ലോഡ്ഡ്∙ ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ആതിഥേയരായ ഇംഗ്ലണ്ട് 258 റൺസിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 77.1 ഓവറിലാണ് 258ന് പുറത്തായത്. ഇംഗ്ലണ്ടിനായി ഓപ്പണർ റോറി ബേണ്‍സ്, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോ എന്നിവർ അർധസെ‍ഞ്ചുറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോഡ്ഡ്∙ ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ആതിഥേയരായ ഇംഗ്ലണ്ട് 258 റൺസിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 77.1 ഓവറിലാണ് 258ന് പുറത്തായത്. ഇംഗ്ലണ്ടിനായി ഓപ്പണർ റോറി ബേണ്‍സ്, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോ എന്നിവർ അർധസെ‍ഞ്ചുറി നേടി. ബേൺസ് 127 പന്തിൽ ഏഴു ബൗണ്ടറി സഹിതം 53 റൺസും ബെയർസ്റ്റോ 95 പന്തിൽ ഏഴു ബൗണ്ടറി സഹിതം 52 റൺസുമെടുത്തു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ്, നേഥൻ ലയൺ എന്നിവരാണ് ഇംഗ്ലണ്ടിനെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കിയത്.

മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസ് രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിലാണ്. കാമറൺ ബാൻക്രോഫ്റ്റ് (അഞ്ച്), ഉസ്മാൻ ഖവാജ (18) എന്നിവർ ക്രീസിൽ. ഡേവിഡ് വാർണറിനെ (മൂന്ന്) ക്രിസ് ബ്രോഡ് പുറത്താക്കി. ഒൻപതു വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് സ്കോറിനേക്കാൾ 228 റൺസ് പിന്നിലാണ് ഓസീസ്.