ലീഡ്സ്∙ ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ല് പ്രശസ്തമാണ്. എന്നാൽ, ചങ്ങാതി നന്നായാൽ കണ്ണട പണംകൊടുത്തു വാങ്ങേണ്ട എന്ന പക്ഷക്കാരനാണ് ജാക്ക് ലീച്ചെന്ന ഇംഗ്ലണ്ട് താരം. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ കഴിഞ്ഞ ദിവസം ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിനെ അവിശ്വസനീയ ജയത്തിലേക്ക് നയിക്കുമ്പോൾ മറുവശത്ത് ഉറച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലീഡ്സ്∙ ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ല് പ്രശസ്തമാണ്. എന്നാൽ, ചങ്ങാതി നന്നായാൽ കണ്ണട പണംകൊടുത്തു വാങ്ങേണ്ട എന്ന പക്ഷക്കാരനാണ് ജാക്ക് ലീച്ചെന്ന ഇംഗ്ലണ്ട് താരം. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ കഴിഞ്ഞ ദിവസം ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിനെ അവിശ്വസനീയ ജയത്തിലേക്ക് നയിക്കുമ്പോൾ മറുവശത്ത് ഉറച്ച പിന്തുണയുമായി തുണനിന്ന കണ്ണാടിക്കാരനെ ഓർമയില്ലേ? അതുതന്നെ ജാക്ക് ലീച്ച്. കളത്തിലെ ഈ കൂട്ടുകെട്ടു കൊണ്ട് ജീവിതകാലം മുഴുവൻ ഗുണം ചെയ്യുന്നൊരു കാര്യമാണ് ലീച്ചിനെ തേടിയെത്തിയിരിക്കുന്നത്. ഇനിമുതൽ പണം കൊടുത്ത് കണ്ണട വാങ്ങേണ്ട!

സഹതാരം ബെൻ സ്റ്റോക്സിന്റെ പ്രത്യേക അഭ്യർഥന മാനിച്ച് ലീച്ചിന് ജീവിതകാലം മുഴുവൻ കണ്ണട നൽകാമെന്ന് ആഷസ് പരമ്പരയുടെ സ്പോൺസർമാർ കൂടിയായ ‘സ്പെക്സവേഴ്സ്’ വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. അതും സൗജന്യമായിത്തന്നെ. ഓസീസിനെതിരെ വിജയം കുറിച്ചതിനു പിന്നാലെയാണ് ജാക്ക് ലീച്ചിന് സൗജന്യ കണ്ണട നൽകാമോയെന്ന് സ്പെക്സവേഴ്സിനെ ടാഗ് ചെയ്ത് സ്റ്റോക്സ് ട്വീറ്റ് ചെയ്തത്. ഈ ചോദ്യത്തിനുള്ള മറുപടി ട്വീറ്റിലാണ് ലീച്ചിന് സൗജന്യ കണ്ണട നൽകുന്ന കാര്യം സ്പെക്സവേഴ്സ് സ്ഥിരീകരിച്ചത്. ചങ്ങാതി നന്നായാൽ കണ്ണട പണം കൊടുത്തു വാങ്ങേണ്ട എന്നു പറഞ്ഞതിന്റെ സാംഗത്യം പിടികിട്ടിയില്ലേ?

ADVERTISEMENT

മൽസരത്തിനിടെ ലീച്ച് ഹെൽമറ്റിനിടയിലൂടെ കണ്ണട തുടയ്ക്കുന്നതും യഥാസ്ഥാനത്ത് ഉറപ്പിച്ചുനിർത്തുന്നതും പതിവു കാഴ്ചയായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ആരാധകർ ലീച്ചിനെ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ഇതിനിടെയാണ് അപ്രതീക്ഷിതമായൊരു സൗജന്യ കണ്ണട ഓഫർ ലീച്ചിനു ലഭിച്ചത്. പിരിയാത്ത പത്താം വിക്കറ്റിൽ സ്റ്റോക്സും ലീച്ചും ചേർന്ന് 62 പന്തിൽ പടുത്തുയർത്തിയ 76 റൺസിന്റെ കൂട്ടുകെട്ടാണ് ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഉജ്വലമായ വിജയം ഇംഗ്ലണ്ടിന് സമ്മാനിച്ചത്. 17 പന്തു നേരിട്ട് ഒരു റൺ മാത്രമേ നേടിയുള്ളൂവെങ്കിലും സ്റ്റോക്സിനൊപ്പം വിക്കറ്റ് കളയാതെ പിടിച്ചുനിന്ന ലീച്ചിന്റെ പോരാട്ടവീര്യം കൂടിയാണ് ഇംഗ്ലണ്ടിനെ വിജയപീഠമേറ്റിയത്. ഇംഗ്ലണ്ടിന്റെ ഇടംകയ്യൻ സ്പിന്നർ കൂടിയാണ് ഇരുപത്തെട്ടുകാരൻ ജാക്ക് ലീച്ച്.

ഇംഗ്ലണ്ടിനായി ഇതുവരെ ഏഴു ടെസ്റ്റുകൾ കളിച്ച ലീച്ച്, 25 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 83 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. 19.50 റൺസ് ശരാശരിയിൽ 156 റൺസും നേടി. അയർലൻഡിനെതിരെ നേടിയ 92 റൺസാണ് ഉയർന്ന സ്കോർ.

ADVERTISEMENT

English Summary: Jack Leach Gets Free Glasses For Life After Memorable Ashes Test