കറിന്റെ ലോകകപ്പ് ടീമിലേക്കുള്ള പ്രവേശം. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായ വിജയ് ശങ്കർ, ഭേദപ്പെട്ട പ്രകടനമാണ് അവിടെ പുറത്തെടുക്കുന്നത്. എന്നാൽ വളരെ മികച്ചതെന്ന് പറയാനാകില്ല താനും!

ADVERTISEMENT

∙ പാണ്ഡ്യയുടെ കുരുക്കും ശങ്കറിന്റെ വരവും

‘കോഫി വിത്ത് കരൺ’ ടോക് ഷോയിലെ വിവാദ പരാമർശങ്ങളുടെ പേരിൽ പുലിവാലു പിടിച്ച ഹാർദിക് പാണ്ഡ്യയെ നാട്ടിലേക്കു മടക്കി അയച്ച ഒഴിവിലാണ് ശങ്കർ ആദ്യമായി ഇന്ത്യൻ ടീമിലെത്തുന്നത്. അന്ന് ഓസ്ട്രേലിയയിലേക്കു പോയ ശങ്കറിന് മൂന്നാം ഏകദിനത്തിൽ തന്നെ ടീം മാനേജ്മെന്റ് അവസരം നൽകി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ആറ് ഓവറിൽ 26 റൺസ് മാത്രം വഴങ്ങിയ വിജയ് ശങ്കറിന്റെ ബോളിങ് പ്രകടനം ശ്രദ്ധേയമായിരുന്നു. ആ മൽസരത്തിൽ ഭുവനേശ്വർ കുമാർ കഴിഞ്ഞാൽ ഏറ്റവും മികച്ച ഇക്കോണമി നിരക്കും വിജയ് ശങ്കറിനായിരുന്നു. ധോണിയും കേദാർ ജാദവും തകർത്തടിച്ചതോടെ ആദ്യ മൽസരത്തിൽ ശങ്കറിനു ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല.

അവിടുന്നിങ്ങോട്ട് വിജയ് ശങ്കർ ഇന്ത്യൻ ജഴ്സിയിൽ കളത്തിലിറങ്ങിയത് വെറും ഒൻപതു മൽസരങ്ങളിലാണ്. ഒരു അർധസെഞ്ചുറി പോലും നേടിയിട്ടില്ല. 33.00 റൺസ് ശരാശരിയിൽ ആകെ നേടിയത് 165 റൺസ്. ഉയർന്ന സ്കോർ 46. സ്ട്രൈക്ക് റേറ്റ് 96.49. ഒൻപതു മൽസരങ്ങളിൽനിന്ന് ആകെ സമ്പാദ്യം രണ്ടു വിക്കറ്റും. ലോകകപ്പിൽ നാലാം നമ്പർ സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ കണ്ടെത്തലായി അവതരിപ്പിക്കുന്ന വിജയ് ശങ്കർ, ഇതുവരെ ഏകദിനത്തിൽ ആ സ്ഥാനത്തു കളിച്ചിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്!

∙ എന്തുകൊണ്ട് വിജയ് ശങ്കർ?

ADVERTISEMENT

എന്നിട്ടും ലോകകപ്പ് ടീമിൽ ഇടം കണ്ടെത്താൻ മാത്രം എന്തു പ്രത്യേകതയാണ് വിജയ് ശങ്കറിനുള്ളത്? മധ്യനിരയ്ക്കു പറ്റിയ ‘പാക്കേജ് പ്ലെയർ’ എന്നതു തന്നെ പ്രധാന കാരണം.

ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദിന്റെ തന്നെ വാക്കുകളിൽ വിജയ് ശങ്കറിനെ ടീമിലെടുത്താൽ മൂന്നുണ്ടു ഗുണം. ഒന്നാമത്തെ കാര്യം മികച്ച ബാറ്റ്സ്മാനാണ് വിജയ് ശങ്കർ. പവർ ഹിറ്ററല്ല എന്ന പോരായ്മയുണ്ടെങ്കിലും മധ്യനിരയിൽ ഉറച്ചുനിന്നു കളിക്കാൻ വിജയ് ശങ്കറിനു സാധിക്കും. ഓസ്ട്രേലിയയ്ക്കെതിരെ നാഗ്പുരിൽ 41 പന്തിൽ 46 റൺസെടുത്തു. അവസാന ഓവർ എറിഞ്ഞ് ഇന്ത്യയുടെ വിജയശിൽപ്പിയുമായി. ലോങ് ഓണും ലോങ് ഓഫും കേന്ദ്രീകരിച്ച് ലോഫ്റ്റഡ് ഷോട്ടുകൾ ഇദ്ദേഹത്തെ പോലെ സുന്ദരമായി കളിക്കുന്ന അധികം താരങ്ങളില്ല. മികച്ച രീതിയിൽ സ്ട്രൈക്ക് റൊട്ടേറ്റു ചെയ്യാനും ശങ്കറിനാകും.

മീഡിയം പേസ് ബോളർ എന്ന നിലയിൽ മധ്യ ഓവറുകളിൽ ഉപയോഗിക്കാനാകുന്ന ശങ്കർ മികച്ച ഫീൽഡർ കൂടിയാണ്. ഫീൽഡിങ്ങിലെ ചടുലതയും എടുത്തു പറയണം. അതേസമയം, പണ്ട് നിദാഹാസ് ട്രോഫി ഫൈനലിലേതു പോലെ സമ്മർദ്ദഘട്ടങ്ങളിൽ പതറിയേക്കാം എന്ന പ്രശ്നമുണ്ട്. നാലാം നമ്പറിൽ ഇതുവരെ കളിച്ചിട്ടില്ലെന്നും ശ്രദ്ധേയം.

∙ ഒരു സ്വപ്നം യാഥാർഥ്യമാകുന്നു!

ADVERTISEMENT

തന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നം യാഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണെന്നായിരുന്നു ലോകകപ്പ് ടീമിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് വിജയ് ശങ്കറിന്റെ പ്രതികരണം. ഇന്ത്യയുടെ ലോകകപ്പ് ടീമിൽ സ്ഥാനം ലഭിച്ചത് വലിയൊരു ആദരവാണെന്നും ശങ്കർ ചൂണ്ടിക്കാട്ടി.

‘സൺറൈസേഴ്സ് ടീമിൽ ലോകകപ്പ് അനുഭവങ്ങളുള്ള ഒരുപിടി താരങ്ങളുണ്ട്. അവരോടെല്ലാം ഞാൻ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ലോകകപ്പ് അനുഭവങ്ങൾ മനസിലാക്കുകയായിരുന്നു ലക്ഷ്യം. ഇത്തരം വലിയ വേദികളിൽ സമ്മർദ്ദം കൈകാര്യം ചെയ്യേണ്ടതിനെക്കുറിച്ചാണ് എല്ലാവരും സംസാരിച്ചത് – ശങ്കർ പറഞ്ഞു.

കാര്യമിങ്ങനെയൊക്കെ ആണെങ്കിലും ലോകകപ്പിൽ വിജയ് ശങ്കറിനെ കാത്തിരിക്കുന്നത് ചെറിയ റോളൊന്നുമല്ല എന്നതാണ് വാസ്തവം. നാലാം നമ്പർ സ്ഥാനത്ത് കളിക്കേണ്ടി വന്നാൽ മികച്ച ഇന്നിങ്സുകൾ കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്തമാകും ശങ്കറിനു ലഭിക്കുക. അതും വിരാട് കോഹ്‍ലി, മഹേന്ദ്രസിങ് ധോണി തുടങ്ങിയവർ ഇരുവശത്തും അണിനിരക്കുമ്പോൾ!

English Summary: Vijay Shankar's journey: From nowhere man to India's No. 4 at World Cup