കേപ്ടൗൺ∙ ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഇടംപിടിക്കാത്തതിന്റെ അമർഷം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച് വെറ്ററൻ പേസർ ഡെയ്‌ൽ സ്റ്റെയ്ൻ. ടീം പ്രഖ്യാപനസമയത്തു സ്റ്റെയ്നെ ഒഴിവാക്കിയതിനുള്ള കാരണം സിലക്ടർമാർ വ്യക്തമാക്കിയിരുന്നില്ല. താങ്കളെ പ്രധാനപ്പെട്ട മത്സരത്തിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേപ്ടൗൺ∙ ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഇടംപിടിക്കാത്തതിന്റെ അമർഷം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച് വെറ്ററൻ പേസർ ഡെയ്‌ൽ സ്റ്റെയ്ൻ. ടീം പ്രഖ്യാപനസമയത്തു സ്റ്റെയ്നെ ഒഴിവാക്കിയതിനുള്ള കാരണം സിലക്ടർമാർ വ്യക്തമാക്കിയിരുന്നില്ല. താങ്കളെ പ്രധാനപ്പെട്ട മത്സരത്തിനായി സിലക്ടർമാർ കാത്തുവച്ചിരിക്കുകയാണോ എന്ന ഒരു ആരാധകന്റെ ട്വീറ്റിനുള്ള മറുപടിയിലൂടെയാണു സ്റ്റെയ്ൻ സിലക്ടർമാരെ വെട്ടിലാക്കിയത്.

‘വിരാട് കോലിക്കും അങ്ങനെ വിശ്വസിക്കുന്ന 100 കോടി ആളുകൾക്കും മാപ്പ്. സിലക്ടർമാരുടെ ഉദ്ദേശം അതല്ല,’ സ്റ്റെയ്ൻ ട്വിറ്ററിൽ കുറിച്ചു. പിന്നാലെ, ആരോഗ്യപരമായ കാരണങ്ങളാലാണു സ്റ്റെയ്നെ ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്ന വിശദീകരണവുമായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡും രംഗത്തെത്തി. മുപ്പത്തിയാറുകാരനായ സ്റ്റെയ്ൻ കഴിഞ്ഞ ആഴ്ചയാണു ടെസ്റ്റ് മത്സരങ്ങളിൽനിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്.

ADVERTISEMENT

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: ക്വിന്റൻ ഡി കോക് (ക്യാപ്റ്റൻ), റസ്സി വാൻഡർ ദസ്സൻ, തെംബ ബോവ്മ, ജുനിയർ ദാല, ബ്യോൺ ഫോർച്യൂൺ, ബ്യൂറൻ ഹെൻഡ്രിക്സ്, റീസ ഹെൻഡ്രിക്സ്, ഡേവിഡ് മില്ലർ, ആർറിച്ച് നോർത്ജ്, ആൻഡിലെ പെഹ്‌ലുക്‌വായോ, ഡ്വെയ്ൻ പ്രെട്ടോറിയസ്, കഗീസോ റബാദ, തബരേസ് ഷംസി, ജോൺ– ജോൺ സമട്സ്.

∙ 3 പുതുമുഖങ്ങൾക്ക് ‘ടെസ്റ്റ്’

ADVERTISEMENT

വെറ്ററൻ താരങ്ങളായ ഡെയ്ൽ സ്റ്റെയ്നും ഹാഷിം അംലയും വിരമിച്ചതിനു പിന്നാലെ ടെസ്റ്റ് ടീം ഉടച്ചുവാർക്കാൻ ദക്ഷിണാഫ്രിക്ക. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി ഒക്ടോബറിൽ ഇന്ത്യയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ 3 പുതുമുഖങ്ങൾക്ക് അവസരം നൽകി. പേസ് ബോളർ ആൻറിച്ച് നോർട്ജ്, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റൂഡി സെക്കൻഡ്, ഓൾറൗണ്ടർ സെനുരാൻ മുത്തുസ്വാമി എന്നിവരാണ് 15 അംഗ ടീമിലെ പുതുമുഖങ്ങൾ. പരമ്പരയിൽ 3 മത്സരങ്ങളുണ്ട്.

ദക്ഷിണാഫ്രിക്ക ടീം: ഫാഫ് ഡുപ്ലെസി (ക്യാപ്റ്റൻ), തെംബ ബോവ്മ, തെയുനിസ് ഡിബ്രുയ്നെ, ക്വിന്റൻ ഡികോക്, ഡീൻ എൽഗാർ, സുബൈർ ഹംസ, കേശവ് മഹാരാജ്, ഏയ്ഡൻ മാർക്രം, സെനുരാൻ മുത്തുസ്വാമി, ലുങി എൻഗിഡി, ആൻറിച്ച് നോർട്ജ്, വെർനോൺ ഫിലാൻഡർ, ഡാൻ‌ പീഡ്, കഗീസോ റബാദ, റൂഡി സെക്കൻഡ്. 

ADVERTISEMENT

English Summary:Dale Steyn 'apologises' to Virat Kohli after T20I snub