രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച യുവരാജ് സിങ്ങിനെ പുകഴ്ത്തി ദേശീയ ടീമിൽ യുവിയുടെ സഹതാരം കൂടിയായിരുന്ന വീരേന്ദർ സേവാഗ് രംഗത്ത്. യുവരാജിനേപ്പോലൊരു താരത്തെ ഇനി കണ്ടെത്തുക പ്രയാസമാണെന്ന് സേവാഗ് ട്വിറ്ററിൽ കുറിച്ചു. യുവരാജിന്റെ വിരമിക്കൽ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് വീരു

രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച യുവരാജ് സിങ്ങിനെ പുകഴ്ത്തി ദേശീയ ടീമിൽ യുവിയുടെ സഹതാരം കൂടിയായിരുന്ന വീരേന്ദർ സേവാഗ് രംഗത്ത്. യുവരാജിനേപ്പോലൊരു താരത്തെ ഇനി കണ്ടെത്തുക പ്രയാസമാണെന്ന് സേവാഗ് ട്വിറ്ററിൽ കുറിച്ചു. യുവരാജിന്റെ വിരമിക്കൽ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് വീരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച യുവരാജ് സിങ്ങിനെ പുകഴ്ത്തി ദേശീയ ടീമിൽ യുവിയുടെ സഹതാരം കൂടിയായിരുന്ന വീരേന്ദർ സേവാഗ് രംഗത്ത്. യുവരാജിനേപ്പോലൊരു താരത്തെ ഇനി കണ്ടെത്തുക പ്രയാസമാണെന്ന് സേവാഗ് ട്വിറ്ററിൽ കുറിച്ചു. യുവരാജിന്റെ വിരമിക്കൽ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് വീരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച യുവരാജ് സിങ്ങിനെ പുകഴ്ത്തി ദേശീയ ടീമിൽ യുവിയുടെ സഹതാരം കൂടിയായിരുന്ന വീരേന്ദർ സേവാഗ് രംഗത്ത്. യുവരാജിനേപ്പോലൊരു താരത്തെ ഇനി കണ്ടെത്തുക പ്രയാസമാണെന്ന് സേവാഗ് ട്വിറ്ററിൽ കുറിച്ചു. യുവരാജിന്റെ വിരമിക്കൽ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് വീരു ട്വിറ്ററിലൂടെ പ്രതികരണവുമായെത്തിയത്.

‘കളിക്കാർ വരും, പോകും. എന്നാൽ യുവരാജിനേപ്പോലൊരു താരത്തെ ഇനിയും കണ്ടെത്തുക പ്രയാസമാണ്. അദ്ദേഹം ബുദ്ധിമുട്ടേറിയ ഒത്തിരി ഘട്ടങ്ങളിലൂടെ കടന്നുപോയി. രോഗത്തെയും ബോളർമാരെയും ഒരുപോലെ അടിച്ചുപറത്തി ആരാധക ഹൃദയങ്ങളിൽ കുടിയേറി. പോരാട്ടവീര്യം കൊണ്ടും ഇച്ഛാശക്തികൊണ്ടും ഒരുപാടു പേരെ പ്രചോദിപ്പിച്ചു. യുവരാജിന് എല്ലാ ആശംസകളും’ – സേവാഗ് കുറിച്ചു.

ADVERTISEMENT

സച്ചിൻ െതൻഡുൽക്കർ ഉൾപ്പെടെയുള്ളവർ യുവരാജിന്റെ വിരമിക്കലിൽ പ്രതികരണമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അവരുടെ പ്രതികരണങ്ങളിലൂടെ:

∙ സച്ചിൻ തെൻഡുൽക്കർ

എന്തൊരു കരിയറായിരുന്നു യുവി താങ്കളുടേത്! ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം യഥാർഥ ചാംപ്യനേപ്പോലെ രക്ഷകനായി നീ എത്തിയിട്ടുണ്ട്. കളത്തിലും പുറത്തും പ്രതിസന്ധി ഘട്ടങ്ങളിൽ നീ കാട്ടിയ പോരാട്ടവീര്യം അപാരമാണ്. ഇന്ത്യൻ ക്രിക്കറ്റിന് താങ്കൾ നൽകിയ എല്ലാ സംഭാവനകൾക്കും നന്ദി. ജീവിതത്തിലെ രണ്ടാം ഇന്നിങ്സിന് എല്ലാവിധ ആശംസകളും...

∙ വി.വി.എസ്. ലക്ഷ്മൺ

ADVERTISEMENT

യുവരാജിനോടൊപ്പം കളിക്കാൻ സാധിച്ചത് ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് താങ്കൾ മടങ്ങുന്നത്. അതിജീവനത്തിന്റെ കരുത്തുകൊണ്ടും ഇച്ഛാശക്തികൊണ്ടും ഞങ്ങൾക്കെല്ലാം വലിയ പ്രചോദനമായിരുന്നു താങ്കൾ. കളിയോടുള്ള സമർപ്പണവും ആത്മാർഥതയും അതുപോലെതന്നെ. ആശംസകൾ...

∙ വിരാട് കോഹ്‍ലി

രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം സാധ്യമാക്കിയ കരിയറിന് എല്ലാവിധ അഭിനന്ദനങ്ങളും. ഓർമയിൽ നിൽക്കുന്ന ഒരുപാട് മുഹൂർത്തങ്ങളും വിജയങ്ങളും താങ്കൾ ഞങ്ങൾക്കു സമ്മാനിച്ചു. മുൻപോട്ടുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും. യഥാർഥ ചാംപ്യൻ...!

∙ സുരേഷ് റെയ്ന

ADVERTISEMENT

ഒരു യുഗത്തിന്റെ അന്ത്യം! താങ്കളുടെ ബാറ്റിങ്ങിലെ പ്രതിഭയും മഹത്തായ സിക്സറുകളും അവിശ്വസനീയമായ ക്യാച്ചുകളും നമ്മളൊരുമിച്ചുണ്ടായിരുന്ന സുന്ദര നിമിഷങ്ങളും ഇനിയങ്ങോട്ട് വല്ലാതെ മിസ് ചെയ്യും. കളത്തിൽ താങ്കൾ പ്രകടമാക്കിയ ‘ക്ലാസ്’ എക്കാലവും പ്രചോദനമാണ്. സമാനമായ രീതിയിലുള്ള ഒരു രണ്ടാം ഇന്നിങ്സും ആശംസിക്കുന്നു. നന്ദി.

∙ ഗൗതം ഗംഭീർ

ഏറ്റവും മികച്ച കരിയറിന് ഇന്ത്യൻ ക്രിക്കറ്റിലെ രാജകുമാരന് അഭിനന്ദനങ്ങൾ. ഇന്ത്യയുടെ എക്കാലത്തേയും മികച്ച വൈറ്റ് ബോൾ ക്രിക്കറ്റ് താരം താങ്കളാണ്. യുവിയോടുള്ള ആദരസൂചകമായി നമ്പർ 12 ജഴ്സി ബിസിസിഐ ഇനിയാർക്കും നൽകരുത്. താങ്കളേപ്പോലെ ബാറ്റു ചെയ്യാൻ സാധിച്ചിരുന്നെങ്കിലെന്ത് എത്രയോ തവണ ആഗ്രഹിച്ചിരിക്കുന്നു...

∙ ഋഷഭ് പന്ത്

നല്ല സഹോദരൻ. വഴികാട്ടി. പോരാളി. ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസങ്ങളിലൊരാളും അതിലും മികച്ചൊരു മനുഷ്യനും. മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും. മുന്നോടുള്ള ജീവിതം താങ്കളേപ്പോലെ തന്നെ ഉജ്വലമാകട്ടെ.

∙ ഹേമാങ് ബദാനി

2000ൽ നയ്റോബിയിൽ നടന്ന മിനി ലോകകപ്പിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ യുവി അരങ്ങേറ്റം കുറിച്ച നാളുകളിലേക്ക് ഓർമകൾ പായുന്നു. അന്ന് കളി കണ്ടപ്പോഴേ ഇന്ത്യയ്ക്കായുള്ള ഈ താരോദയം തിരിച്ചറിഞ്ഞതാണ്. അന്നും ഓസീസിനെ തകർത്തുവിട്ടു, ഇന്നലെയും അവരെ വീഴ്ത്തി. എല്ലാം കൊണ്ടും യോജിച്ച സമയം. ആശംസകൾ.

∙ ഹർഭജൻ സിങ്

എന്റെ പോരാളിയായ രാജകുമാരൻ. കളത്തിലും പുറത്തും യഥാർഥ പോരാളി. താങ്കളേക്കുറിച്ചുള്ള കഥകൾ എക്കാലവും ജീവിക്കും. സ്നേഹം മാത്രം...

∙ റോബിൻ ഉത്തപ്പ

മികച്ചൊരു കരിയർ സാധ്യമാക്കിയതിന് അനുമോദനങ്ങൾ. താങ്കളൊരു പ്രചോദനമാണ്. താങ്കൾക്കൊപ്പം കളിക്കാൻ സാധിച്ചത് വലിയ സന്തോഷമാണ്. എല്ലാ ഓർമകൾക്കും മാർഗനിർദ്ദേശങ്ങൾക്കും നന്ദി. ആശംസകൾ.

∙ ജസ്പ്രീത് ബുമ്ര

അതിരില്ലാത്ത ഓർമകളും ഹൃദയങ്ങൾ കീഴടക്കിയ പ്രകടനങ്ങളും കൊണ്ട് ഞങ്ങളെ സ്ഥിരം പ്രചോദിപ്പിച്ച വ്യക്തിയാണ് താങ്കൾ. മഹത്തായൊരു കരിയറിന് അനുമോദനങ്ങൾ. മുന്നോട്ടുള്ള ജീവിതത്തിന് ആശംസകളും.

∙ മുഹമ്മദ് കൈഫ്

ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മാച്ച് വിന്നർമാരിൽ ഒരാൾ. വെല്ലുവിളികളെ നേരിട്ട് അവിസ്മരണീയമായൊരു കരിയർ രൂപപ്പെടുത്തിയ യഥാർഥ പോരാളി. എക്കാലവും വിജയിയായി നിന്ന യഥാർഥ ചാംപ്യൻ. താങ്കൾ ഞങ്ങൾക്കെല്ലാം അഭിമാനമാണ്. രാജ്യത്തിനായി ചെയ്ത സേവനങ്ങൾക്ക് താങ്കൾക്കും തീർച്ചയായും അഭിമാനിക്കാം.

∙ ഹർഷ ഭോഗ്‍ലെ

യുവരാജ്, താങ്കൾ സുന്ദരമായി കളി പൂർത്തിയാക്കിയിരിക്കുന്നു. മുൻപ് സച്ചിൻ പറഞ്ഞതുപോലെ, ഇന്ത്യയ്ക്ക് ആവശ്യമുള്ളപ്പോഴെല്ലാം സഹായത്തിന് താങ്കളുണ്ടായിരുന്നു. താങ്കളുടെ കളി കാണാൻ നല്ല ചന്തമായിരുന്നു. ആ പ്രകടനങ്ങളെല്ലാം മനസിൽ കൊത്തിവച്ചിരിക്കുന്നു. ഏറ്റവും മികച്ചൊരു കരിയറിനൊടുവിൽ താങ്കളും സന്തോഷവാനാണെന്നു കരുതട്ടെ.

∙ ശിഖർ ധവാൻ

എല്ലാ മാർഗനിർദ്ദേശങ്ങൾക്കും പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി യുവി. ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മികച്ച ഇടംകയ്യൻ ബാറ്റ്സ്മാനാണ് താങ്കൾ. താങ്കളുടെ ബാറ്റിങ് ശൈലിയും സാങ്കേതിക മികവും കണ്ടുപഠിക്കാൻ എക്കാലവും ശ്രമിച്ചിട്ടുണ്ട്. എല്ലാ ആശംസകളും.

English Summary: Former Players Including Sachin Tendulkar, Virender Sehwag Respond to Yuvraj Singh's Retirement from Inter National Cricket.