ലീഡ്സ്∙ ഇല്ല. സ്റ്റോക്(സ്) തീർന്നിട്ടില്ല! ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ ഇംഗ്ലണ്ടിനെ തോൽവിയുടെ തുമ്പത്തുനിന്നും കൈപിടിച്ചുയർത്തി വിജയത്തിലേക്കാനയിച്ച, ബെൻ സ്റ്റോക്സിന്റെ വിസ്മയ പ്രകടനങ്ങൾ അവസാനിക്കുന്നില്ല! ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും

ലീഡ്സ്∙ ഇല്ല. സ്റ്റോക്(സ്) തീർന്നിട്ടില്ല! ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ ഇംഗ്ലണ്ടിനെ തോൽവിയുടെ തുമ്പത്തുനിന്നും കൈപിടിച്ചുയർത്തി വിജയത്തിലേക്കാനയിച്ച, ബെൻ സ്റ്റോക്സിന്റെ വിസ്മയ പ്രകടനങ്ങൾ അവസാനിക്കുന്നില്ല! ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലീഡ്സ്∙ ഇല്ല. സ്റ്റോക്(സ്) തീർന്നിട്ടില്ല! ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ ഇംഗ്ലണ്ടിനെ തോൽവിയുടെ തുമ്പത്തുനിന്നും കൈപിടിച്ചുയർത്തി വിജയത്തിലേക്കാനയിച്ച, ബെൻ സ്റ്റോക്സിന്റെ വിസ്മയ പ്രകടനങ്ങൾ അവസാനിക്കുന്നില്ല! ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലീഡ്സ്∙ ഇല്ല. സ്റ്റോക്(സ്) തീർന്നിട്ടില്ല! ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ ഇംഗ്ലണ്ടിനെ തോൽവിയുടെ തുമ്പത്തുനിന്നും കൈപിടിച്ചുയർത്തി വിജയത്തിലേക്കാനയിച്ച, ബെൻ സ്റ്റോക്സിന്റെ വിസ്മയ പ്രകടനങ്ങൾ അവസാനിക്കുന്നില്ല! ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചൊരു ഇന്നിങ്സുമായി ബെൻ സ്റ്റോക്സ് എന്ന ഇംഗ്ലിഷ് ഓൾറൗണ്ടർ ചരിത്രമെഴുതിയത്. ഓസ്ട്രേലിയ ഉയർത്തി 359 റൺസ് വിജയലക്ഷ്യം, സ്റ്റോക്സ് ഒരാളുടെ മനഃസാന്നിധ്യവും പോരാട്ടവീര്യവും കൊണ്ടു മാത്രമാണ് ഇംഗ്ലണ്ട് മറികടന്നത്. ജോഫ്ര ആർച്ചറിലൂടെ ക്രിക്കറ്റ് ലോകം ഓർമിക്കേണ്ട മൽസരം, അവസാന സെഷനിലെ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് ബെൻ സ്റ്റോക്സ് സ്വന്തമാക്കിയത്!

ലോകകപ്പ് ഫൈനലിൽ ലോഡ്സിൽ പുറത്തെടുത്ത പ്രകടനത്തേക്കാൾ ഒരുപടി കൂടി മുന്നിൽ നിൽക്കുന്ന ഇന്നിങ്സായി ലീഡ്സിലെ പ്രകടനത്തെ കണ്ടാലും തെറ്റുപറയാനാകില്ല. അത്രയ്ക്കുണ്ട്, ആ പ്രകടനത്തിന്റെ അഴക്! ഇതേ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ വെറും 67 റൺസിന് ഓൾഔട്ടായി ബാറ്റിങ്ങിലെ സർവ ദൗർബല്യങ്ങളും വെളിവാക്കിയ ടീമാണ് ഇംഗ്ലണ്ട്. ഉജ്വലമായ പേസ് ആക്രമണത്തിലൂടെ ബോളിങ് വീര്യം ഓസീസും തുറന്നു പ്രഖ്യാപിച്ചതാണ്. പക്ഷേ, സർവ പ്രശ്നങ്ങൾക്കും ബെൻ സ്റ്റോക്സ് എന്ന ‘ഒറ്റമൂലി’ കയ്യിലുള്ളപ്പോൾ ഇംഗ്ലണ്ട് ആരെ ഭയക്കാൻ! ജാക്ക് ലീഷിനെ കൂട്ടുപിടിച്ച് അവസാന വിക്കറ്റിൽ നടത്തിയ സ്വപ്നസമാനമായ പോരാട്ടത്തിലൂടെ ഒരു വിക്കറ്റിന്റെ വിജയമാണ് സ്റ്റോക്സ് ഇംഗ്ലണ്ടിനു സമ്മാനിച്ചത്. വിജയം ഒരു വിക്കറ്റിനെങ്കിലും ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ‘വലിയ’ വിജയങ്ങളിലൊന്നെന്ന സ്ഥാനം ഈ പ്രകടനത്തിനു സ്വന്തം.

ADVERTISEMENT

∙ ഇംഗ്ലണ്ടിന്റെ പത്താമുദയം!

ആദ്യ ദിനം മുതൽ നാലാം ദിനത്തിലെ രണ്ടാം സെഷന്റെ പകുതി വരെ ഓസീസ് സർവാധിപത്യം പുലർത്തിയ മൂന്നാം ടെസ്റ്റിൽ, ഇംഗ്ലണ്ടിനു മേൽക്കൈ ലഭിച്ചത് നാലാം ദിനം രണ്ടാം സെഷന്റെ പകുതി സമയം മാത്രം. ബെൻ സ്റ്റോക്സിനേപ്പോലൊരു താരം ക്രീസിൽ നിൽക്കെ ഇംഗ്ലണ്ടിനത് ധാരാളമായിരുന്നു. 359 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിന് ഒൻപതാമനായി സ്റ്റുവാർട്ട് ബ്രോഡിന്റെ വിക്കറ്റ് നഷ്ടമാകുമ്പോൾ സ്കോർ ബോർഡിലുണ്ടായിരുന്നത് 73 റൺസാണ്. ഒരേയൊരു വിക്കറ്റ് ബാക്കിനിൽക്കെ വിജയത്തിലേക്കു വേണ്ടിയിരുന്നത് 73 റൺസ്. ഒന്നാം ഇന്നിങ്സിൽ ടീമിലെ എല്ലാവരും ചേർന്നെടുത്ത റൺസിലുമധികമാണ് വേണ്ടിയിരുന്നതെന്ന് ചുരുക്കം! (ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 67 റൺസിനാണ് ഓൾഔട്ടായത്)

ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്തു ശീലിച്ച ബെൻ സ്റ്റോക്സ് രണ്ടും കൽപ്പിച്ചായിരുന്നു. ഒരറ്റത്ത് ജാക്ക് ലീഷിനെ സാക്ഷിനിർത്തി ലോകകപ്പ് ഫൈനലിലെ ‘ആ സ്റ്റോക്സ്’ പുനരവതരിച്ചു. ഒരേയൊരു വിക്കറ്റ് അകലെ തുറിച്ചുനോക്കുന്ന തോൽവിയുടെ സാധ്യതകൾ സ്റ്റോക്സിനെ തെല്ലും അലട്ടിയില്ല. ഓസീസിന്റെ പേരുകേട്ട ബോളിങ് ആക്രമണത്തെ, ആക്രമണം കൊണ്ടുതന്നെ സ്റ്റോക്സ് നേരിട്ടു. വിദൂര സ്വപ്നം മാത്രമായിരുന്ന വിജയമെന്ന സാധ്യത ഓരോ ഓവർ പിന്നിടുമ്പോഴും മാംസരൂപം ധരിച്ചുകൊണ്ടിരുന്നു. നിർണായകമായ ക്യാച്ചും തീർത്തും നിസാരമായ റണ്ണൗട്ട് അവസരവും ഓസീസ് പാഴാക്കിയതോടെ ഒടുവിൽ ചരിത്ര വിജയം ഇംഗ്ലണ്ടിന്!

∙ ഇല്ല, സ്റ്റോക്(സ്) തീർന്നിട്ടില്ല !

ADVERTISEMENT

ടെസ്റ്റിൽ ബെൻ സ്റ്റോക്സിന്റെ എട്ടാം സെഞ്ചുറിയാണ് ലീഡ്സിൽ പിറന്നത്. ഇതിലേറ്റവും മൂല്യമേറിയ സെഞ്ചുറി ഇന്നലെ ലീഡ്സിൽ പിറന്നതാണെന്നു നൂറുവട്ടം! 199 പന്തിലാണ് സ്റ്റോക്സ് സെഞ്ചുറി കടന്നത്. 219 പന്തിൽ 135 റൺസുമായി ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കുമ്പോൾ, ആ ഇന്നിങ്സിന് ചന്തം ചാർത്തിയത് 11 ബൗണ്ടറികൾ, എട്ടു കൂറ്റൻ സിക്സറുകളും. ഇനി ഈ സെഞ്ചുറി പിറന്ന സാഹചര്യം നോക്കുക; 359 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ഒൻപതാം വിക്കറ്റ് നഷ്ടമാകുന്നത് 116–ാം ഓവറിന്റെ രണ്ടാം പന്തിലാണ്. അപ്പോർ സ്കോർ ബോർഡിൽ ഉള്ളത് 286 റൺസ് മാത്രം.

ഈ സമയത്ത് 174 പന്തിൽ 61 റൺസെന്ന നിലയിലായിരുന്നു സ്റ്റോക്സ്. അവിടുന്നങ്ങോട്ട് സ്റ്റോക്സും ലീഷും ചേർന്ന് പ്രതിരോധിച്ചത് 10.2 ഓവറുകളാണ്. കൃത്യമായി പറഞ്ഞാൽ 62 പന്തുകൾ. ഇരുവരും ചേർന്നു നേടിയത് 76 റൺസും. ഇതിൽ ലീഷ് നേരിട്ടത് 17 പന്തുകളാണ് നേടിയത് ഒരേയൊരു റൺ. ബാക്കി 45 പന്തുകൾ നേരിട്ടത് സ്റ്റോക്സാണ്. നേടിയത് 74 റൺസും! ഒരു റൺ ഓസീസ് ‘ദാന’മായും നൽകി.

10–ാം വിക്കറ്റിൽ സ്റ്റോക്സ് – ലീഷ് സഖ്യം പ്രതിരോധിച്ചുനിന്ന 10.2 ഓവറുകളിലെ പ്രകടനം ഇങ്ങനെ:

116 (ജയിംസ് പാറ്റിൻസൻ, നാലു പന്ത്) – 0

ADVERTISEMENT

117 (നേഥൻ ലയോൺ) – ഒരു സിക്സ് സഹിതം ഏഴ്

118 (ജയിംസ് പാറ്റിൻസൻ) – നാല്

119 (നേഥൻ ലയോൺ) – രണ്ടു സിക്സ് സഹിതം 13

120 (പാറ്റിൻസൻ) – ഒന്ന്

121 (പാറ്റ് കമ്മിൻസ്) – ഒരു സിക്സ് സഹിതം 11

122 (ജോഷ് ഹെയ്‌സൽവുഡ്) – രണ്ടു സിക്സും ഒരു ബൗണ്ടറിയും സഹിതം 19

123 (ലയോൺ) – ഒന്ന്

124 (കമ്മിൻസ്) – രണ്ടു ബൗണ്ടറി സഹിതം 9

125 (ലയോൺ) – ഒരു സിക്സ് സഹിതം 6

126 (കമ്മിൻസ്, നാലു പന്ത്) – ഒരു ബൗണ്ടറി സഹിതം 5

∙ വഴിത്തിരിവായ 125–ാം ഓവർ

ഇതിൽ നേഥൻ ലയോൺ എറിഞ്ഞ 125–ാം ഓവറലാണ് മൽസരത്തിൽ വഴിത്തിരിവായത്. ഈ ഓവറിന്റെ മൂന്നാം പന്ത് സ്റ്റോക്സ് സിക്സറിനു പറത്തിയെങ്കിലും അഞ്ചാം പന്തിൽ ലീഷിനെ റണ്ണൗട്ടാക്കാൻ ലയോണിനു സുവർണാവസരം കിട്ടിയതാണ്. ലീഷ് റണ്ണിനായി ഓടിയിറങ്ങിയെങ്കിലും സ്റ്റോക്സ് പ്രതികരിക്കാതിരുന്നതോടെ പാതിവഴിയിൽ നിന്നു തിരിച്ചോടി. അപ്പോഴേയ്ക്കും പന്ത് ലയണിന്റെ കൈകളിലെത്തിയെങ്കിലും റണ്ണൗട്ടാക്കാനുള്ള ആവേശത്തിൽ പന്തു വഴുതി. ഓസീസ് താരങ്ങളും ആരാധകരും ഒന്നടങ്കം തലയിൽ കൈവച്ചുപോയ നിമിഷം. തൊട്ടടുത്ത പന്തിൽ ലയോൺ സ്റ്റോക്സിനെ എൽബിയിൽ കുരുക്കിയെങ്കിലും അംപയർ അപ്പീൽ നിരസിച്ചതോടെ അവസാന പ്രതീക്ഷയും പൊലിഞ്ഞു. സംഭവം ശരിക്കും ഔട്ടായിരുന്നെങ്കിലും ഓസീസിനു റിവ്യൂ അവശേഷിച്ചിട്ടില്ലാത്തതിനാൽ ഇംഗ്ലണ്ടിന് ആശ്വാസം. അടുത്ത ഓവറിൽ ചരിത്രവിജയവും സ്വന്തം.

സ്റ്റോക്സ് 219 പന്തിൽ 11 ബൗണ്ടറിയും എട്ടു സിക്സും സഹിതം 135 റൺസുമായി പുറത്താകാതെ നിന്നു. ജാക്ക് ലീച്ച് 17 പന്തിൽ ഒരു റണ്ണുമായി ഉറച്ച പിന്തുണ നൽകി കൂട്ടുനിന്നു. നാലാം വിക്കറ്റിൽ ഇംഗ്ലണ്ട് വിജയകരമായി പിന്തുടരുന്ന ഉയർന്ന സ്കോർ കൂടിയാണിത്. ടീം വിജയിച്ച മൽസരങ്ങളിൽ 10–ാം വിക്കറ്റിലെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടു കൂടിയാണിത്. ഈ വർഷം തന്നെ ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പിരിയാതെ 78 റൺസെടുത്ത് ശ്രീലങ്കയെ വിജയത്തിലെത്തിച്ച കുശാൽ പെരേര – വിശ്വ ഫെർണാണ്ടോ സഖ്യമാണ് മുന്നിൽ. ടെസ്റ്റ് ചരിത്രത്തിൽ ഇംഗ്ലണ്ടിന്റെ നാലാമത്തെ ഒരു വിക്കറ്റ് ജയം കൂടിയാണിത്. 96 വർഷത്തിനിടെ നേടുന്ന ആദ്യ ഒരു വിക്കറ്റ് ജയവും.

∙ റെക്കോർഡ് ബുക്ക്

ടെസ്റ്റിൽ ഇംഗ്ലണ്ട് പിന്തുടർന്നു ജയിച്ച ഉയർന്ന സ്കോറുകൾ

359 ഓസ്ട്രേലിയയ്ക്കെതിരെ, 2019

332 ഓസ്ട്രേലിയയ്ക്കെതിരെ, 1928/29

315 ഓസ്ട്രേലിയയ്ക്കെതിരെ, 2001

305 ന്യൂസീലൻഡിനെതിരെ, 1996/97

പത്താം വിക്കറ്റിൽ വിജയം സമ്മാനിച്ച ഉയർന്ന കൂട്ടുകെട്ടുകൾ

78* കുശാൽ പെരേര – വിശ്വ ഫെർണാണ്ടോ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ, 2019

76* ബെൻ സ്റ്റോക്സ് – ജാക്ക് ലീഷ്, ഓസീസിനെതിരെ 2019

57* ഇൻസമാം–മുഷ്താഖ് അഹമ്മദ്, ഓസീസിനെതിരെ 1994

ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് ജയങ്ങൾ

ഓസീസിനെതിരെ ഓവലിൽ, 1902

ഓസീസിനെതിരെ മെൽബണിൽ, 1907/08

ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ്ടൗണിൽ, 1922/23

ഓസീസിനെതിരെ ലീഡ്സിൽ, 2019*

English Summary: Ben Stokes inspires England to sensational third Test win over Australia