തിരുവനന്തപുരം∙ കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകർന്ന് ഒരിക്കൽക്കൂടി രാജ്യാന്തര ക്രിക്കറ്റ് മൽസരം തിരുവനന്തപുരത്തേക്കു വിരുന്നെത്തുന്നു. ഈ വർഷം അവസാനം കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യ– വെസ്റ്റ് ഇൻ‌ഡീസ് ട്വന്റി20 മത്സരമാണ് നടക്കുക. ഡിസംബറിൽ നടക്കന്ന വെസ്റ്റ്ഇന്‍ഡീസിന്റെ ഇന്ത്യൻ‌ പര്യടനത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകർന്ന് ഒരിക്കൽക്കൂടി രാജ്യാന്തര ക്രിക്കറ്റ് മൽസരം തിരുവനന്തപുരത്തേക്കു വിരുന്നെത്തുന്നു. ഈ വർഷം അവസാനം കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യ– വെസ്റ്റ് ഇൻ‌ഡീസ് ട്വന്റി20 മത്സരമാണ് നടക്കുക. ഡിസംബറിൽ നടക്കന്ന വെസ്റ്റ്ഇന്‍ഡീസിന്റെ ഇന്ത്യൻ‌ പര്യടനത്തിലെ രണ്ടാം മത്സരമാണ് തിരുവനന്തപുരത്തു നടക്കുക. ഡിസംബർ 6, 8, 11 തീയതികളിലായി മൂന്ന് ട്വന്റി20യും മൂന്ന് ഏകദിന മത്സരങ്ങളുമാണ് വെസ്റ്റിൻഡീസ് ഇന്ത്യയ്ക്കെതിരെ കളിക്കുക. ഇതിൽ രണ്ടാം ട്വന്റി20ക്കാണ് തിരുവനന്തപുരം വേദിയാവുക.

ബിസിസിഐയാണ് 2019–20 വർഷത്തിൽ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന മത്സരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ഫ്രീഡം ട്രോഫി കളിക്കും. മൂന്ന് ട്വന്റി20യും മൂന്ന് ടെസ്റ്റുകളുമാണ് കളിക്കുക. പിന്നീട് നവംബറില്‍ ബംഗ്ലദേശിന്റെ ഇന്ത്യൻ പര്യടനം. 2020 ജനുവരിയിൽ സിംബാബ്‍വെ ഇന്ത്യയിൽ മൂന്ന് ട്വന്റി20 മത്സരങ്ങൾ കളിക്കാനെത്തും. ജനുവരിയിൽ ഓസ്ട്രേലിയയും മാർച്ചിൽ ദക്ഷിണാഫ്രിക്കയും ഇന്ത്യയിൽ ഏകദിന പരമ്പരകൾ കളിക്കാനെത്തും.

ADVERTISEMENT

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിനമാണ് അവസാനമായി കാര്യവട്ടത്തു നടന്ന രാജ്യാന്തര മത്സരം. അതിനു മുൻപ് ഇന്ത്യ– ന്യൂസീലന്‍ഡ് ട്വന്റി20യും കാര്യവട്ടത്തു നടന്നു. ഇരു മൽസരങ്ങളും വിജയകരമായി സംഘടിപ്പിച്ച സാഹചര്യത്തിലാണ് ഒരിക്കൽക്കൂടി തിരുവനന്തപുരത്തിനു വേദി ലഭിക്കുന്നത്.

English Summary: Thiruvananthapuram to host India Vs West Indies international cricket match on December 8, 2019.