കൊൽക്കത്ത∙ അടുത്തിടെ സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച ന്യൂസീലൻഡ് മുൻ ക്യാപ്റ്റൻ കൂടിയായ ബ്രണ്ടൻ മക്കല്ലം ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് മടങ്ങിവരുന്നു. തന്റെ പഴയ തട്ടകം കൂടിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായാണ് മക്കല്ലത്തിന്റെ തിരിച്ചുവരവ്. പുതിയ സീസണിൽ മക്കല്ലത്തിന്റെ പരിശീലനത്തിലാകും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ അടുത്തിടെ സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച ന്യൂസീലൻഡ് മുൻ ക്യാപ്റ്റൻ കൂടിയായ ബ്രണ്ടൻ മക്കല്ലം ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് മടങ്ങിവരുന്നു. തന്റെ പഴയ തട്ടകം കൂടിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായാണ് മക്കല്ലത്തിന്റെ തിരിച്ചുവരവ്. പുതിയ സീസണിൽ മക്കല്ലത്തിന്റെ പരിശീലനത്തിലാകും കൊൽക്കത്ത ഇറങ്ങുക. 2015 ഒക്ടോബർ മുതൽ ടീമിനെ പരിശീലിപ്പിച്ച ദക്ഷിണാഫ്രിക്കൻ താരം ജാക്വസ് കാലിസ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് മക്കല്ലത്തിന്റെ നിയമനം.

രണ്ടു തവണയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു മക്കല്ലം. ഐപിഎല്ലിനു തുടക്കമിട്ട 2008 മുതൽ 2010 വരെയും പിന്നീട് 2012–13 സീസണിലുമാണ് മക്കല്ലം കൊൽക്കത്ത ജഴ്സിയണിഞ്ഞത്. കരീബിയൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത ടീമുടമകളുടെ തന്നെ ഉടസ്ഥതയിലുള്ള ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനായും കളിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് മക്കല്ലം വീണ്ടും കൊൽക്കത്തയിലെത്തുന്നത്.

ADVERTISEMENT

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രഥമ സീസണിലെ ഉദ്ഘാടന മൽസരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സെഞ്ചുറി നേടിയാണ് മക്കല്ലം ഐപിഎൽ കരിയർ തുടങ്ങിയത്. പിന്നീട് ഒട്ടേറെ താരങ്ങളുടെ ബാറ്റിങ് വെടിക്കെട്ടിനു വേദിയൊരുക്കിയ ഐപിഎല്ലിന് എല്ലാംകൊണ്ടും യോജിച്ച തുടക്കമാണ് മക്കല്ലം സമ്മാനിച്ചത്. 73 പന്തിൽ 10 ബൗണ്ടറിയും 13 സിക്സും സഹിതം 158 റൺസെടുത്ത മക്കല്ലമാണ് ഐപിഎല്ലിലെ ആദ്യ ‘സെഞ്ചൂറിയനും’ മാൻ ഓഫ് ദ് മാച്ചും.

English Summary: Brendon McCullum named KKR head coach